Connect with us

അന്നത്തെ പ്രധാനപരിപാടി കലാഭവൻ മണിയുടെ പാട്ടുകളാണ്; ഇന്നിപ്പോൾ നഞ്ചിയമ്മക്ക് നേരെ വന്ന വിമർശനങ്ങൾ വേദനിപ്പിച്ചോർമ്മപ്പെടുത്തിയ കാര്യങ്ങൾ ; കലാഭവൻ മണിയും ഈ വേദനകളൊക്കെ അനുഭവിച്ചിട്ടുണ്ട്!

News

അന്നത്തെ പ്രധാനപരിപാടി കലാഭവൻ മണിയുടെ പാട്ടുകളാണ്; ഇന്നിപ്പോൾ നഞ്ചിയമ്മക്ക് നേരെ വന്ന വിമർശനങ്ങൾ വേദനിപ്പിച്ചോർമ്മപ്പെടുത്തിയ കാര്യങ്ങൾ ; കലാഭവൻ മണിയും ഈ വേദനകളൊക്കെ അനുഭവിച്ചിട്ടുണ്ട്!

അന്നത്തെ പ്രധാനപരിപാടി കലാഭവൻ മണിയുടെ പാട്ടുകളാണ്; ഇന്നിപ്പോൾ നഞ്ചിയമ്മക്ക് നേരെ വന്ന വിമർശനങ്ങൾ വേദനിപ്പിച്ചോർമ്മപ്പെടുത്തിയ കാര്യങ്ങൾ ; കലാഭവൻ മണിയും ഈ വേദനകളൊക്കെ അനുഭവിച്ചിട്ടുണ്ട്!

അയ്യപ്പനും കോശിയിലെ പാട്ടിലൂടെ ഇക്കുറി മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലുള്‍പ്പെടെ പലവിധ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതേക്കുറിച്ച് സംഗീതജ്ഞൻ ലിനു ലാൽ പറഞ്ഞ അഭിപ്രായത്തിനെതിരെ സംഗീതലോകത്തു തന്നെ നിരവധി പേര്‍ രംഗത്തെത്തികയുണ്ടായി.

ഇപ്പോഴിതാ, കലാഭവൻ മണിയെ കുറിച്ചും നഞ്ചിയമ്മയെ കുറിച്ചും ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. കൂടുതലായി വായിക്കാം….

“വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓണക്കാലം, പാലി ഡയറക്റ്റ് ചെയ്യുന്ന ഒരു ഓണം ഇവന്റിന്റെ തിരക്കിലാണ്. അന്നത്തെ പ്രധാനപരിപാടി കലാഭവൻ മണിയുടെ പാട്ടുകളാണ്. സംവിധായകനെന്ന പേരിൽ അനുവദിച്ചുകിട്ടിയ കുറച്ചു എക്സ്ട്രാ ടിക്കറ്റുകളുണ്ട്, മണലാരണ്യമല്ലേ, കടുത്ത വെയിലിൽ കരിഞ്ഞു പോവാതെ നാടോർമ്മകൾ കാത്തുസൂക്ഷിക്കാൻ കൊതിയുള്ള നാലോ അഞ്ചോ പേർക്ക് ടിക്കറ്റുകൾ കൊടുക്കാം, പാലി പറഞ്ഞു. ആദ്യമോർമ്മ വന്നത് അവിടെ കഫെറ്റീരിയയിൽ നിൽക്കുന്ന ഒരു ചേട്ടനെയാണ്.

കക്ഷിക്ക് ഗൃഹാതുരത്വം ഇത്തിരി കൂടുതലുണ്ട് താനും. അങ്ങനെ അന്ന് വൈകുന്നേരം നടക്കാൻ പോകുന്ന വഴിക്ക് ചേട്ടന്റെ കടയിൽ കയറി ടിക്കറ്റ് കൊടുത്തു, ആ മാന്യദേഹം ഒരു ചിരി. “ഈ …ന്റെ പാട്ടും കൂത്തുവൊന്നും നമുക്ക് വേണ്ട സാറേ, ഞാനേ നല്ല ഒന്നാന്തരം തറവാടിയാ.” (അയാൾ പറഞ്ഞത് സമുദായപ്പേരുകളാണ്, അതിവിടെപറയാനുദ്ദേശിക്കുന്നില്ല)

ആ നിമിഷം, മധുരവും പാലും ഒരുമിച്ചാറ്റിത്തന്ന അയാളുടെ ചായ പിരിഞ്ഞു നാറിയത് പോലെ തോന്നി. അയാളുടെ കയ്യിൽ നിന്നും ടിക്കറ്റ് തിരികെ വാങ്ങി കാറിൽ വന്നിരുന്ന ഭർത്താവിനോട് ദേഷ്യപ്പെട്ടു,” എന്തെങ്കിലും പറഞ്ഞുകൂടായിരുന്നോ?” കഫെറ്റീരിയയിൽ നിന്നുള്ള ശുദ്ധസംഗീതം മുഴങ്ങിക്കേൾക്കുന്നതിനിടയിൽ പാലി എന്നെ നോക്കാതെ ടിക്കറ്റിൽ മുറുകെപ്പിടിച്ചു, “വിവരക്കേടിന് എന്ത് മറുപടിയാണുള്ളത്?” അതൊരു തിരിച്ചറിവായിരുന്നു, കല, കലാനിരൂപണം എന്നൊക്കെ പറയുന്നത് ചിലരുടെ കുത്തകയായി കണക്കാക്കപ്പെടുന്നു എന്നുള്ളത്…

ഇന്നിപ്പോൾ നഞ്ചിയമ്മക്ക് നേരെ വന്ന വിമർശനങ്ങൾ വേദനിപ്പിച്ചോർമ്മപ്പെടുത്തിയ ചില കാര്യങ്ങളുണ്ട്.
ശാസ്ത്രീയസംഗീതം പഠിക്കാത്തതും ശുദ്ധമലയാളം സംസാരിക്കാത്തതുമാണോ നഞ്ചിയമ്മയുടെ കുറവുകൾ?

അതെന്താ, ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്തവരെ നമ്മൾ ഹൃദയത്തോട് ചേർത്തുനിർത്തിയിട്ടില്ലേ? ഉദാഹരണമുണ്ട്, നമുക്കൊക്കെ പ്രിയങ്കരനായ SPB . ആ കഴിവിന്റെ എല്ലാ അംഗീകാരങ്ങൾക്കും ബഹുമാനങ്ങൾക്കുമപ്പുറം ജാതി നോക്കുന്നവർക്ക് അദ്ദേഹം വരേണ്യത ഒരാശ്വാസമായിരുന്നു. ഇനിയിപ്പോ മലയാളത്തിലെ സ്ഫുടതയാണോ പ്രശ്നം? അത് വെറുതെ, മന്നാ ഡേയ്, ‘ര’യൊക്കെ ‘റാ’യിലേക്ക് നീട്ടിവെച്ചു പാടുമ്പോൾ അതൊക്കെ ബംഗാളി വരേണ്യതയുടെ മധുരമാക്കിക്കണ്ട് ആസ്വദിക്കാനും നമുക്ക് കഴിഞ്ഞു.

വിമർശകർ പറയുന്ന പോലെ ആ നാടൻ പാട്ടുകളൊക്കെ കൊള്ളാം, പക്ഷെ അതിനൊന്നും നമ്മളോട് മത്സരിക്കാനുള്ള യോഗ്യതയില്ല. എന്നാൽ അതിലേറെ രസം ഇതേപോലുള്ളവർ മികച്ച നടനുള്ള അവാർഡ് നമുക്ക് കിട്ടാതെ പോകാൻ കാരണമായ നോർത്തിന്ത്യൻ ലോബിയെ കുറ്റം പറയുമെന്നാണ്.

ഇത്തരം വേർതിരിവുകൾ നേരിട്ട് കാണാനുള്ള അവസരം പലപ്പോഴും ഇവെന്റുകളുടെ ഗ്രീൻ റൂമാണ്. ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കുന്ന നടിക്ക് ഫ്രഷ് ജ്യൂസും a/c മുറിയും സ്റ്റാർ ഹോട്ടലിലെ താമസവുമൊക്കെ ഒരുക്കാൻ വെമ്പൽ കാണിക്കുന്ന പലരും നാടൻ പാട്ടുകാരുടെ മുറിയിൽ എല്ലാവര്ക്കും ഇരിക്കാനുള്ള കസേരയുണ്ടോന്ന്പോലും ശ്രദ്ധിക്കാറില്ല. അതൊക്കെ കണക്ക് പറഞ്ഞു നടത്തുവാൻ സമർഥ്യമുള്ള ഒരു മാനേജരോ ഗ്രൂപ് ലീഡറോ അവർക്കുണ്ടാവുകയുമില്ല. ഇനിയിപ്പോൾ എന്തെങ്കിലുമൊരാവശ്യം വേണമെങ്കിൽ അത് പറയാൻ ചെല്ലുന്ന ആ മനുഷ്യരെ പുച്ഛം കലർന്ന ഒരു നോട്ടത്തിൽ നിശ്ശബ്ദരാക്കുവാനും സംഘാടർക്ക് കഴിയും.

നഞ്ചിയമ്മക്ക് അവാർഡ് കിട്ടിയത് മാത്രമല്ല ചിലരെ ചൊടിപ്പിക്കുന്നത്. ഈ അവാർഡൊക്കെ ഒരു വലിയ സംഭവമൊന്നുമല്ല എന്ന അവരുടെ നിഷ്കളങ്കത കൂടി ആളുകളെ അസ്വസ്ഥരാക്കും. ഒരവാർഡ്‌ കിട്ടുമ്പോൾ “ഇതൊക്കെ സുകൃതം , മുജ്ജന്മപുണ്യം എന്നൊക്കെ പറയാനുള്ള decorum അവർ പരിചയിച്ചിട്ടില്ല. നമ്മൾ സംസാരിക്കുന്ന മലയാളം പോലും അവരുടെ ജീവിതത്തിൽ നിന്നും കുറച്ചകലെയാണ്, ശാസ്ത്രീയസംഗീതാഭ്യാസമാകട്ടെ ഒട്ടുമേ ഇല്ല.

അവിടെയാണ് കാടിന്റെ പതർച്ചകളില്ലാത്ത ഇരമ്പലുകളും കുറുകലുകളും ജീവൻ നൽകിയ വേറിട്ടൊരു ശബ്ദമായി അവർ മാറുന്നത്. നിങ്ങൾ പാടിക്കോ, അംഗീകരിക്കണോ വേണ്ടയോ എന്നൊക്കെ ഞങ്ങൾ തീരുമാനിക്കും എന്ന് പറയാൻ നമ്മൾ രാജാവും അവർ ദർബാറിലെ ശമ്പളക്കാരിയുമല്ലല്ലോ.
കേട്ട് പഠിക്കാനുള്ളതാണ് ശാസ്ത്രീയസംഗീതമെങ്കിൽ, ഈ പ്രപഞ്ചത്തിലെ അനേകായിരം ജീവജാലങ്ങളുടെ ശബ്ദങ്ങളിൽ അവർ കേട്ടിട്ടുള്ളതിന്റെ ഒരംശം പോലും നമ്മൾ അറിഞ്ഞിട്ടുമില്ല അനുഭവിച്ചിട്ടുമില്ല. നഞ്ചിയമ്മ മനസ്സ് നിറഞ്ഞു പാടട്ടെ…” എന്നവസാനിക്കുന്നു കുറിപ്പ് !

about kalabhavan mani

More in News

Trending

Recent

To Top