Connect with us

ആ സിനിമയിലെ ക്ലൈമാക്സ് സീൻ തീരുമാനിച്ചത് അദ്ദേഹമായിരുന്നു ; അതാണ് സിനിമയിൽ തന്നെ ഏറ്റവും ഹിറ്റായി മാറിയത്; തിലകനെ കുറിച്ച് സംവിധായകൻ അനിൽ കുമാർ!

Movies

ആ സിനിമയിലെ ക്ലൈമാക്സ് സീൻ തീരുമാനിച്ചത് അദ്ദേഹമായിരുന്നു ; അതാണ് സിനിമയിൽ തന്നെ ഏറ്റവും ഹിറ്റായി മാറിയത്; തിലകനെ കുറിച്ച് സംവിധായകൻ അനിൽ കുമാർ!

ആ സിനിമയിലെ ക്ലൈമാക്സ് സീൻ തീരുമാനിച്ചത് അദ്ദേഹമായിരുന്നു ; അതാണ് സിനിമയിൽ തന്നെ ഏറ്റവും ഹിറ്റായി മാറിയത്; തിലകനെ കുറിച്ച് സംവിധായകൻ അനിൽ കുമാർ!

മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകൻ. കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​’​തി​ല​ക​’ക്കു​റി​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇ​ന്നുമുണ്ട്.​ ​പെ​രു​ന്ത​ച്ച​നി​ലെ​ ​ത​ച്ച​നും​ ​മൂ​ന്നാം​ ​പ​ക്ക​ത്തി​ലെ​ ​ത​മ്പി​ ​മു​ത്ത​ശ്ശ​നും​ ​ക​ണ്ണെ​ഴു​തി​ ​പൊ​ട്ടും​ ​തൊ​ട്ടി​ലെ​ ​ന​ടേ​ശ​ൻ​ ​മു​ത​ലാ​ളി​​യും​ ​യ​വ​നി​ക​യി​ലെ​ ​വ​ക്ക​ച്ച​നും ​കീ​രി​ട​ത്തി​ലെ​ ​അ​ച്യു​ത​ൻ​ ​നാ​യ​രും​ ​സ്ഫ​ടി​ക​ത്തി​ലെ​ ​ചാ​ക്കോ​ ​മാഷും ​ കാ​ട്ടു​ ​കു​തി​ര​യി​ലെ​ ​കൊ​ച്ചു​വാ​വ​യുമൊ​ക്കെ​ ​മ​ല​യാ​ളി​ക​ളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നു. 2012​ ​സെ​പ്തം​ബ​ർ​ 24​ ​നാ​യി​രു​ന്നു​ ​തി​ല​ക​നെ​ന്ന​ ​മ​ഹാ​ ​വി​സ്മ​യം​ ​മ​ല​യാ​ള​ ​സി​നി​മ​യോ​ട് ​വി​ട​ ​പ​റ​ഞ്ഞ​ത്.

ഇപ്പോഴിതാ തിലകനൊപ്പം ഉള്ള ഓർമകളും കുടുംബ വിശേഷം എന്ന ചിത്രത്തിൻറെ പിന്നാമ്പുറ കഥകളെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനായ അനിൽ കുമാർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തിലകനെപ്പറ്റി പറഞ്ഞത്. നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് തന്റെതായ പല അഭിപ്രായ പ്രശ്നങ്ങളുള്ള ആളാണ്.

പല സെറ്റിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ കംഫർട്ടായ ആളാണ്. അദ്ദേഹത്തിനൊപ്പം കുടുംബ വിശേഷം ചെയ്തപ്പോൾ താൻ അന്ന് വരെ കണ്ട നടനെയല്ലായിരുന്നു അദ്ദേഹം. തിലകനെയും കവിയൂർ പൊന്നമ്മയെയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത സിനിമയായിരുന്നു കുടുംബ വിശേഷം.

ചിത്രത്തിന്റെ കെെമാക്സിൽ കവിയൂർ പൊന്നമ്മ മരിക്കുന്നതാണ് സീൻ. വളരെ വികാരഭരിതമായെടുക്കേണ്ട സീൻ പക്ഷേ മാറ്റി നായകനായ തിലകൻ ചിരിക്കുന്നതായാണ് കാണിക്കുന്നത്. ആ ഒരു സീൻ തീരുമാനിച്ചത് അദ്ദേഹമായിരുന്നു. തന്റെ മുൻപിൽ അങ്ങനെ ഒരു സീൻ നടന്നിട്ടുണ്ടെന്നും ഭാര്യ മരിച്ചപ്പോൾ അദ്ദേഹം ചിരിക്കുകയാണ് ചെയ്തതെന്നും തിലകൻ പറഞ്ഞപ്പോൾ. താനും സമ്മതിക്കുകയായിരുന്നു.

ആ സീനാണ് ആ സിനിമയിൽ തന്നെ ഏറ്റവും ഹിറ്റായി മാറിയത്. പിന്നെ പ്രായമായ രണ്ട് പേരെ വെച്ച് സിനിമ ചെയ്യുക എന്ന് അന്നത്തെ കാലത്ത് ഒട്ടും വിജയകരമായ സംഭവമായിരുന്നില്ല. എന്നിട്ടും ആ സിനിമ ഓടിയത് നൂറ് ദിവസമായിരുന്നു. പ്രെഡ്യൂസറിന്റെ ഒറ്റ വിശ്വാസമായിരുന്നു സിനിമ വിജയിക്കുമെന്നത് അത് അതുപോലെ സംഭവിക്കുകയും ചെയ്തു. സിനിമയിൽ കണ്ടന്റാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

More in Movies

Trending

Recent

To Top