Malayalam
ഏതാണ് ഈ ചേച്ചിയും അനിയത്തിയും, മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്; കമന്റുകളുമായി ആരാധകര്‍
ഏതാണ് ഈ ചേച്ചിയും അനിയത്തിയും, മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്; കമന്റുകളുമായി ആരാധകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്നു. മലയാളം കൂടാതെ തമിഴ് ഇംഗീഷ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ഇപ്പോള്‍ ബിസിനസ് സംരഭവുമായി തിരക്കിലാണ്. എന്നാലിപ്പോള്‍ താരം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പൂര്‍ണ്ണിമ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രം പങ്കുവച്ചതിനി പിന്നാലെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തുന്നത്. ഇത് ഏതാണ് ഈ ചേച്ചിയും അനിയത്തിയും, മലയാളികളുടെ സന്തൂര്‍ മമ്മി എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ എത്തുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് പൂര്‍ണ്ണിമയുടെ ചിത്രങ്ങള്‍. അതേസമയം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് താരത്തിന്റെതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. താരം ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.