ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രിയപ്പെട്ടവളേ,” രംഭയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രങ്ങളുമായി കല മാസ്റ്റർ!
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ സജീവമായിരുന്ന നടിയായിരുന്നു രംഭ. മലയാളത്തിൽ ഉൾപ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികയായിരുന്നു രംഭ . 2010ൽ സിനിമാ ജീവിതം അവസാനിപ്പിച്ച്, ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറി. പിന്നീട് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.
അവധികാലം ആഘോഷിക്കാൻ നാട്ടിലെത്തിയ രംഭയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് കല മാസ്റ്റർ. രംഭയ്ക്കും ഭർത്താവിനുമൊപ്പം ബീച്ചിൽ നിന്നുള്ള ചിത്രങ്ങളും കല മാസ്റ്റർ പങ്കുവച്ചിട്ടുണ്ട്.മൂന്നു വർഷങ്ങൾക്കു ശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്ത് രംഭയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ. ചെന്നൈയിൽ വച്ച് അവളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രിയപ്പെട്ടവളേ,” എന്നാണ് കലാ മാസ്റ്റർ കുറിച്ചത്. രംഭയുടെ ഭർത്താവ് ഇന്ദ്രൻ പത്മാനന്തനെയും ചിത്രത്തിൽ കാണാം.വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ കലാ മാസ്റ്ററും രംഭയും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. രംഭ ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും രംഭയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് കല മാസ്റ്റർ.
വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ സർഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.
2003ൽ സിനിമ നിർമ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച ‘ത്രീ റോസ്സസ്’ എന്ന ചിത്രമാണ് നിർമിച്ചത്.