അത് കണ്ടപ്പോള്‍ എന്റെ മകനെ കുറിച്ച് അഭിമാനമാണ് തോന്നിയത്; അവിടെയാണ് എന്റെ മോനാടാ നീ എന്ന് തോന്നിയത്;ഗോകുലിന്റെ വൈറലായ കമന്റിനെ പറ്റി ആദ്യമായി പ്രതികരിച്ച് സുരേഷ് ഗോപി!
സുരേഷ് ഗോപിക്കെതിരെ വന്ന ഒരു ട്രോളിന് ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഒരു വശത്ത് സിംഹവാലന്‍ കുരങ്ങിന്റെ ചിത്രവും മറുഭാഗത്ത് സുരേഷ് ഗോപിയുടെ ചിത്രവും വെച്ച് ഈ ചിത്രത്തില്‍ രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനോട് കൂടിയുള്ള ട്രോളായിരുന്നു വന്നത്. ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’ എന്നാണ് ഗോകുല്‍ ചിത്രത്തിന് കമന്റ് ചെയ്തത്. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഗോകുല്‍ നല്‍കിയ മറുപടിയെ പറ്റി ആദ്യമായി പ്രതികരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ . പാപ്പന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.അത് ജനങ്ങളുടെ ആഗ്രഹമാണ്. അത് കണ്ടപ്പോള്‍ എന്റെ മകനെ കുറിച്ച് അഭിമാനമാണ് തോന്നിയത്. പക്ഷേ ഞാന്‍ പെട്ടെന്ന് മറുഭാഗത്തുള്ള ആളിന്റെ അച്ഛനേയും അമ്മയേയും ഓര്‍ത്തു. അതുകൊണ്ട് ഗോകുലിനെ വിളിച്ചതേ ഇല്ല. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഗോകുല്‍ അത് പറയുന്നത് കേട്ടു. അവിടെയാണ് എന്റെ മോനാടാ നീ എന്ന് തോന്നിയത്.
ഇതെല്ലാം സോഷ്യല്‍ മീഡിയയിലെ കൃമികീടങ്ങളാണെന്ന് ഞാന്‍ പറയില്ല. കൃമികീടത്തരങ്ങളാണ്. അത് ജെനറേറ്റ് വരുന്നതിനൊക്കെ ചില ഇല്‍ ഇന്റന്‍ഷന്‍സ് ഉണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരോടും, ഓരോ പൗരനും രാജ്യത്തിന്റെ സമ്പത്തായി മാറണം. രാജ്യത്തിന്റെ സമ്പത്തും സമ്പന്നതയും ആകുന്നതിന് വേണ്ടി നമുക്ക് രസങ്ങളൊക്കെ ആവാം. പക്ഷേ ആരുടെയും ചോര കുടിച്ചിട്ടുള്ള രസം നുകരരുത്. അത് ഒരിക്കലും ചെയ്യരുത്. ആരും ദ്രോഹിക്കരുത്. അത്രേയുള്ളൂ,’ സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന പാപ്പന്‍ ജൂലൈ 29നാണ് റിലീസ് ചെയ്യുന്നത്. ആര്‍.ജെ. ഷാനിന്റെ തിരക്കഥയില്‍ ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. സി.ഐ എബ്രഹാം മാത്യു എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷ്, നൈല ഉഷ, നിത പിള്ള, ആശ ശരത് എന്നിവരാണ് മറ്റുതാരങ്ങള്‍.