Connect with us

ജോഷിയേട്ടനൊക്കെ ഗോകുലിനോട് കൂടുതൽ കരുണ കാണിക്കുന്നതായി എനിക്ക് തോന്നി. എൻറെയൊക്കെ ആരംഭകാലത്ത് ഷൂട്ടിങിനിടയിൽ എന്നെ വഴക്ക് പറഞ്ഞ് ഇല്ലാതാക്കി ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിയോടിട്ടുണ്ട്.; സുരേഷ് ഗോപി പറയുന്നു !

Movies

ജോഷിയേട്ടനൊക്കെ ഗോകുലിനോട് കൂടുതൽ കരുണ കാണിക്കുന്നതായി എനിക്ക് തോന്നി. എൻറെയൊക്കെ ആരംഭകാലത്ത് ഷൂട്ടിങിനിടയിൽ എന്നെ വഴക്ക് പറഞ്ഞ് ഇല്ലാതാക്കി ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിയോടിട്ടുണ്ട്.; സുരേഷ് ഗോപി പറയുന്നു !

ജോഷിയേട്ടനൊക്കെ ഗോകുലിനോട് കൂടുതൽ കരുണ കാണിക്കുന്നതായി എനിക്ക് തോന്നി. എൻറെയൊക്കെ ആരംഭകാലത്ത് ഷൂട്ടിങിനിടയിൽ എന്നെ വഴക്ക് പറഞ്ഞ് ഇല്ലാതാക്കി ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിയോടിട്ടുണ്ട്.; സുരേഷ് ഗോപി പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സുരേഷ് ​ഗോപിയും മകൻ ഗോകുൽ സുരേഷ്. എല്ലാ താരപുത്രന്മാരേയുംപോലെ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തിയ താരപുത്രനാണ് സുരേഷ് ​ഗോപിയുടെ മൂത്ത മകനായ ​ഗോകുൽ സുരേഷ്. അച്ഛനെ പകർത്തിവെച്ചപോലെയാണ് രൂപത്തിലും ഭാവത്തിലും ഡയലോ​ഗ് പറയുമ്പോഴുമെല്ലാം ​ഗോകുൽ സുരേഷ്.

സുരേഷ് ​ഗോപി എന്ന നടന്റെ ഏറ്റവും വലിയ ആരാധകനും മകനായ ​ഗോകുൽ തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. ഇരുപത്തെട്ടുകാരനായ ​ഗോകുൽ 2016ൽ പുറത്തിറങ്ങിയ മുത്ത്​​ഗൗ എന്ന ചിത്രത്തിലൂടെയാണ് നായകനായി അഭിനയിച്ച് തുടങ്ങിയത്. ​ഗോകുൽ സുരേഷിന്റെ നായികയായത് അർത്തനയായിരുന്നുസിനിമ വലിയ വിജയം നേടിയില്ലെങ്കിലും പ്രകടനം കൊണ്ട് ​ഗോകുൽ മികച്ച് നിന്നു. മുത്ത്​ഗൗവിന് ശേഷം മമ്മൂട്ടി നായകനായ മാസ്റ്റർപീസിൽ ഒരു ചെറിയ റോളിലും ​ഗോകുൽ അഭിനയിച്ചു. ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇരയായിരുന്നു ​ഗോകുലിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രം.

പിന്നീട് പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ​ഗോകുൽ അഭിനയിച്ചു. ഉൾട്ടയാണ് ​ഗോകുൽ നായകനായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഇതുവരെ ഏഴ് സിനിമകളിൽ അഭിനയിച്ച ​ഗോകുൽ ആദ്യമായി അച്ഛൻ സുരേഷ് ​ഗോപിക്കൊപ്പം ആദ്യമായി അഭിനയിച്ച പാപ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്.

അച്ഛനും മകനും ഒരുമിക്കുമ്പോഴുള്ള വിസ്മയം കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ജോഷിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മകനൊപ്പം സിനിമ ചെയ്ത ശേഷം സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ​തനിക്ക് ലഭിച്ച വേഷം നന്നായി ഗോകുൽ ചെയ്തു. ജോഷിയേട്ടനൊക്കെ അവനോട് കൂടുതൽ കരുണ കാണിക്കുന്നതായി എനിക്ക് തോന്നി. എൻറെയൊക്കെ ആരംഭകാലത്ത് ഷൂട്ടിങിനിടയിൽ എന്നെ വഴക്ക് പറഞ്ഞ് ഇല്ലാതാക്കി ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിയോടിട്ടുണ്ട്.’

ഗോകുലിനോട് തനിക്ക് അസൂയയുണ്ടെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. ‘എനിക്ക് അച്ഛനെ പേടിയാണ് ബഹുമാനമാണെന്നൊക്കെയാണ് ഗോകുൽ നാട്ടുകരോടൊക്കെ പറഞ്ഞ് വെച്ചിരിക്കുന്നത്. പാപ്പൻ ഷൂട്ടിങ് കാണാൻ വന്ന നാട്ടുകാരുടെയെങ്കിലും മുമ്പിൽ അതൊന്ന് മാറ്റണമെന്ന് ഞാൻ തീരുമാനിച്ചതാണ്. ഏറെ ഇൻഡിപെൻഡായി പാപ്പനിൽ ഗോകുൽ പെർഫോം ചെയ്തിട്ടുണ്ട്.’

ആ ഒരു ശാഠ്യക്കാരനെ ഗോകുലിന് മുന്നിലോ മറ്റ് താരങ്ങളുടെ മുന്നിലോ പാപ്പൻറെ സമയത്ത് എനിക്ക് കാണാൻ കഴിഞ്ഞില്ല. അതെനിക്ക് ഭയങ്കര അസൂയയുണ്ടാക്കി. അവരൊക്കെ ഏറെ ഭാഗ്യം ചെയ്തവരാണ്’ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top