Connect with us

‘ലൈഗറി’ന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് നായകന്‍ വിജയ് ദേവരക്കൊണ്ട എത്തിയത് 199 രൂപ വിലയുള്ള ചെരുപ്പ് ധരിച്ച്; അതിനൊരു കാരണമുണ്ടെന്ന് വിജയ് ദേവരകൊണ്ടയുടെ സ്റ്റൈലിസ്റ്റ്

News

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസമായിരുന്നു വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രം ‘ലൈഗറി’ന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും പങ്കെടുത്തിരുന്നു. എന്നാല്‍ ലോഞ്ചിന് പിന്നാലെ ചര്‍ച്ചയാകുന്നത് വിജയ് ദേവരകൊണ്ടയുടെ പുതിയ ലുക്കാണ്.

വളരെ സിമ്പിളായി വസ്ത്രം ധരിച്ചെത്തിയ താരം അണിഞ്ഞിരുന്നത് 199 രൂപ വിലയുള്ള ചെരുപ്പായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു ലുക്കില്‍ വരാന്‍ കാരണമുണ്ടെന്നാണ് വിജയ് ദേവരകൊണ്ടയുടെ സ്‌റ്റൈലിസ്റ്റ് പിന്നീട് വ്യക്തമാക്കിയത്. ഒരു ദിവസം വിജയ് തന്നെ വിളിച്ചിട്ട് കഥാപാത്രത്തിന് ചേരുന്ന വളരെ സിമ്പിളായിട്ടുള്ള ലുക്ക് വേണമെന്ന് പറഞ്ഞുവെന്നും ഒപ്പം ചെരുപ്പിന്റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞു എന്നും സ്‌റ്റൈലിസ്റ്റ് പറയുന്നു.

‘ചെരുപ്പിന്റെ കാര്യം പറഞ്ഞപ്പോള്‍ തുടക്കത്തില്‍, ഞാന്‍ അല്‍പ്പം മടിച്ചു. പക്ഷേ അദ്ദേഹത്തിന്റെ വസ്ത്രധാരണ ആശയങ്ങളില്‍ ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. കാരണം അദ്ദേഹത്തിന്റെ വേഷവിധാനം ചര്‍ച്ചയാകുമെന് എനിക്കറിയാം’ എന്നും സ്റ്റൈലിസ്റ്റ് പറയുന്നു.

ഇതിനു മുന്‍പും വ്യത്യസ്തമായ വേഷവിധാനത്തിലൂടെ താരം സിനിമ പ്രൊമോഷന്‍ ചടങ്ങുകളിലും അല്ലാതെയും എത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു വിജയ് ലുങ്കി ലുക്കില്‍ എത്തിയത്. ‘വേള്‍ഡ് ഫേമസ് ലവര്‍’ എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിനെ ഓര്‍മിപ്പിക്കും വിധമായിരുന്നു താരം അന്ന് എത്തിയത്. ഷര്‍ട്ടും കൈലിയും തലയില്‍ തോര്‍ത്തും കെട്ടിയാണ് വിജയ് അന്ന് ചടങ്ങിലെത്തിയത്.

More in News

Trending

Recent

To Top