Connect with us

എന്റെ പൊന്നോ! ലാലേട്ടന്റെ ആ ഷർട്ടിന്റെ രഹസ്യം …വില കേട്ടതോടെ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

Malayalam

എന്റെ പൊന്നോ! ലാലേട്ടന്റെ ആ ഷർട്ടിന്റെ രഹസ്യം …വില കേട്ടതോടെ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

എന്റെ പൊന്നോ! ലാലേട്ടന്റെ ആ ഷർട്ടിന്റെ രഹസ്യം …വില കേട്ടതോടെ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

കൊറോണ പ്രോട്ടോകോൾ പാലിച്ച് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ ചർച്ച വിഷയമായിട്ടുണ്ട്.

ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിത മോഹൻലാലിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ഫാൻ പേജുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത് . ഷൂട്ടിം​ഗ് ലൊക്കേഷനിലേക്ക് താരരാജാവ് കടന്നുവരുന്ന 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണിത് .‘വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും’ എന്ന തലവാചകത്തിൽ വിഡിയോ സൈബർ ലോകത്ത് വൈറലായി.

മാസ്ക് കയ്യിലെടുത്ത് പുറത്തിറങ്ങിയ താരം, ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് തോൾ ചരിച്ച് നടന്നുപോകുന്ന താണ് . കാറിൽ വന്ന് ഇറങ്ങുന്ന നാല് ചിത്രങ്ങളാണ് ഇപ്പോൾ ട്രെന്റിങ്ങാവുന്നത്. മോഹൻലാലിന്റെ ലുക്കാണ് ചിത്രത്തിലെ ഹൈലൈറ്റ്. താരത്തിന്റെ കുസൃതി നിറഞ്ഞ നോട്ടവും ചിരിയും ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. കൂടാതെ ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. അജു വർഗീസ് ഉൾപ്പെടെയുള്ള താരങ്ങൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

വിഡിയോയ്ക്ക് പിന്നാലെ താരരാജാവിന്റെ ഷർട്ടിന്റെ രഹസ്യവും സോഷ്യൽമീഡിയ കണ്ടെത്തി. 18, 391 രൂപയാണ് ഷർട്ടിന്റെ വിലയെന്നാണ് സോഷ്യൽമീഡിയിൽ പ്രചരിക്കുന്നത്

More in Malayalam

Trending

Recent

To Top