Connect with us

ഇനി വരാനിരുന്നതായിരുന്നു സച്ചി ആഗ്രഹിച്ച സിനിമകൾ, ശരിക്കും സച്ചിയുടെ തുടക്കമായിരുന്നു അയ്യപ്പനും കോശിയും; സിജി സച്ചി പറയുന്നു !

Movies

ഇനി വരാനിരുന്നതായിരുന്നു സച്ചി ആഗ്രഹിച്ച സിനിമകൾ, ശരിക്കും സച്ചിയുടെ തുടക്കമായിരുന്നു അയ്യപ്പനും കോശിയും; സിജി സച്ചി പറയുന്നു !

ഇനി വരാനിരുന്നതായിരുന്നു സച്ചി ആഗ്രഹിച്ച സിനിമകൾ, ശരിക്കും സച്ചിയുടെ തുടക്കമായിരുന്നു അയ്യപ്പനും കോശിയും; സിജി സച്ചി പറയുന്നു !

ഒടുവിൽ മലയാളികളോട് വേറിട്ട കഥകൾ പറഞ്ഞു കൊണ്ടിരുന്ന സച്ചിയെ തേടി ദേശീയ അവാർഡെത്തിയിരിക്കുന്നു. രണ്ട് സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും മലയാളത്തിലെ വാണിജ്യ സിനിമകളിൽ പുതിയ വ്യാകരണമെഴുതിയ സംവിധായകനായിരുന്നു സച്ചി. 68-ാമത് ഈ സന്തോഷ നിമിഷത്തിൽ സച്ചിയുടെയും അനിൽ നെടുമങ്ങാടിന്റെയും ഓർമ്മകൾ പ്രമുഖ മാധ്യമത്തോട് പങ്കുവയ്ക്കുകയാണ് ഭാര്യ സിജി സച്ചിയും സഹോദരി സജിതയും.

അനിൽ മരിക്കുനതിന് മൂന്ന് ദിവസം മുൻപേ തന്നെ വിളിച്ചു സച്ചിയുടെ സിനിമകളെ കുറിച്ചും, അദ്ദേഹത്തെ കുറിച്ചതും ഒരുപാട് നേരം സംസാരിച്ചിരുന്നു എന്നും സച്ചിയുടെ വിയോഗം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു എന്നും സിജി പറഞ്ഞു. ”സച്ചിയേട്ടൻ എന്തുപറഞ്ഞോ അതുമാത്രമാണ് ഞാൻ ചെയ്തിട്ടുളളത്. ഞാൻ ഇതിൽ അഭിനയിച്ചിട്ടില്ല എല്ലാം അദ്ദേഹം പറഞ്ഞത് തന്നെ കോപ്പി ചെയ്യുകയായിരുന്നു. അഭിനയിച്ചത് ശെരിക്കും സച്ചി സാർ ആണ്.” എന്നിങ്ങനെ പറഞ്ഞിരുന്നു എന്നും സിജി കൂട്ടിച്ചേർത്തു.

നോമിനേഷൻ പട്ടികയിലെ സിനിമകളൊക്കെ കേട്ടിരുന്നു. എന്നാൽ ഇതാണ് ആ സിനിമ എന്നുള്ളത് ഞങ്ങളെ ഞെട്ടിച്ചു. ആദ്യം കേട്ടപ്പോൾ സങ്കടം വന്നുപോയി. സന്തോഷം. ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിൽക്കുമ്പോൾ അഭിമാനം. സച്ചിക്ക് മാത്രമല്ല മാറ്റ് മൂന്ന് അവാർഡുകൾ കൂടി അയ്യപ്പനും കോശിക്കുമുണ്ട്. സച്ചിക്ക് നഞ്ചിയമ്മയോടും നഞ്ചിയമ്മയ്ക്ക് സച്ചിയോടും നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ സച്ചിടെ നേട്ടത്തേക്കാളും നഞ്ചിയമ്മയുടെ പുരസ്കാരത്തിൽ സച്ചി സന്തോഷിക്കുമായിരുന്നേനെ എന്ന് തോന്നുന്നു. സജിത വ്യക്തമാക്കി.

അനിലിനെ സച്ചി ഒരിക്കൽ വിളിച്ച് ”ചിലപ്പോൾ സഹനടനുളള ഒരു സംസ്ഥാന അവാർഡ് എന്റെ കുട്ടിയുടെ തലയ്ക്ക് മീതെ വരൻ ചാൻസ് ഉണ്ട് കേട്ടോ”എന്നിങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. അനിൽ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ഞാനും അനിലും കൂടി ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു. സച്ചിയുടെ കാര്യങ്ങളെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ സംസാരിച്ചു. അന്ന് അനിൽ ഇങ്ങനെ പറഞ്ഞു, ” ചേച്ചി ഞാൻ ഒന്നും ചെയ്തിട്ടില്ല. സച്ചിയേട്ടൻ എന്തുപറഞ്ഞോ അതുമാത്രമാണ് ഞാൻ ചെയ്തിട്ടുളളത്. ഞാൻ ഇതിൽ അഭിനയിച്ചിട്ടില്ല എല്ലാം അദ്ദേഹം പറഞ്ഞത് തന്നെ കോപ്പി ചെയ്യുകയായിരുന്നു. അഭിനയിച്ചത് ശെരിക്കും സച്ചി സാർ ആണ്.” എന്നിങ്ങനെ പറഞ്ഞിരുന്നു. സിജി ഓർത്തു

സച്ചിയുടെ പിറന്നാൾ ദിവസമാണ് അനിലും പോയത്. സച്ചിയുമായുള്ള ഓർമ്മക്കുറിപ്പിന് വേണ്ടിയിട്ട് അനിലിനെ വിളിച്ചപ്പോൾ എനിക്ക് ഒരു വോയിസ് ആണ് ഇട്ടുതന്നത്. ആ വോയ്‌സിൽ ഭയങ്കര കരച്ചിലായിരുന്നു. ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. എപ്പോഴെങ്കിലും ഫ്രീ ആകുമ്പോൾ സ്വസ്ഥമായിട്ട് തരാം എന്ന് പറയുകയാണ് ഉണ്ടായത്. പക്ഷെ സച്ചിയുടെ പിറന്നാൾ ദിനത്തിൽ തന്നെ ആളും പോയി . സജിത കൂട്ടിച്ചേർത്തു.


അവസാനം ചെയ്തതൊന്നും സച്ചിയുടെ പുതിയ ചിന്തകളിലുള്ള സിനിമകളല്ല. അഎപ്പോഴെങ്കിലും ഫ്രീ ആകുമ്പോൾ സ്വസ്ഥമായിട്ട് തരാം എന്ന് പറയുകയാണ് ഉണ്ടായത്. പക്ഷെ സച്ചിയുടെ പിറന്നാൾ ദിനത്തിൽ തന്നെ ആളും പോയി . സജിത കൂട്ടിച്ചേർത്തു.തൊക്കെ ആദ്യം തന്നെ ചിന്തിച്ചിരുന്നതാണ്. ഡ്രൈവിംഗ് ലൈസൻസും അയ്യപ്പനും കോശിയും പോലെ ഉള്ളൊരു കഥ ഒരു നിർമ്മാതാവിന്റെ അടുത്തോ സംവിധായകന്റെ അടുത്തോ പറയുമ്പോൾ അതിൽ ഒരു സിനിമയുണ്ടെന്ന് ആർക്കും മനസിലായിട്ടുണ്ടായിരുന്നില്ല.

ഡ്രൈവിംഗ് ലൈസൻസിന്റെ കഥ, ‘ചോക്ലറ്റ് ‘ സിനിമയുടെ സമയത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ മുതൽ ഈ കഥയുണ്ട്. ഇനി സച്ചി പറയുന്നതാണ് സിനിമയാക്കാൻ ഒരുപക്ഷെ പോകുമായിരുന്നത്.ഇനി സച്ചിയുടെ മനസിലെ സിനിമകൾ വരൻ പറ്റും കാരണം, ഇനി സച്ചി പറയുന്നത് എന്താണ് എന്ന് ആലോചിക്കാതെ എല്ലാവരും സിനിമയാക്കാൻ തയ്യാറാണ്. അതുകൊണ്ട് ഇനിയുമാണ് സച്ചിയുടെ സിനിമകൾ വരാനിരുന്നിട്ടുള്ളത്. ഇതുവരെ അതിലേക്കുള്ള യാത്ര തന്നെയായിരുന്നു. ജനപ്രിയമായ മികച്ച ആരും പറയാത്ത സിനിമകൾ സച്ചീടെ കയ്യിൽ ഉണ്ടായിരുന്നു. ഇനി അതെല്ലാം വരാനുളള വഴി തുടർന്നിരിക്കുകയിരുന്നു അയ്യപ്പനും കോശിയും ഡ്രൈവിംഗ് ലൈസൻസും ഒക്കെ വന്നതോടെ. പക്ഷെ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഒരു ഫിനിഷിങ് പോയിന്റിൽ എത്തുനനത്തിന് മുൻപ് ട്രാക്ക് ഔട്ട് ആക്കുന്നത് പോലെ. സച്ചിയുടെ സഹോദരി സജിത കൂട്ടിച്ചേർത്തു
അയ്യപ്പനും കോശിയും ഇറങ്ങിയപ്പോൾ പറഞ്ഞിരുന്നു ” ഇനി എനിക്കിഷ്ടമുള്ള സിനിമകൾ ചെയ്യാം”. ഇനി വരാനിരുന്നതായിരുന്നു സച്ചി ആഗ്രഹിച്ച സിനിമകൾ. ശെരിക്കും സച്ചിയുടെ തുടക്കമായിരുന്നു അയ്യപ്പനും കോശിയും.

More in Movies

Trending

Recent

To Top