Connect with us

തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം നോക്കി നില്‍ക്കെ അത് സംഭവിച്ചു; പതിനൊന്നു റീടേക്കുകള്‍ എടുത്ത് പൂര്‍ത്തികരിച്ചു; അനുഭവം തുറന്ന് പറഞ്ഞ് ശോഭന

Malayalam

തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം നോക്കി നില്‍ക്കെ അത് സംഭവിച്ചു; പതിനൊന്നു റീടേക്കുകള്‍ എടുത്ത് പൂര്‍ത്തികരിച്ചു; അനുഭവം തുറന്ന് പറഞ്ഞ് ശോഭന

തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം നോക്കി നില്‍ക്കെ അത് സംഭവിച്ചു; പതിനൊന്നു റീടേക്കുകള്‍ എടുത്ത് പൂര്‍ത്തികരിച്ചു; അനുഭവം തുറന്ന് പറഞ്ഞ് ശോഭന

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരമാണ് ശോഭന. സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത താരം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ഇപ്പോഴിതാ സിനിമയില്‍ ആദ്യമായി എടുത്ത ഷോട്ടിനെക്കുറിച്ചും താന്‍ നായികയായി ആദ്യമായി അഭിനയിച്ച സിനിമയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നടി ശോഭന.

തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം നോക്കി നില്‍ക്കെ ബാലതാരമായിരുന്ന താന്‍ ഓടിവന്നു വീഴുന്ന ഷോട്ട്! പതിനൊന്നു റീടേക്കുകള്‍ എടുത്താണ് പൂര്‍ത്തികരിച്ചതെന്നു തന്റെ ആദ്യ സിനിമാനുഭവം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു കൊണ്ട് ശോഭന പറയുന്നു .

ആദ്യമായി നായികയായി അഭിനയിച്ച ഏപ്രില്‍ പതിനെട്ടു എന്ന സിനിമയിലെ റൊമാന്റിക് വേഷം ഒരു പ്രേക്ഷക എന്ന നിലയില്‍ താന്‍ നോക്കി കാണുമ്ബോള്‍ അതൊക്കെ ബോര്‍ ആയിട്ടാണ് താന്‍ ചെയ്തുവെച്ചിരിക്കുന്നതെന്നും ശോഭന പറയുന്നു.

‘കൃഷ്ണന്‍ പഞ്ചു സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘മംഗള നായകി’ എന്ന ചിത്രത്തിലായിരുന്നു എന്റെ ഫസ്റ്റ് ഷോട്ട്. കുട്ടിയായ ഞാന്‍ ഓടുമ്ബോള്‍ വീഴുന്ന രംഗമുണ്ട്. ശ്രീകാന്ത്, കെആര്‍ വിജയ തുടങ്ങിയ അന്നത്തെ തമിഴിലെ വലിയ താരങ്ങളുടെ മുന്നിലാണ് ചെയ്യേണ്ടത്. പക്ഷെ എന്റെ വീഴ്ച എത്രയായിട്ടും ശരിയായില്ല. കൃഷ്ണന്‍ പഞ്ചു സാര്‍ വഴക്ക് പറഞ്ഞപ്പോള്‍ വിജയാമ്മയാണ് പിന്തുണ തന്നു കൂടെ നിന്നത്. ഏകദേശം പതിനൊന്നു റീടേക്കുകള്‍ എടുത്താണ് സിനിമയിലെ ആദ്യ ഷോട്ട് ഞാന്‍ പൂര്‍ത്തീകരിച്ചത്. നായികയായി ഞാന്‍ ആദ്യമായി അഭിനയിച്ച ബാലചന്ദ്ര മേനോന്‍ സാറിന്റെ ‘ഏപ്രില്‍ പതിനെട്ടു’ എന്ന സിനിമയിലെ എന്റെ പ്രകടനം ഒരു പ്രേക്ഷക എന്ന നിലയില്‍ നോക്കി കാണുമ്ബോള്‍ അത്ര നന്നായി ചെയ്തില്ല എന്ന് എനിക്ക് തോന്നും. അതൊക്കെ ബാലചന്ദ്ര മേനോന്‍ എന്ന സംവിധായകന്റെ ക്രെഡിറ്റാണ്. നന്നായിട്ടുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്നുവെങ്കില്‍ അതിന്റെ കാരണം ബാലചന്ദ്ര മേനോന്‍ എന്ന സംവിധായകന്‍ തന്നെയാണ്’. ശോഭന പറയുന്നു.

More in Malayalam

Trending

Recent

To Top