Malayalam
അവാര്‍ഡ് സച്ചിയ്ക്ക് സമര്‍പ്പിയ്ക്കുന്നു; സന്തോഷം പങ്കുവെച്ച് നഞ്ചിയമ്മ
അവാര്‍ഡ് സച്ചിയ്ക്ക് സമര്‍പ്പിയ്ക്കുന്നു; സന്തോഷം പങ്കുവെച്ച് നഞ്ചിയമ്മ
മലയാളികള്‍ക്കേറെ സുപരിചിതയായ ഗായികയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രേക്ഷപ്രീതി സ്വന്തമാക്കിയ നഞ്ചിയമ്മ ഇപ്പോള്‍ അവാര്‍ഡിന്റെ സന്തോഷത്തിലാണ്.
68ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായിക പുരസ്‌കാരം നേടിയിരിക്കുകയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് സച്ചിയ്ക്ക് സമര്‍പ്പിയ്ക്കുന്നു എന്ന് നഞ്ചിയമ്മ പറഞ്ഞു .
അതേസമയം മികച്ച നടന്‍ – സൂര്യ (സുരറൈ പോട്ര) ,മികച്ച നടി അപര്‍ണ ബാലമുരളി (സുരറൈ പോട്ര) ,മികച്ച ചിത്രം – സുരറൈ പോട്ര,
മികച്ച സംവിധായകന്‍ – സച്ചിതാനന്ദന്‍ ( അയ്യപ്പനും കോശിയും ) , മികച്ച മലയാള ചിത്രം – തിങ്കളാഴ്ച നിശ്ചയം ,
മികച്ച ഗായിക – നഞ്ചിയമ്മ ( അയ്യപ്പനും കോശിയും ) , മികച്ച സഹനടന്‍ – ബിജു മേനോന്‍ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു.