Connect with us

ഒരുപാടു നാളത്തെ ആഗ്രഹത്തിനൊടുവിൽ ഇപ്പോൾ അത് സാധിച്ചു; ആ തീരുമാനം എടുത്തതിന് പിന്നിൽ

Malayalam

ഒരുപാടു നാളത്തെ ആഗ്രഹത്തിനൊടുവിൽ ഇപ്പോൾ അത് സാധിച്ചു; ആ തീരുമാനം എടുത്തതിന് പിന്നിൽ

ഒരുപാടു നാളത്തെ ആഗ്രഹത്തിനൊടുവിൽ ഇപ്പോൾ അത് സാധിച്ചു; ആ തീരുമാനം എടുത്തതിന് പിന്നിൽ

മിനിസ്‌ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വീണ നായർ. സിനിമയിലും സീരിയലിലും താരം ശ്രദ്ദേയമാണെങ്കിലും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയത്. ഇപ്പോളിതാ താരം ശരീര ഭാരം കുറച്ച പുതിയ മേക്ക് ഓവറിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ്.

ശരീര ഭാരം കുറച്ചതിന്റെ രഹസ്യം വനിതാ ഓൺലൈനിനുനൽകിയ അഭിമുഖത്തിലൂടെയാണ് പരസ്യമാക്കിയത്. ഇപ്പോഴും നന്നായിട്ട് വണ്ണം കുറഞ്ഞിട്ടില്ലെന്നാണ് വീണ പറയുന്നത്. ബിഗ്‌ബോസ് ഷോയിൽ നിന്നും താരം നേരെപോയത് ദുബായിലുള്ള ഭർത്താവിന്റെയും കുഞ്ഞിന്റെയും അടുത്തേക്കാണ്. അവിടെ നിന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിൽ വീണ നിറ സാനിധ്യമായത്. വീ വൈബ്‌സ് എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് വീണ പ്രേക്ഷകരുടെ മുന്നിലെത്തിയത്.

ഒരുപാടു നാളുകൾ കൊണ്ട് വണ്ണം കുറക്കണമെന്ന് ചിന്തിക്കുകയായിരുന്നെന്ന് വീണ പറഞ്ഞു. എന്നാൽ ഇപ്പോഴാണതിന് സാധിച്ചത്. ബിഗ്‌ബോസിൽ നിന്നും ഇറങ്ങുബോൾ തന്റെ ഭാരം 81കിലോ ആയിരുന്നു. എന്നാൽ ലോക്കഡൗൺ ആയതോടുകൂടി ഭക്ഷണ ക്രമത്തിൽ മാറ്റം വരുകയും ശരീര ഭാരം 97 കിലോയുമായി. തുടർന്നായിരുന്നു വണ്ണം കുറക്കാനുള്ള തീരുമാനം എടുത്തത്. ഇപ്പോഴും പൂർണമായി വണ്ണം കുറക്കാൻ സാധിക്കാത്തതിനാൽ കൂടുതൽ പരിചരണത്തിലൂടെ ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണ് വീണ. ഹെയർ സ്റ്റൈൽ കൂടി മാറ്റിയതോടെ കൂടുതൽ മെലിഞ്ഞതായി ഫീല്‍ ചെയ്യുന്നുണ്ട്. പുതിയ ചിത്രം കണ്ട് പലരും മേക്ക് ഓവർ കൊള്ളാം എന്നൊക്കെ മെസേജ് അയക്കുന്നു. ഇനിയും കുറയ്ക്കണം എന്നുണ്ട്. അതിനായി ശ്രമിക്കുമെന്നും നടി പറഞ്ഞു. നിലവിൽ 85 കിലോയാണ് വീണയുടെ ശരീരഭാരം.

ആയൂർവേദ ചികിത്സയിലൂടെയാണ് വണ്ണം കുറച്ചതെന്ന് താരം വെളിപ്പെടുത്തി. 16 ദിവസത്തെ ഒഴിച്ചിലും പിഴിച്ചിലും കൂടാതെ ബാക്ക് പെയിനിന്റെ ചികില്സയും ഭക്ഷണ ക്രമത്തിലും മാറ്റം വരുത്തിയാതോടുകൂടിയാണ് ശരീര ഭാരം കുറഞ്ഞത്. എന്നാൽ അവിടെ അമിതമായ രീതിയിൽ ഭക്ഷണം നിയന്ത്രിച്ചില്ലെന്ന് വീണ കൂട്ടി ചേർത്തു. ഫ്രൂട്സായിരുന്നു പ്രധാന ഭക്ഷണം. കൊഴുപ്പടങ്ങിയ ആഹാരം കഴിക്കില്ല. തേങ്ങ എല്ലാത്തിലും പൊതുവായി ചേർക്കും. രാവിലെ ആറ് മണിക്ക് നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് തരും. പ്രാതലിന് ഫ്രൂട്ട്സ്. കൂടുതലും പൈനാപ്പിളും തണ്ണിമത്തനും പപ്പായയുമാണ്. അത് വേണ്ടാത്തവർക്ക് മറ്റുള്ളവ നൽകും. ഉച്ചയ്ക്ക് തോരനും അവിയലുമാണ് പ്രധാനം. ഒപ്പം ഫ്രൂട്സ്. ഇടയ്ക്ക് കഞ്ഞി തരും. ചില ദിവസം പരിപ്പും കിച്ചടിയും. തീരെ പറ്റുന്നില്ലെങ്കിൽ വൈകിട്ട് ഒരു ചപ്പാത്തി. വെജ് സൂപ്പ് രണ്ടു നേരം നിർബന്ധം. രാത്രിയിൽ സൂപ്പും അവിയലോ തോരനോ പയറ് വേവിച്ചതോ. ഇതിനൊപ്പം 14 ദിവസവും യോഗ, സ്റ്റീം ബാത്ത്, മസാജ് , മരുന്നുകളും നൽകിയെന്ന് വീണ വ്യക്തമാക്കി.

ഗഫൂർ ഏലീയാസിന്റെ മറിയം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു വീണയുടെ മേക്കോവർ. ദുബായിൽ നടന്ന യഥാർത്ഥ സംഭവത്തെയാണ് ചിത്രമാക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് വീണ നായർ എത്തുന്നത്, സിനിമയുടെ മുഴുവൻ ചിത്രീകരണവും ദുബായിലാണ്.

More in Malayalam

Trending

Recent

To Top