Connect with us

ഇത് തൻ്റെ ജീവിതത്തിലെ എറ്റവും വിഷമകരമായ ഘട്ടമായിരുന്നു ; ഇന്ന് വളരെ അധികം മാറി; നാഗ ചൈതന്യ പറയുന്നു !

Movies

ഇത് തൻ്റെ ജീവിതത്തിലെ എറ്റവും വിഷമകരമായ ഘട്ടമായിരുന്നു ; ഇന്ന് വളരെ അധികം മാറി; നാഗ ചൈതന്യ പറയുന്നു !

ഇത് തൻ്റെ ജീവിതത്തിലെ എറ്റവും വിഷമകരമായ ഘട്ടമായിരുന്നു ; ഇന്ന് വളരെ അധികം മാറി; നാഗ ചൈതന്യ പറയുന്നു !

സിനിമ പ്രേമികളുടെ ഇഷ്ട താര ദമ്പതികളിയിരുന്നു നാഗ ചൈതന്യയും സാമന്തയും . ഇരുവരും വേർപിരിഞ്ഞു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത് .കൊവിഡ് സാഹചര്യങ്ങളും സമാന്തയുമായുള്ള വിവാഹമോചനവും തന്നെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് പറഞ്ഞ് തെന്നിന്ത്യൻ നടൻ നാഗ ചൈതന്യ.

ഇത് തൻ്റെ ജീവിതത്തിലെ എറ്റവും വിഷമകരമായ ഘട്ടമാണെന്ന് പറയുകയാണ് താരം. ഒരു വ്യക്തി എന്ന നിലയിൽ താൻ വളരെ അധികം മാറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടൈംസിനോട് ആയിരുന്നു നടൻ്റെ പ്രതികരണം.
മുൻപ് തനിക്ക് കാര്യങ്ങൾ തുറന്ന് പറയാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ കഴിയും.

കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തനിക്ക് കൂടുതൽ അടുപ്പം തോന്നുന്നുണ്ടെന്നും, തന്നെ ഒരു പുതിയ വ്യക്തിയായി കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട് എന്നും നാഗ ചൈതന്യ പറഞ്ഞു. 2021 ഒക്ടോബർ 2 നാണ് നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സമാന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹ മോചിതനായത്. മൂന്ന് വർഷത്തെ ഡേറ്ററിങ്ങിനു ശേഷം 2017 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.

അമീർ ഖാൻ നായകനായ ‘ലാൽ സിംഗ് ചദ്ദ’യാണ് നാഗ ചെയ്തയാളുടെ വരാനിരിക്കുന്ന ചിത്രം. ടോം ഹാങ്കസ് നായകനായ ഹോളിവുഡ് ചിത്രം ‘ഫോറസ്ററ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ചിത്രം. കരീന കപൂർ ഖാൻ, മോന സിംഗ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തും.

More in Movies

Trending

Recent

To Top