എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും നല്ല സപ്പോര്‍ട്ട് ആണ്, അവര്‍ക്ക് സന്തോഷം കൊടുക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്; ബിരുദാനന്തര ബിരുദത്തില്‍ വന്‍ വിജയം കരസ്ഥമാക്കി മാളവിക നായര്‍
എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും നല്ല സപ്പോര്‍ട്ട് ആണ്, അവര്‍ക്ക് സന്തോഷം കൊടുക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്; ബിരുദാനന്തര ബിരുദത്തില്‍ വന്‍ വിജയം കരസ്ഥമാക്കി മാളവിക നായര്‍
എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും നല്ല സപ്പോര്‍ട്ട് ആണ്, അവര്‍ക്ക് സന്തോഷം കൊടുക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്; ബിരുദാനന്തര ബിരുദത്തില്‍ വന്‍ വിജയം കരസ്ഥമാക്കി മാളവിക നായര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാളവിക നായര്‍. ഇപ്പോഴിതാ എറണാകുളം സെന്റ് തെരേസാസില്‍ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഐച്ഛികമായി പഠിച്ചാണ് മാളവിക മികച്ച വിജയം നേടിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. കലയോടൊപ്പം പഠനവും ഏറെ പ്രധാനപ്പെട്ടതാണെന്ന് മാളവിക പറയുന്നു.
‘ഞാന്‍ തൃശൂര്‍ സ്വദേശിയാണ്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എന്റെ പഠന സൗകര്യത്തിനായി എറണാകുളത്തേക്ക് താമസം മാറിയിരുന്നു. ബിഎക്കും എംഎക്കും എറണാകുളം സെന്റ് തെരേസാസില്‍ ആണ് പഠിച്ചത്. ഒരു ദിവസം പോലും ക്ലാസ് നഷ്ടപ്പെടാതെയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഹൈ ഡിസ്റ്റിങ്ഷന്‍ ഉണ്ടെന്നാണ് കോളജില്‍ നിന്നു വിളിച്ചു പറഞ്ഞത്.
ഇപ്പോള്‍ എല്ലാം ഗ്രേഡിങ് സിസ്റ്റം ആണല്ലോ. എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ പഠനകാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് എനിക്കിപ്പോള്‍ ഈ വിജയം നേടാന്‍ കഴിഞ്ഞത് ഇത് അവര്‍ക്കുള്ള ഒരു സമ്മാനം കൂടിയാണ്. കുഞ്ഞിലേ സ്‌കൂളില്‍ പഠിക്കുമ്‌ബോള്‍ നന്നായി പഠിക്കുമെങ്കിലും ഒരുപാട് ക്ലാസ് മുടങ്ങിയിരുന്നു.
പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നതുവരെ ക്ലാസില്‍ വല്ലപ്പോഴുമേ പോകാന്‍ കഴിഞ്ഞട്ടുള്ളൂ , അതുവരെ ഞാന്‍ ഒരുപാട് സിനിമകളില്‍ സജീവമായിരുന്നു. സ്‌കൂള്‍ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ എനിക്ക് പറയാന്‍ അധികമൊന്നുമില്ല. എനിക്ക് കോളജ് ജീവിതം ആസ്വദിക്കണം എന്നുള്ളതുകൊണ്ടാണ് ട്വല്‍ത് കഴിഞ്ഞ് ഒരു ബ്രേക്ക് എടുത്തത്. ഈ പ്രായം കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന ജീവിതമല്ലല്ലോ അതൊന്നും. അതാണ് അത്തരമൊരു തീരുമാനമെടുത്തത്.
ഡിഗ്രിക്ക് പിടിക്കുമ്‌ബോള്‍ കുറച്ചു ലീവ് ഒക്കെ എടുത്തിട്ടുണ്ട്. പക്ഷേ പിജി ആയപ്പോള്‍ ലീവ് ഒന്നും എടുത്തില്ല. കോളജില്‍ ആദ്യം പോകുമ്‌ബോള്‍ എല്ലാവര്‍ക്കും ഒരു സിനിമാതാരം എന്ന നിലയില്‍ ഒരു കൗതുകം ഉണ്ടായിരുന്നു. പക്ഷേ പിന്നെ സഹപാഠികള്‍, എല്ലാവരുമായി നല്ല കൂട്ടുകാരായി. എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും നല്ല സപ്പോര്‍ട്ട് ആണ്.
അവര്‍ക്ക് സന്തോഷം കൊടുക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്. ഒടുവില്‍ ചെയ്ത സിനിമ സിബിഐ അഞ്ചാംഭാഗം ആണ്. പുതിയ സിനിമകള്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കൂടുതല്‍ പഠിക്കണം എന്നുണ്ട്, എന്തെങ്കിലും ജോലി കണ്ടെത്തണം എന്നും കരുതുന്നു. സിനിമയും എന്റെ പാഷനാണ്, നല്ല തിരക്കഥകളും കഥാപാത്രങ്ങളും എന്നെത്തേടി എത്തിയാല്‍ സിനിമ ചെയ്യും. സിനിമയും പഠനവും ഒരുമിച്ചുകൊണ്ടുപോകണം എന്നാണു ആഗ്രഹം.” മാളവിക പറയുന്നു.