നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഫഹദ് ഫാസില്‍ നിരവധി അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് ആവര്‍ത്തനം പോലെ ”അതെ, അതെ, അതെ” എന്ന് മറുപടി പറയുന്നത് ട്രോളന്മാര് ഏറ്റെടുത്തിരുന്നു.
എന്നാല്‍ അങ്ങനെ പറയുന്നത് മറുപടിയായി മാത്രമല്ല മറിച്ച് മറ്റൊരു കാരണം കൂടിയുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് താരം. ‘അതെ..അതെ…അതെ’ എന്ന മറുപടി അഭിമുഖം നടത്തുന്നയാളുടെ ചോദ്യം നിര്‍ത്താന്‍ വേണ്ടിയാണ് എന്നാണ് താരം പറയുന്നത്. കുറേ നേരം അങ്ങനെ പറയുമെന്നും അതോടെ ആ ചോദ്യം ഇല്ലാതെയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഫഹദ് പറയുന്നു.
ഒരുപാട് നേരം അതെ അതെയെന്ന് പറഞ്ഞിട്ട്, ‘ആ പറയൂ..’ എന്ന് അവതാരകന് പറയും. ഞാനിത്രയും നേരം അതെ അതെയെന്ന് പറഞ്ഞത് പിന്നെ എന്തിനാണെന്ന് തോന്നി പോകുമെന്നും ഫഹദ് വിശദീകരിച്ചു.
സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഫഹദിന്റെ ”അതെ, അതെ” ട്രോള്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘ആരെങ്കിലും ഇതിനൊരു റീമിക്സ് ഉണ്ടാക്കുമോ’ എന്നാണ് സോഷ്യല്‍ പലരും ചോദിക്കുന്നത്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...