Connect with us

ഉദ്ദേശിക്കാത്ത അർത്ഥം കണ്ടെത്തി ഒരു ആംഗിളിൽ മാത്രം ചിന്തിക്കരുതെന്നും സിനിമയെ സിനിമയായി കാണണം ; ഉദ്ദേശിക്കാത്ത അർത്ഥം കണ്ടെത്തി ഒരു ആംഗിളിൽ മാത്രം ചിന്തിക്കരുതെന്നും സിനിമയെ സിനിമയായി കാണണം ;ഷാജി കൈലാസ് പറയുന്നു !

Movies

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ കടുവയുടെ റിലീസിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഭിന്ന ശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്ന നായകൻ പറയുന്ന ഡയലോഗിനാണ് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ഇതിനെ തുടർന്ന് കേസും രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ആ സീൻ ചിത്രത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.

പൃഥിരാജ്, ഷാജി കൈലാസ് എന്നിവർ സോഷ്യൽ മീഡിയയിലും പിന്നീട് പ്രസ്സ് മീറ്റിലും മാപ്പ് പറഞ്ഞിരുന്നു. ആ രംഗത്തെ കുറിച്ചും മാപ്പ് പറയാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംസാരിക്കുകയാണ് ഷാജി കൈലാസ് ഇപ്പോൾ.

ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ദേശിക്കാത്ത അർത്ഥം കണ്ടെത്തി ഒരു ആംഗിളിൽ മാത്രം ചിന്തിക്കരുതെന്നും സിനിമയെ സിനിമയായി കാണണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ചിത്രം റിലീസായ സന്തോഷത്തിലിരിക്കുമ്പോഴാണ് ആ ഡയലോഗിന്റെ പേരിൽ കേസ് വരുന്നത്. അത് ആരെയെങ്കിലും മുറിപ്പെടുത്താൻ വേണ്ടി ചെയ്തതല്ല. നമ്മൾ അതിന് മാപ്പ് പറഞ്ഞു. ആ സീൻ മാറ്റേണ്ടിയും വന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ അത് കലയെ ബാധിക്കും.

നമ്മൾ ഉദ്ദേശിക്കാത്ത അർത്ഥം കണ്ടെത്തി ഒരു ആംഗിളിൽ മാത്രം ചിന്തിക്കരുത്. സിനിമയെ സിനിമയായി കാണുക.സമൂഹമാണ് കറക്ട് ചെയ്യപ്പെടേണ്ടത് ; ഷാജി കൈലാസ് പറയുന്നു

നമ്മുടെ സിനിമകളും വിമർശിക്കപ്പെടേണ്ടതാണ്. ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ലെന്ന് പറയാം. സിനിമ ബോറാണെന്ന് പറയുന്നവരുമുണ്ടല്ലോ. അത് കേൾക്കാനും ഞങ്ങൾ തയ്യാറാണ്. മനപൂർവ്വം ഒരൊറ്റ സംഭാഷണം കൊണ്ട് മാത്രം നമ്മളെ വിമർശിക്കരുത്.സിനിമയിൽ നിങ്ങൾ ഇങ്ങനെയാവരുത്, തെറ്റ് ചെയ്യരുത് എന്ന തരത്തിലാണ് നായകൻ അയാളെ ഉപദേശിക്കുന്നത്. അല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അവിടെയും നമ്മൾ മാപ്പുപറഞ്ഞു. ആ സീക്വൻസ് തന്നെ മാറ്റേണ്ടി വന്നു. ആരെയും മനപൂർവ്വമല്ലാതെപോലും പോലും വേദനിപ്പിക്കാൻ ഞങ്ങൾക്ക് ഇഷ്ടമല്ല.കഴിഞ്ഞ ഒരു അഞ്ചാറു വർഷമായാണ് പൊളിറ്റിക്കൽ കറക്ടനസിന്റെ ക്രൈസിസ് നമ്മൾ അനുഭവിക്കാൻ തുടങ്ങിയത്. സമൂഹമാണ് കറക്ട് ചെയ്യപ്പെടേണ്ടത്. സിനിമയല്ല. സിനിമ കണ്ട് ആരും തന്നെ ഇൻഫ്ലുവൻസ് ചെയ്യപ്പെടുന്നില്ല. നമ്മൾ സ്വയം കറക്ട് ചെയ്യുക.

More in Movies

Trending

Recent

To Top