Connect with us

‘ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെ പോയി വെറുതെ 12 വര്‍ഷം കളഞ്ഞില്ലേ…’; മറുപടിയുമായി അഭയ ഹിരണ്‍മയി

Malayalam

‘ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെ പോയി വെറുതെ 12 വര്‍ഷം കളഞ്ഞില്ലേ…’; മറുപടിയുമായി അഭയ ഹിരണ്‍മയി

‘ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെ പോയി വെറുതെ 12 വര്‍ഷം കളഞ്ഞില്ലേ…’; മറുപടിയുമായി അഭയ ഹിരണ്‍മയി

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരില്‍ പലപ്പോഴും അഭയയ്‌ക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ജീവിതം ആരംഭിച്ചതോടെ ഇതിന്റെ ആക്കം കൂടി. ഇപ്പോഴിതാ തന്റെ സുഹൃത്തിനൊപ്പം താരം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത. ഇതിലൊരു കമന്റിന് അഭയ മറുപടിയും നല്‍കിയിട്ടുണ്ട്.

‘ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെ പോയി വെറുതെ 12 വര്‍ഷം കളഞ്ഞില്ലേ. ലൈഫ് മുഴുവന്‍ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആര്‍ക്കും ആരോടും ആത്മാര്‍ത്ഥത ഒന്നും ഇല്ലാ’ എന്നായിരുന്നു കമന്റ്. ‘അങ്ങനെയാണോ? ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ’? എന്നായിരുന്നു അഭയ നല്‍കിയ മറുപടി.

ഏതായാലും അഭയയുടെ പോസ്റ്റും മറുപടിയുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം, ഗോപിസുന്ദര്‍ ഗായിക അമൃതയുമായി ജീവിതം ആഘോഷിക്കുകയാണ്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതുമായുള്ള ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top