Connect with us

നയന്‍ താര – വിഘ്‌നേഷ് ശിവന്‍ വിവാഹ സംപ്രേക്ഷണം, 25 കോടി രൂപയുടെ കരാറില്‍ നിന്നും നെറ്റ്ഫഌക്‌സ് പിന്മാറി; കാരണം, കമ്പനിയുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ വിഘ്‌നേഷ് എടുത്തു ചാട്ടം കാണിച്ചു

News

ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍ താര – വിഘ്‌നേഷ് ശിവന്‍ താരങ്ങളുടേത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇവരുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി 25 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് ഏകപക്ഷീയമായി ഈ കരാറില്‍ നിന്ന് ഇപ്പോള്‍ പിന്മാറിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം.

വിഗ്‌നേഷ് ശിവന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ചടങ്ങില്‍ പങ്കെടുത്ത അതിഥികളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇതാണ് നെറ്റ്ഫ്‌ളിക്‌സിനെ ചൊടിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഗൗതം മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി നയന്‍ താര – വിഗ്‌നേഷ് ശിവന്‍ വിവാഹം സംവിധാനം ചെയ്തത്.

ഇതിന് വേണ്ടി ദമ്ബതികള്‍ക്ക് നല്‍കിയ കരാര്‍ തുകയ്ക്ക് പുറമേ വലിയൊരു തുകയും നെറ്റ്ഫ്‌ളിക്‌സ് ചെലവിട്ടിരുന്നു. തമിഴ് സംഗീത സംവിധായകരായ എ ആര്‍ റഹ്മാന്‍, അനിരുദ്ധ്, നടന്മാരായ രജനീകാന്ത്, ഷാരുഖ് ഖാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ഇവരുടെ വിവാഹചടങ്ങിനെത്തിയത്.

എന്നാല്‍ ഈ വിവരങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തുവരണമെന്നതായിരുന്നു കമ്പനിയുടെ ആവശ്യം. പക്ഷേ വിഗ്‌നേഷ് ശിവന്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഷാരുഖ് ഖാന്റെയും രജനീകാന്തിന്റെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത് നെറ്റ്ഫ്‌ളിക്‌സിനെ ചൊടിപ്പിച്ചു. ഇത് കൂടാതെ വിവാഹചടങ്ങിലെ ചില പ്രധാന ചടങ്ങുകളും വിഗ്‌നേഷ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനാലാണ് നെറ്റ്ഫ്‌ളിക്‌സ് കരാറില്‍ നിന്ന് പിന്മാറിയതെന്ന് കരുതുന്നു.

More in News

Trending

Recent

To Top