Connect with us

ബോളിവുഡിന് പുറത്ത് നിന്ന് സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്‍ വലിയൊരു പ്രചോദനമാണ് ; ഇന്നും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ തന്നെ നിലനില്‍ക്കും ;താപ്‌സി പന്നു പറയുന്നു !

Bollywood

ബോളിവുഡിന് പുറത്ത് നിന്ന് സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്‍ വലിയൊരു പ്രചോദനമാണ് ; ഇന്നും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ തന്നെ നിലനില്‍ക്കും ;താപ്‌സി പന്നു പറയുന്നു !

ബോളിവുഡിന് പുറത്ത് നിന്ന് സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്‍ വലിയൊരു പ്രചോദനമാണ് ; ഇന്നും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ തന്നെ നിലനില്‍ക്കും ;താപ്‌സി പന്നു പറയുന്നു !

ബോളിവുഡ് സിനിമയില്‍ പകരകാരില്ലാത്ത കലാകാരനാണ് ഷാരൂഖ് ഖാന്‍ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഇദ്ദേഹം സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്.

ഇപ്പോഴിതാ സിനിമാ പാരമ്പര്യം ഇല്ലാതെ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമായ വ്യക്തിയാണ് ഷാരൂഖ് ഖാന്‍ എന്ന് താപ്‌സി പന്നു. നാല് വര്‍ഷത്തോളമായി സിനിമ ചെയ്യാതിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ താരപദവി അതുപോലെ തന്നെ നിലനില്‍ക്കുന്നുവെന്നും നിരവധി വിജയവും പരാജയവും ഉണ്ടായിട്ടുണ്ടാകാം, എന്തുതന്നെ ആയാലും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ തന്നെ നിലനില്‍ക്കുമെന്നും’ താപ്‌സി പന്നു പറഞ്ഞു.’ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു ബോളിവുഡിന് പുറത്ത് നിന്ന് സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് നിങ്ങള്‍ വലിയൊരു പ്രചോദനമാണെന്ന്.

ഷാരൂഖ് ഖാനെപ്പോലെയുള്ള താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴാണ് ശരിക്കും സൂപ്പര്‍സ്റ്റാര്‍ഡം എന്ന വാക്കിന്റെ വലിപ്പം മനസ്സിലാകുന്നത്. അഞ്ച് വര്‍ഷമായി അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. എങ്കിലും അദ്ദേഹം ഒരു പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉണ്ടാകുന്ന ഓളം വളരെ വലുതാണ്. അദ്ദേഹത്തിന് നിരവധി വിജയവും പരാജയവും ആയാലും. എന്തുതന്നെ ഉണ്ടായാലും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ തന്നെ നിലനില്‍ക്കുമെന്നും’ താപ്‌സി പന്നു പറഞ്ഞു

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’യില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത് താപ്‌സി പന്നുവാണ്. നിയമവിരുദ്ധ അനിയന്ത്രിത കുടിയേറ്റമാണ് ചിത്രത്തിന്റെ ഇതവൃത്തം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും രാജ്കുമാര്‍ ഫിലിംസിന്റെയും ബാനറില്‍ ഗൗരി ഖാനും രാജ്കുമാര്‍ ഹിറാനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഡിസംബര്‍ 22ന് റിലീസ് ചെയ്യും.നാല് വര്‍ഷത്തിന് ശേഷം സിനിമയില്‍ സജീവമാകുമ്പോള്‍ ഡങ്കിക്കൊപ്പം മറ്റ് രണ്ട് സിനിമകളും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തെന്നിന്ത്യന്‍ സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാന്‍’ ആണ് മറ്റൊരു ചിത്രം. ഷാരൂഖ് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രം 2023 ജൂണ്‍ 2ന് തിയേറ്ററുകളില്‍ എത്തും. മൂന്ന് ചിത്രങ്ങളില്‍ ‘പത്താന്‍’ ആണ് ആദ്യം പ്രദര്‍ശനത്തിന് എത്തുക. 2023 ജനവരി 25ന് റിലീസ് ചെയ്യും. ദീപിക പദുകോണ്‍ ആണ് നായിക.

More in Bollywood

Trending

Recent

To Top