Connect with us

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ ഗുരുതരം, സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം; പ്രോസിക്യൂഷന്‍ കോടതിയില്‍

Malayalam

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ ഗുരുതരം, സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം; പ്രോസിക്യൂഷന്‍ കോടതിയില്‍

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ ഗുരുതരം, സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം; പ്രോസിക്യൂഷന്‍ കോടതിയില്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ ഗുരുതരമെന്ന് പറയുകയാണ് പ്രോസിക്യൂഷന്‍. സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. തുടരന്വേഷണം നീട്ടിച്ചോദിച്ചുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവ് പ്രോസിക്യൂഷന്‍ ആയുധമാക്കിയേക്കും എന്നും വിവരമുണ്ട്.

കഴിഞ്ഞദിവസം പുറത്തുവന്ന ഫോറന്‍സിക് പരിശോധനയിലാണ് മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ചെന്ന വിവരം പുറത്തുവന്നത്. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷന്‍ അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രീകോടതി ഉത്തരവിന്റെ ലംഘനമുണ്ടായെന്ന വാദം അന്വേഷണസംഘം മുന്നോട്ടുവെയ്ക്കുക. 2019 സെപ്റ്റംബറില്‍ ദിലീപ് ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അന്ന് അതിജീവിത കേസില്‍ കക്ഷി ചേരുകയും ദൃശ്യങ്ങള്‍ കാണിക്കരുതെന്നും അത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതികളേയും മറ്റും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം പകര്‍ത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രതിഭാഗം കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിച്ചതാരെന്ന് കണ്ടെത്തണമെന്ന് അന്വേഷണസംഘത്തോട് കഴിഞ്ഞദിവസം വിചാരണക്കോടതി നിര്‍ദേശിച്ചിരുന്നു. തുടരന്വേഷണത്തിന് അനുവദിച്ച സമയം തീര്‍ന്നതിനെത്തുടര്‍ന്ന് ശനിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം സ്‌പെഷ്യല്‍ അഡിഷണല്‍ സെഷന്‍സ് കോടതി ഇക്കാര്യം പറഞ്ഞത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് 2021 ജൂലായ് 19ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെ ജിയോ സിംകാര്‍ഡുള്ള ഒരു വിവോ ഫോണിലിട്ടു പരിശോധിച്ചെന്ന് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മെമ്മറി കാര്‍ഡ് പരിശോധിക്കുന്ന സമയം അന്വേഷണ ഉദ്യോഗസ്ഥരോ പ്രതിഭാഗം അഭിഭാഷകരോ പ്രോസിക്യൂഷന്‍ അഭിഭാഷകരോ കോടതിയിലുണ്ടായിരുന്നില്ലെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രതിഭാഗം അഭിഭാഷകരുടെയും സി.ഡി.ആര്‍. പരിശോധിച്ചതിലൂടെയാണ് ഇത് വ്യക്തമായത്.

ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ കണ്ടുവെന്ന് വാദമുയര്‍ന്നിരുന്നു. എന്നാല്‍, അന്നു പകല്‍ രണ്ടുവരെ അഭിഭാഷകന്‍ തൃപ്പൂണിത്തുറയിലായിരുന്നുവെന്നും സി.ഡി.ആര്‍. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും പകല്‍ 1.15വരെ ആലുവ പോലീസ് ക്ലബ്ബിലായിരുന്നു. ഇക്കാര്യം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും.

അതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് ഇമേജിന്റെ പകര്‍പ്പുകള്‍ തിങ്കളാഴ്ച അന്വേഷകസംഘം ഹൈക്കോടതിയിലെത്തിക്കും. കോടതിനിര്‍ദേശപ്രകാരം ഫൊറന്‍സിക് ഇമേജിന്റെ പകര്‍പ്പുകള്‍ ശനിയാഴ്ച തിരുവനന്തപുത്തെ ലാബില്‍നിന്ന് അന്വേഷകസംഘം ശേഖരിച്ചു.

ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ കോടതിജീവനക്കാരെ ചോദ്യംചെയ്യുന്നതിന് കോടതിയുടെ അനുമതി വേണം. മെമ്മറി കാര്‍ഡ് ഉപയോഗിച്ചെന്ന് പറയുന്ന വിവോഫോണ്‍ ഏതെന്ന് കണ്ടെത്തുവാനും കോടതിജീവനക്കാരെ ചോദ്യംചെയ്യേണ്ടതുണ്ട്. തുടരന്വേഷണ കാലാവധിയെ ആശ്രയിച്ചാകും ഇക്കാര്യത്തിലുള്‍പ്പെടെ തീരുമാനമെടുക്കുക.

അതേസമയം, ഈ ദൃശ്യങ്ങള്‍ 2018 ലും ചോര്‍ന്നോ എന്ന കാര്യം പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സംഗമേശ്വരനും രംഗത്തെത്തിയിരുന്നു. രാത്രി 21: 58 അതായത് 9.1.2018 ല്‍ രാത്രി 09: 58 ന് ഈ മെമ്മറി കാര്‍ഡ് യൂസ് ചെയ്തിരിക്കുന്നത് ഒരു വിന്‍ഡോസ് മെഷീനിലാണ്. അതേസമയം അതേ കൊല്ലം 2018 ല്‍ ഡിസംബര്‍ 13, അതായത് 13.12.2018 ല്‍ രാത്രി 10: 58 അതായത് 22:58 അവേഴ്‌സില്‍ ആ കാര്‍ഡ് ക്യു3 മെമ്മറി കാര്‍ഡ് യൂസ് ചെയ്തിരിക്കുന്നത് ഒരു ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

ഇത് രണ്ടും ഗുരുതരമായ വീഴ്ച തന്നെയല്ലേ. ഇതാണ് ഞാന്‍ പറഞ്ഞില്ലേ പോയന്റ് അഞ്ചും പോയന്റ് ആറും വായിച്ച് കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും മനസിലാകുന്നതാണിത്. അതായത് 2018 ല്‍ ആക്‌സസ് ചെയ്തിരിക്കുന്ന രണ്ട് ദിവസങ്ങളിലും ഒന്ന് രാത്രി 9.58, മറ്റേത് രാത്രി 10.58 ആ റിപ്പോര്‍ട്ടില്‍ ക്ലിയറായിട്ട് പറയുന്നുണ്ട്. ഒരിക്കല്‍ ആക്‌സസ് ചെയ്തിരിക്കുന്നത് വിന്‍ഡോസ് മെഷീന്‍.

അതായത് വിന്‍ഡോസ് കംപ്യൂട്ടറില്‍ നിന്നാണ് ആക്‌സസ് ചെയ്തിരിക്കുന്നത്. അതേസമയം രണ്ടാമത്തെ തവണ 13.12.2018 ല്‍ അത് ആക്‌സസ് ചെയ്തിരിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഒരു മൊബൈലിലാണ് ആക്‌സസ് ചെയ്തിരിക്കുന്നത്. ഇത് രണ്ടും വിവോ ഫോണുമായി യാതൊരു ബന്ധവുമില്ല. രണ്ട് തവണ ആക്‌സസ് ചെയ്തിരിക്കുന്നത് 2018 ലാണ്. നമ്മള്‍ ഇപ്പോഴത്തെ അതായത് 2022 ലെ റിപ്പോര്‍ട്ടില്‍ അവര്‍ പറയുന്നത് എന്താണെന്നാല്‍ 2021 ല്‍ ഒരു വിവോ ഫോണില്‍ ആക്‌സസ് ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത് എന്നുണ്ടെങ്കിലും 2018 ലെ ആക്‌സസ് രണ്ട് സെപറ്റേറ്റ് ആക്‌സസ് രണ്ട് സെപ്പറേറ്റ് ഡിവൈസില്‍ നിന്നാണ്. അത് ഗുരുതരമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top