Connect with us

ആര്‍മി ഫൈറ്റ് ഇത്രയും വഷളാക്കിയതിന് കാരണം ദിൽഷാ..; വോട്ടിനു വേണ്ടി ദിൽഷാ ചെയ്തത് ഇപ്പോൾ തെളിഞ്ഞു; ദില്‍ഷയ്ക്ക് ബ്ലെസ്ലി തൊടുമ്പോഴൊക്കെ ‘നോ’ പറഞ്ഞൂടെ… ; ആരെ വിവാഹം കഴിക്കണമെന്നത് ദിൽഷയുടെ തീരുമാനമാണ്, പക്ഷെ… ; ദിൽഷയ്ക്ക് മുന്നിലേക്ക് ആരാധകർ !

TV Shows

ആര്‍മി ഫൈറ്റ് ഇത്രയും വഷളാക്കിയതിന് കാരണം ദിൽഷാ..; വോട്ടിനു വേണ്ടി ദിൽഷാ ചെയ്തത് ഇപ്പോൾ തെളിഞ്ഞു; ദില്‍ഷയ്ക്ക് ബ്ലെസ്ലി തൊടുമ്പോഴൊക്കെ ‘നോ’ പറഞ്ഞൂടെ… ; ആരെ വിവാഹം കഴിക്കണമെന്നത് ദിൽഷയുടെ തീരുമാനമാണ്, പക്ഷെ… ; ദിൽഷയ്ക്ക് മുന്നിലേക്ക് ആരാധകർ !

ആര്‍മി ഫൈറ്റ് ഇത്രയും വഷളാക്കിയതിന് കാരണം ദിൽഷാ..; വോട്ടിനു വേണ്ടി ദിൽഷാ ചെയ്തത് ഇപ്പോൾ തെളിഞ്ഞു; ദില്‍ഷയ്ക്ക് ബ്ലെസ്ലി തൊടുമ്പോഴൊക്കെ ‘നോ’ പറഞ്ഞൂടെ… ; ആരെ വിവാഹം കഴിക്കണമെന്നത് ദിൽഷയുടെ തീരുമാനമാണ്, പക്ഷെ… ; ദിൽഷയ്ക്ക് മുന്നിലേക്ക് ആരാധകർ !

പേളി മാണിയ്ക്കും ശ്രീനിഷിനും ശേഷം ബിഗ് ബോസില്‍ നിന്നൊരു പ്രണയം കാണാന്‍ കാത്തിരിക്കുകയായിരുന്ന പ്രേക്ഷകര്‍ക്ക് ഇപ്പോൾ ഓരോ സീസണിലും ഓരോ ലവ് സ്ട്രാറ്റജി വരാറുണ്ട്. മൂന്നാം സീസണിൽ ചർച്ചയായത് മണിക്കുട്ടനും സൂര്യയും തമ്മിലുള്ള പ്രണയമാണെങ്കിൽ നാലാം സീസണില്‍ ദില്‍ഷയും റോബിനും വിവാഹം കഴിച്ചേക്കും എന്ന് വരെ കരുതിയ വിചിത്രമായ കഥയാണ് പറയാനുള്ളത് .

അതേസമയം, ബിഗ് ബോസ് സീസൺ ഫോറിലെ പ്രണയവും പൊലിഞ്ഞുപോയിരിക്കുകയാണ്. റോബിനോട് നോ എന്ന് പറഞ്ഞ് വലിയ ഒരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ദില്‍ഷ. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം റോബിനുമായി സംസാരിച്ച് ഒരു തീരുമാനം പറയാമെന്നാണ് ദില്‍ഷ പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ കാര്യങ്ങള്‍ക്കെല്ലാം നടി വിശദീകരണം നല്‍കി. പക്ഷേ ദില്‍ഷ ഇത്രയും വൈകി കാര്യങ്ങള്‍ പറയുന്നതിന് പകരം നേരത്തെ ആവാമായിരുന്നു എന്നാണ് ആരാധകരും ഇപ്പോള്‍ പറയുന്നത്.

“ആരെ വിവാഹം കഴിക്കണം, കഴിക്കണ്ട എന്നതൊക്കെ ദില്‍ഷയുടെ മാത്രം തീരുമാനമാണ്. അതിനെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് ആരാധകരെത്തിയിരിക്കുന്നത്. ‘പുറത്തു നിന്ന് കളി കണ്ടു വന്ന റിയാസ് പറഞ്ഞപ്പോഴോ , ആ വീട്ടില്‍ ഉണ്ടായിരുന്ന മറ്റു സ്ത്രീകള്‍ പറഞ്ഞപ്പഴോ ദില്‍ഷ ബ്ലെസ്ലിയുമായി കുറച്ച് ഡിസ്റ്റന്‍സ് ഇട്ടിരുന്നേല്‍ ആര്‍മി ഫൈറ്റ് ഇത്രയും വഷളാവില്ലായിരുന്നു’.

‘ഇനി മുതല്‍ എനിക്ക് ഒറ്റക്ക് കളിക്കണം എന്റെ ഗെയിം മാറ്റണം’ എന്ന് പറഞ്ഞപ്പോള്‍ ദില്‍ഷയാണ് ‘ബ്ലെസ്ലി നീ ഇനി മുതല്‍ എന്നോട് മിണ്ടാതിരിക്കുവോ’ എന്ന് ചോദിച്ചു മുന്‍കൈ എടുത്തു വീണ്ടും നിങ്ങളുടെ കോമ്പോ തുടര്‍ന്നു കൊണ്ട് പോയത്. അന്ന് ബ്ലെസ്ലി ദില്‍ഷ പറഞ്ഞത് കേള്‍ക്കാതെ ഒറ്റയ്ക്ക് കളിച്ചിരുന്നേല്‍ കപ്പ് ഇപ്പോള്‍ ബ്ലെസ്ലിയുടെ വീട്ടില്‍ ഇരുന്നേനെ’ എന്നാണ് ആരാധകര്‍ പറയുന്നത്..

ദില്‍ഷയ്ക്ക് ഡീഗ്രേഡിങ് വന്നത് എപ്പോള്‍ മുതലാണെന്നുള്ളതും ആരാധകന്‍ വ്യക്തമാക്കുന്നു..

‘ദില്‍ഷയ്ക്ക് ബ്ലെസ്ലി തൊടുമ്പോഴൊക്കെ ‘നോ’ പറഞ്ഞൂടെ എന്ന് തുടങ്ങുന്നിടം മുതലാണ് നെഗറ്റീവ് വരാന്‍ തുടങ്ങിയത്. അല്ലാതെ ദില്‍ഷ കരുതും പോലെ റോബിന്‍ ആര്‍മിയും ബ്ലെസ്ലി ആര്‍മിയും തമ്മിലുള്ള തല്ലിലല്ല ദില്‍ഷക്ക് ഡീഗ്രേഡിങ് തുടങ്ങിയത്.

അവസാന സമയത്ത് ബ്ലെസ്ലിയുടെ ബ്രദര്‍ ദില്‍ഷക്കെതിരെ പറഞ്ഞ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ഡോക്ടറെ പ്രകോപിപ്പിച്ചതും അതൊരു റോബിന്‍ -ബ്ലെസ്ലി ഫാന്‍സ് വഴക്കായി മാറുന്നതും. ഇതോടെ വോട്ടിംഗ് മാറി മറിയുകയും ദില്‍ഷ ജയിക്കുകയും ചെയ്തു’.

റോബിന്‍ ഫാന്‍സിന് ബ്ലെസ്ലിയെയും ഇഷ്ടമായിരുന്നു. അതിന് ഉദ്ദാഹരണങ്ങളിങ്ങനെയാണ്.. ‘റോബിന്‍ ആ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് പല റോബിന്‍ ഫാന്‍സിനും ബ്ലെസ്ലിയെയും ഇഷ്ടമായിരുന്നു. ദില്‍ഷ- ബ്ലെസ്ലി കോമ്പോ ഇല്ലായിരുന്നേല്‍ ബ്ലെസ്ലിക്ക് ഒരിക്കലും ഇത്രക്ക് ഹേറ്റേഴ്സ് ഉണ്ടാവില്ലായിരുന്നു.

ദില്‍ഷയുടെ മനസ്സില്‍ അവന്‍ ബ്രദര്‍ ആയിരിക്കും. പക്ഷെ അവന്റെ ഇഷ്ടം വേറെ ആയത് കൊണ്ട് ദില്‍ഷ വീണ്ടും അടുത്തിരിക്കുമ്പോള്‍ അവന്റെ മനസ്സില്‍ പലതും തോന്നും അതാണ് അവന്‍ ഗെയിം മറന്ന് കാട്ടിക്കൂട്ടിയത്’.

എല്ലാം ഫാന്‍സിന്റെ തലയില്‍ കെട്ടി വച്ചു ഞാനും എന്റെ വീട്ടുകാരും പാവങ്ങളാണെന്ന ലൈന്‍ ശരിയല്ലെന്നാണ് ദില്‍ഷയോട് ആരാധകര്‍ക്ക് പറയാനുള്ളത്.

റോബിന്‍ -ദില്‍ഷ വിവാഹത്തിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയത് റോബിനല്ലെന്നും അത് ദില്‍ഷയുടെ വീട്ടുകാര്‍ ആയിരുന്നെന്നും പറയുന്നു. പിന്നെ എല്ലാത്തിലും വളരെ ചെറുതായെങ്കിലും ദില്‍ഷയ്ക്കും ഒരു പങ്കുണ്ടെന്ന് കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

ചെറിയ ചെറിയ തെറ്റുകളൊക്കെ ആര്‍ക്കും പറ്റും അത് മനസ്സിലാക്കി തിരുത്തി ജീവിക്കുന്നതാണ് ജീവിതം. എന്തിനെക്കാളും ഉപരി ഇതൊരു ഗെയിം ഷോ ആണ്. പ്രേക്ഷകര്‍ക്ക് ഇത് വെറുമൊരു ടൈം പാസ് മാത്രമായിരുന്നു. ഇതിനെ ഗെയിമായി കണ്ട് നന്നായി ജീവിക്കാന്‍ ശ്രമിക്കൂ.. എന്നാണ് ദില്‍ഷയെ ആശംസിച്ച് കൊണ്ട് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top