Connect with us

അതിലെ ഒരു പാവയുടെ ഭാവവും ശബ്ദവുമെല്ലാം ചെയ്യാമെന്നാണു പറഞ്ഞിരുന്നത്; ബറോസിൽ പ്രതാപ് പോത്തൻ ചെയ്യാമെന്ന് പറഞ്ഞിരുന്ന വേഷം, എന്നാൽ പിന്നീട് സംഭവിച്ചത് : മോഹൻലാലിന്റെ വെളിപ്പെടുത്തൽ!

News

അതിലെ ഒരു പാവയുടെ ഭാവവും ശബ്ദവുമെല്ലാം ചെയ്യാമെന്നാണു പറഞ്ഞിരുന്നത്; ബറോസിൽ പ്രതാപ് പോത്തൻ ചെയ്യാമെന്ന് പറഞ്ഞിരുന്ന വേഷം, എന്നാൽ പിന്നീട് സംഭവിച്ചത് : മോഹൻലാലിന്റെ വെളിപ്പെടുത്തൽ!

അതിലെ ഒരു പാവയുടെ ഭാവവും ശബ്ദവുമെല്ലാം ചെയ്യാമെന്നാണു പറഞ്ഞിരുന്നത്; ബറോസിൽ പ്രതാപ് പോത്തൻ ചെയ്യാമെന്ന് പറഞ്ഞിരുന്ന വേഷം, എന്നാൽ പിന്നീട് സംഭവിച്ചത് : മോഹൻലാലിന്റെ വെളിപ്പെടുത്തൽ!

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ പെട്ടെന്നുള്ള വേര്‍പാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. തെന്നിന്ത്യയിലെ നിരവധി സീനിയര്‍ താരങ്ങളുടെ പ്രിയസുഹൃത്തായിരുന്ന പ്രതാപ് പോത്തന്‍ ഒരു കാലത്ത് മലയാള സിനിമയുടെ ന്യുജെന്‍ മുഖമായിരുന്നു. ഭരതന്റെ ആരവത്തിലൂടെ മലയാളത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന അദ്ദേഹം പിന്നീട് സൃഷ്ടിച്ചത് ചരിത്രമായിരുന്നു.

സിനിമയില്‍ പല പതിറ്റാണ്ടുകള്‍. എന്നാല്‍, കുറച്ചു ചിത്രങ്ങള്‍ മാത്രം. തനിക്കൊപ്പം അരങ്ങേറിയ നെടുമുടിവേണു അഞ്ഞൂറിലേറെ ചിത്രങ്ങള്‍ പിന്നിട്ടപ്പോള്‍ പ്രതാപിന്റെ കണക്കുകള്‍ ഫുള്‍സ്‌കാപ്പ് പേജിന്റെ ഒരു പുറത്തിലൊതുങ്ങി.

ഇപ്പോഴിതാ, ബറോസിൽ പ്രതാപ് പോത്തൻ ഭാഗമാകേണ്ടതായിരുന്നു, എന്നാൽ, പിന്നീട് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് മോഹൻലാൽ.

“പ്രതാപ് പോത്തനുമായും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഹരി പോത്തനുമായുമുള്ള ബന്ധം വർഷങ്ങൾ നീണ്ടതാണ്. ‘ബറോസ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്യാ‍ൻ തുടങ്ങിയപ്പോൾ പ്രതാപ് പോത്തനും കൂടി സഹകരിക്കാമെന്നു സമ്മതിച്ചിരുന്നു. അതിലെ ഒരു പാവയുടെ ഭാവവും ശബ്ദവുമെല്ലാം ചെയ്യാമെന്നാണു പറഞ്ഞിരുന്നത്.

https://youtu.be/jcRrBhQ9Nq0

പിന്നീടു കോവിഡ് വന്നതോടെ എല്ലാം മാറി. അദ്ദേഹം മറ്റു സിനിമകളുടെ തിരക്കിലായി. എന്നാലും ഈ സിനിമയെക്കുറിച്ചു ചോദിക്കുമായിരുന്നു. തുടക്കത്തിൽ അദ്ദേഹം സെറ്റിൽ വരികയും കൗതുകത്തോടെ കൂടെ നിൽക്കുകയും ചെയ്തു.

ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടെയും ആഘോഷത്തോടെയും കൂടി ചെയ്ത സിനിമകളിലൊന്ന് അദ്ദേഹം സംവിധാനം ചെയ്ത ‘ഒരു യാത്രാമൊഴി’ ആണ്. പ്രിയദർശന്റെ കഥയും ജോൺ പോളിന്റെ തിരക്കഥയുമായിരുന്നു. ശിവാജി ഗണേശൻ സാറുമായി ചേർന്നു ദിവസങ്ങളോളം അഭിനയിച്ചു. ജീവിച്ചു എന്നു പറയുന്നതാണു കൂടുതൽ നന്നാകുക. അതിൽ പ്രതാപ് പോത്തനുമുണ്ടായിരുന്നു. ഞങ്ങളുടെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അത്.

അതിനു മുൻപും ശേഷവുമെല്ലാം അദ്ദേഹം വിളിക്കുമായിരുന്നു. ഓരോ സിനിമയെക്കുറിച്ചും നന്നായെന്നും നന്നായില്ലെന്നും കൃത്യമായി പറയും. ഒന്നും മറച്ചുവയ്ക്കില്ല. എന്റെ മോശമെന്നു തോന്നിയ സിനിമകളെക്കുറിച്ച് അദ്ദേഹം കൃത്യമായി പറഞ്ഞുതന്നു. ഞാനത് എന്നും ശ്രദ്ധിച്ചത് എനിക്കു തിരുത്താനുള്ള മാർഗമായിട്ടാണ്. തമിഴിലും മലയാളത്തിലു അദ്ദേഹം നടന്നുപോയ വഴി മറ്റാരും പോകാത്ത വഴിയായിരുന്നു.

തകര, ലോറി, ചാമരം തുടങ്ങിയ സിനിമകളിലെല്ലാം അദ്ഭുതത്തോടെയാണ് ആ നടനെ നോക്കിയിരുന്നിട്ടുള്ളത്. സിനിമയ്ക്ക് അപ്പുറത്തുനിന്ന് അധികാരത്തോടെ എന്നെ പലപ്പോഴും വിളിക്കുകയും കൊണ്ടുപോകയും ചെയ്ത ആളാണ് പ്രതാപ് പോത്തൻ. സിനിമയിലേതിനെക്കാൾ അടുപ്പമുള്ളതു ജീവിതത്തിലെ പ്രതാപ് പോത്തനുമായിട്ടായിരുന്നു എന്നും മോഹൻലാൽ പറയുന്നു.

about prathap pothan

More in News

Trending

Recent

To Top