Connect with us

ആരാധകർ നശിപ്പിച്ച “ദിൽറോബ്” ബന്ധം?; ഇടയിൽ പെട്ട ബ്ലെസ്ലി…; വോട്ട് ചെയ്തതിന് പൈസ ചോദിച്ചാൽ തരാമെന്ന് ദിൽഷാ ; ശരിക്കും ഇവിടെ ആരാണ് കുറ്റക്കാരൻ ?; എന്താണ് സംഭവിച്ചത്?; ബിഗ് ബോസ് കഴിഞ്ഞ് സൗഹൃദവും കഴിഞ്ഞു!

TV Shows

ആരാധകർ നശിപ്പിച്ച “ദിൽറോബ്” ബന്ധം?; ഇടയിൽ പെട്ട ബ്ലെസ്ലി…; വോട്ട് ചെയ്തതിന് പൈസ ചോദിച്ചാൽ തരാമെന്ന് ദിൽഷാ ; ശരിക്കും ഇവിടെ ആരാണ് കുറ്റക്കാരൻ ?; എന്താണ് സംഭവിച്ചത്?; ബിഗ് ബോസ് കഴിഞ്ഞ് സൗഹൃദവും കഴിഞ്ഞു!

ആരാധകർ നശിപ്പിച്ച “ദിൽറോബ്” ബന്ധം?; ഇടയിൽ പെട്ട ബ്ലെസ്ലി…; വോട്ട് ചെയ്തതിന് പൈസ ചോദിച്ചാൽ തരാമെന്ന് ദിൽഷാ ; ശരിക്കും ഇവിടെ ആരാണ് കുറ്റക്കാരൻ ?; എന്താണ് സംഭവിച്ചത്?; ബിഗ് ബോസ് കഴിഞ്ഞ് സൗഹൃദവും കഴിഞ്ഞു!

ബിഗ്‌ബോസ് സീസൺ ഫോറിൽ പ്രേഷകർക്ക് ഇഷ്ടമുള്ള ജോഡികളായിരുന്നു റോബിനും ദിൽഷയും. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇരുവരും ഒന്നിക്കുമോ എന്ന ചോദ്യങ്ങളായിരുന്നു ആരാധകർക്ക് ഉണ്ടായിരുന്നത്. ദിൽഷയെ വിവാഹം കഴിക്കാൻ താല്പര്യം ഉള്ള കാര്യം റോബിൻ പലയിടത്തും പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ദിൽഷയുടെ മറുപടി എന്തെന്നായിരുന്നു ആരാധകർ അടക്കമുള്ളവർ ആകാംക്ഷയോടെ കാത്തിരുന്നത്.

എന്നാൽ ഇതിനിടയിൽ വലിയ പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. ദിൽഷയ്ക്കെതിരെ വലിയ ഡിഗ്രേഡിങ്ങും വിമർശനവും സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ദിൽഷ . റോബിനുമായിട്ടുള്ള എല്ലാ സൗഹൃദവും താൻ അവസാനിപ്പിച്ചിരിക്കുന്നു എന്നാണ് ദിൽഷ പറഞ്ഞത്.

കുറച്ചു ദിവസമായി തനിക്കെതിരെ വമ്പൻ ഡിഗ്രേഡിംഗ് നടക്കുകയാണ്. തന്നെ ആൾക്കാർ ഒരു പന്ത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടിക്കളിക്കുകയാണ്. എനിക്കെതിരെ ഇത്രയും പ്രശ്നങ്ങൾ വന്നിട്ട് പോലും ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച എന്റെ സുഹൃത്തുക്കളായ റോബിനും ബ്ലസിയും ഇതുവരെയും തനിക്ക് വേണ്ടി സംസാരിച്ച് രംഗത്ത് വന്നില്ല. അപ്പോൾ തനിക്കൊരു കാര്യം മനസ്സിലായി ഞാൻ മാത്രമേ ഈ ഫ്രണ്ട്ഷിപ്പിന് മൂല്യം കൊടുക്കുന്നുള്ളൂ അവർ യാതൊരു മൂല്യവും ഈ സുഹൃത്ത് ബന്ധത്തിന് നൽകുന്നില്ല.

അപ്പോൾ പിന്നെ താൻ ഇത് തുടർന്ന് കൊണ്ട് പോകേണ്ടുന്ന ആവശ്യമില്ല. റോബിനും ബ്ലെസ്സലിയുമായുള്ള എല്ലാ വ്യക്തിപരമായ ബന്ധവും താൻ അവസാനിപ്പിക്കുകയാണെന്നും ദിൽഷ പൊട്ടിക്കരഞ്ഞുകൊണ്ട് ലൈവിൽ എത്തി പറയുകയായിരുന്നു. റോബിനുമായുള്ള വിവാഹ കാര്യത്തിലും ദിൽഷ പ്രതികരിച്ചു. റോബിനോട് എനിക്കൊരു സോഫ്റ്റ് കോർണർ ഉണ്ട്. അത് പ്രണയമാണോ വിവാഹത്തിലേക്ക് കൊണ്ടു പോകണമോ എന്നൊക്കെ സംസാരിച്ച് തീരുമാനിക്കാൻ കുറച്ച് സമയം താൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഡോക്ടർ വളരെയധികം തിരക്കായിരുന്നു. അതുകൊണ്ട് നേരിട്ട് കാണാനോ ഈ വിഷയം സംസാരിക്കാനും അവസരം കിട്ടിയില്ല. ഇതിനിടയിൽ തനിക്കെതിരെ വമ്പൻ ആക്രമണങ്ങളും നെഗറ്റീവ് കമന്റ്സുമാണ് ആൾക്കാരും ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും എനിക്ക് ഇത് സഹിക്കാൻ വയ്യെന്നും ദിൽഷ തറപ്പിച്ച് പറഞ്ഞു.

എന്റെ ട്രോഫി ഞാൻ ആർക്കും കൊടുക്കില്ല അത് എന്റെ വീട്ടിൽ തന്നെ ഇരിക്കും. ഞാൻ യോഗ്യ ആയതു കൊണ്ടു തന്നെയാണ് എനിക്ക് ട്രോഫി കിട്ടിയത്. എനിക്ക് വോട്ട് ചെയ്ത ഒരുപാട് പേരുണ്ട്. ഡോക്ടർ ഫാൻസിൽ ആർക്കെങ്കിലും വോട്ട് ചെയ്തതിന് പൈസ വേണമെങ്കിൽ ചോദിച്ചാൽ മതി ഞാൻ തരാം.

ഇനിയും ഈ കാര്യം ചോദിച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ദിൽഷ പറഞ്ഞു. അക്ഷരാർത്ഥത്തിൽ ഡോക്ടർ ആർമിക്കും ദിൽറോബ് ആരാധകർക്കുമേറ്റ വമ്പൻ തിരിച്ചടിയാണ് ദിൽഷയുടെ ഈ പ്രതികരണം.ഡോക്ടർ റോബിനും ദിൽഷയ്ക്ക് മറുപടി പറഞ്ഞിരുന്നു. നിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു സ്വപ്നങ്ങൾ നേടിയെടുക്കുക സന്തോഷമായിരിക്കുക എന്നാണ് റോബിൻ പ്രതികരിച്ചത്. റോബിനെ പിന്തുണച്ച് നിമിഷയും രംഗത്ത് വന്നിരുന്നു. നിനക്ക് നല്ല പെൺകുട്ടിയെ കിട്ടും എന്നാണ് നിമിഷ പറഞ്ഞത്.

ദിൽഷയുടെ തീരുമാനത്തിൽ പ്രതിക്കരിച്ച് ഡോക്ടർ ആർമിയും രംഗത്ത് വന്നു. ദിൽഷക്കെതിരെ നെഗറ്റീവുകളും ഡീഗ്രേഡിങ്ങും നടക്കുമ്പോൾ തന്നെ വേണ്ടുന്ന രീതിയിൽ പ്രതികരിച്ചതാണ് ഡോക്ടർ ആർമി . ദിൽഷ ജയിക്കണമെന്ന് റോബിൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പിലാക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടവരാണ് അവർ. അതെല്ലാം മറന്ന് ദിൽഷ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത് ഡോക്‌ടർ ആർമിക്ക് വിഷമായിരിക്കുകയാണ്.

മാത്രമല്ല റോബിനെ ബ്ലെസ്സിയുമായിട്ട് ദിൽഷ താരതമ്യം ചെയ്ത് സംസാരിച്ചതും ആരാധകർ വിമർശിക്കുന്നുണ്ട്. അത്തരത്തിലൊരു താരതമ്യം വേണ്ടിയിരുന്നില്ല എന്നാണ് അവർ പറയുന്നത്. എന്തായാലും എല്ലാ ആശങ്കകൾക്കും ആശയ കുഴപ്പങ്ങൾക്കും ഒടുവിൽ ഒരു മറുപടി കിട്ടിയിരിക്കുകയാണ്.

റോബിന്റെയും ദിൽഷയുടെയും വിവാഹം ഉണ്ടാകില്ല എന്ന കാര്യം ഇപ്പോൾ ഉറപ്പായി .ദിൽഷ റോബിൻ കോമ്പിനേഷൻ പ്രേക്ഷകർ ഏറ്റെടുത്തതാണ്. സോഷ്യൽമീഡിയ മുഴുവൻ ദിൽറോബ് ഹാഷ്ടാ​ഗുകളിൽ ഇവരുടെ കോമ്പോകളിൽ ഉള്ള റീൽസുകളാണ് കൂടുതലും.

about robin

More in TV Shows

Trending