Connect with us

വിവാഹം വെറുമൊരു അഡ്‌ജസ്‌റ്റ്‌മെന്റാണ്. അതിൽ സ്‌നേഹമില്ല. പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ് ;വിവാഹജീവിതത്തെ കുറിച്ച് പ്രതാപ് പോത്തൻ അന്ന് പറഞ്ഞ വാക്കുകൾ!

News

വിവാഹം വെറുമൊരു അഡ്‌ജസ്‌റ്റ്‌മെന്റാണ്. അതിൽ സ്‌നേഹമില്ല. പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ് ;വിവാഹജീവിതത്തെ കുറിച്ച് പ്രതാപ് പോത്തൻ അന്ന് പറഞ്ഞ വാക്കുകൾ!

വിവാഹം വെറുമൊരു അഡ്‌ജസ്‌റ്റ്‌മെന്റാണ്. അതിൽ സ്‌നേഹമില്ല. പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ് ;വിവാഹജീവിതത്തെ കുറിച്ച് പ്രതാപ് പോത്തൻ അന്ന് പറഞ്ഞ വാക്കുകൾ!

തെന്നിന്ത്യൻ സിനിമാ ലോകത്ത് നാൽപതിലേറെ വർഷങ്ങളിൽ നിറസാന്നിധ്യമായിരുന്നു നടനും സംവിധായകനുമായി പ്രതാപ് പോത്തൻ . അദ്ദേഹത്തിന്റെ വേർപാട് ഇനിയും മലയാള സിനിമാ ലോകത്തിനു ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

അവസാന നിമിഷങ്ങളിൽ മാനസിക സംഘർഷത്തിലൂടെ കടന്നു പോയിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പുകൾ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയകളിൽ വളരെ സജീവമായിരുന്നു പ്രതാപ് പോത്തൻ. താരത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടൽ മറാത്ത അവസ്ഥയിലാണ് സിനിമാ ലോകം.

എന്നാൽ, പ്രതാപത്തോടെയുള്ള പ്രതാപ് പോത്തന്റെ ജീവിതം മലയാളികൾ പൊടിതട്ടിയെടുക്കുകയാണ്. വിവാഹവും ജീവിതപരാജയങ്ങളും എല്ലാം ഒരിക്കൽ കൂടി വായിക്കുമ്പോൾ ആർക്കും ഒരു അമ്പരപ്പ് തോന്നാം…

പ്രതാപ് പോത്തന്റെ വിവാഹജീവിതത്തെ കുറിച്ചുള്ള വാക്കുകൾ വായിക്കാം…

“അന്നത്തെ കാലത്തെ ഒരു ന്യൂജനറേഷൻ ലൈഫ്” ഇങ്ങനെയാണ് സ്വന്തം വിവാഹജീവിതത്തെക്കുറിച്ച് പ്രതാപ് പോത്തൻ ഒറ്റ വരിയിൽ പറഞ്ഞത്. രണ്ടു പ്രാവശ്യം വിവാഹിതനായെങ്കിലും അവ രണ്ടും വേർപിരിയലിൽ കലാശിച്ചു. തമിഴ് താരം രാധികയായിരുന്നു ആദ്യ ഭാര്യ. ആ ബന്ധം അധികകാലം നീണ്ടു നിന്നില്ല. രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീട് ചലച്ചിത്രതാരം ശരത്കുമാറിനെ രാധിക വിവാഹം ചെയ്തു. പ്രതാപും മറ്റൊരു വിവാഹം ചെയ്തെങ്കിലും 2012ൽ അതും വേർ പിരിഞ്ഞു. അമല സത്യനാഥുമായുള്ള ആ വിവാഹത്തിൽ പ്രതാപിന് കേയ എന്നൊരു മകളുണ്ട്.

പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായിരുന്നു രാധിക. ‘മീണ്ടും ഒരു കാതൽ കഥൈ’ എന്ന ചിത്രത്തിന്റെ നിർമാണ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹം ചെയ്യാമെന്ന തീരുമാനത്തിലെത്തിയതും.

“എനിക്കു പ്രണയമായിരുന്നു രാധികയോട്. വിവാഹം കഴിക്കാമെന്ന് രണ്ടാളും ഒരുമിച്ച് തീരുമാനിച്ചു. ഞാനത് എല്ലാവരേയും അറിയിച്ചു. വീട്ടുകാർ സഹകരിച്ചില്ല. ഞാനൊരു തെറ്റാണ് ചെയ്‌തതെന്ന് അവർ എന്നെ കുറ്റപ്പെടുത്തി. രാധികയുടെ ആൾക്കാരും സഹകരിച്ചില്ല. ഞങ്ങൾ ഒറ്റയ്‌ക്ക് മുന്നോട്ടു പോയി. ഞങ്ങൾക്കു കുട്ടികളുണ്ടായില്ല. രണ്ടു വർഷം ഒന്നിച്ചു കഴിഞ്ഞു. പിന്നീട് ബന്ധം ഡ്രൈ ആയി. പ്രശ്നങ്ങളായി. ഒടുവിൽ വേർപിരിഞ്ഞു. ആ ബന്ധം തകർന്നതിൽ ഞങ്ങൾ രണ്ടുപേരും കുറ്റക്കാരാണ്. നിങ്ങൾക്കൊരാളെ മാത്രമായി കുറ്റപ്പെടുത്താനാകില്ല,” രാധികയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രതാപ് പോത്തൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.

‘”വിവാഹം വെറുമൊരു അഡ്‌ജസ്‌റ്റ്‌മെന്റാണ്. അതിൽ സ്‌നേഹമില്ല. പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ്,’ പിന്നീടൊരിക്കൽ വിവാഹജീവിതത്തെക്കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞു.

1990ലാണ് പ്രതാപ് പോത്തൻ രണ്ടാമതും വിവാഹിതനാകുന്നത്. മുംബൈയിൽ റ്റാറ്റായുടെ ജനറൽ മാനേജർ ആയി പ്രവർത്തിച്ചിരുന്ന അമല സത്യനാഥ് ആയിരുന്നു വധു. ആ ബന്ധവും വിവാഹമോചനത്തിലാണ് അവസാനിച്ചത്.

എന്തുകൊണ്ടാണ് വിവാഹജീവിതത്തിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് എന്ന ചോദ്യത്തിന് പ്രതാപ് പോത്തന് കൃത്യമായ മറുപടി ഉണ്ടായിരുന്നു.

“രണ്ടു വ്യത്യസ്‌ത വ്യക്‌തികൾ ഒന്നിക്കുന്നു. പക്ഷേ പലപ്പോഴും അവർ ഒന്നിക്കുകയല്ല. ഒന്നാകാത്തിടത്തോളം ആ ബന്ധം തകരുകയല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ. ഒന്നിക്കുവാനുള്ള പരീക്ഷണങ്ങളായിരുന്നു എന്റെ ബന്ധങ്ങൾ എല്ലാം. അതിലൊക്കെ പരാജയപ്പെടുകയും ചെയ്‌തു,” പ്രതാപ് പോത്തൻ പറഞ്ഞു.

ജീവിതത്തിൽ പ്രതാപ് പോത്തനെ ഏറ്റവുമധികം സ്വാധീനിച്ച സ്‌ത്രീ അമ്മയായിരുന്നു. പ്രതാപിന്റെ ഇരുപത്തൊൻപതാമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. അതോടെ താൻ തീർത്തും അനാഥനായെന്നാണ് പ്രതാപ് പറയാറുള്ളത്.

“‘ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന പപ്പ പാർട്ടിക്കാലത്ത് ഒളിവിലായിരുന്നപ്പോഴും, പപ്പയുടെ മരണശേഷവും പ്രശ്നങ്ങളൊന്നുമറിയിക്കാതെയാണ് മമ്മി ഞങ്ങളെ വളർത്തിയത്. നഷ്‌ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ മമ്മിയാണ് കേസ്സിനു പോയത്. വർഷങ്ങൾ കഴിഞ്ഞെങ്കിലും കേസ് വിജയിക്കുകയും ചെയ്‌തു.

ആ വിധി തീർച്ചയായും മമ്മിയുടെ മാത്രം വിജയമായിരുന്നു. എന്റെ കലാപരമായ കഴിവുകൾക്ക് പ്രോൽസാഹനം തന്നയാൾ മമ്മി മാത്രമായിരുന്നു. മമ്മി നന്നായി പിയാനോ വായിച്ചിരുന്നു. രുചികരമായി പാചകം ചെയ്യാൻ മമ്മിക്കറിയാമായിരുന്നു. വർണ്ണ തയ്യലുകളെല്ലാം വശമായിരുന്നു. മമ്മി മരിച്ചതോടെ ഞാൻ തീർത്തും അനാഥനാവുകായിരുന്നു എന്നും പ്രതാപ് പോത്തൻ പറഞ്ഞു.

about prathap pothan

More in News

Trending

Recent

To Top