Malayalam
സാധാരണ ജീവിതം നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്..അന്ന് പ്രണവ് എന്നോട് ചോദിച്ച ആ ഒരൊറ്റ ചോദ്യം! മോഹൻലാലിൻറെ തുറന്ന് പറച്ചിൽ വീണ്ടും വൈറൽ, താരപുത്രന് ഇന്ന് പിറന്നാൾ; ആശംസകളുമായി ആരാധകർ
സാധാരണ ജീവിതം നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്..അന്ന് പ്രണവ് എന്നോട് ചോദിച്ച ആ ഒരൊറ്റ ചോദ്യം! മോഹൻലാലിൻറെ തുറന്ന് പറച്ചിൽ വീണ്ടും വൈറൽ, താരപുത്രന് ഇന്ന് പിറന്നാൾ; ആശംസകളുമായി ആരാധകർ
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്റെ പേരിലൂടെ സിനിമയില്‍ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടത് താരപുത്രന്‍ എന്ന ലേബലില്‍ ആയിരുന്നില്ല. സിനിമയ്ക്കപ്പുറം താരപുത്രന്റെ സ്വകാര്യ ജീവിതമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്.
എന്നാല്‍ സിനിമയുടെ പരാജയ ഘട്ടത്തില്‍ താരമൂല്യം പ്രണവിന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സിനിമയോ അതിലെ ജയപരാജയങ്ങളോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. വീണ്ടും തന്റെ യാത്രകളുടേയും മറ്റും ലോകത്ത് പ്രണവ് പോവുകയായിരുന്നു. പിറന്നാള്‍ നിറവിലാണ് ഇന്ന് ഈ താരപുത്രൻ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് ആശസകൾ അറിയിക്കുന്നത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. പ്രണവിന്റെ ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്
ആദി’എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും നായകനായി പ്രണവ് എത്തി. സര്‍ഫിംഗ്, ജെറ്റ് സ്‌കൈ റൈഡിംഗ് രംഗങ്ങളിലുമെല്ലാം ഏറെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ’ സിനിമയിൽ പ്രണവിന്റെ പ്രകടനം ശ്രദ്ധ നേടി. വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ ആണ് പ്രണവിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിച്ചുള്ളൊരു സിനിമ റിലീസായത്.
സാധാരണക്കാരന്റെ ഇമേജാണ് പ്രണവ് മോഹന്‍ലാലിനുള്ളത്. തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളില്‍ നിന്നുമാണ് താരത്തെ പലപ്പോഴും കാണന്‍ സാധിക്കുന്നത്. പൊതുപരിപാടികളില്‍ നിന്ന് അകലം പാലിക്കാറുണ്ട്. അതുപോലെ തന്നെ മീഡിയയില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നടന്‍ വിട്ട് നിന്നിരുന്നു. ഇപ്പോള്‍ ആക്ടീവ് ആയിരുക്കുകയാണ്. ഹൃദയം റിലീസ് ചെയ്തതിന് പിന്നാലെയാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവ് ആയിരിക്കുന്നത്
സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മാധ്യമങ്ങളില്‍ നിന്ന് മറഞ്ഞ് നില്‍ക്കുകയാണ് പ്രണവ്. മകന്‍ മാധ്യനങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. അകത്തേയ്ക്ക് വലിഞ്ഞ് ജീവിക്കുന്ന ആളാണ് പ്രണവ്. എന്നാല്‍ ഇന്‍ട്രോവോര്ട്ട് അല്ല. നിക്കും ആദ്യകാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ പ്രണവിന് കുറച്ച്കൂടി കൂടുതലാണ്. സാധാരണ ജീവിത നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്. അഭിമുഖത്തിന് വിളിച്ചാല്‍ എന്തിനാണ് ഞാന്‍ വരുന്നതെന്ന് ചോദിക്കും. അതൊരുവലിയ ചോദ്യം ആണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു
