Connect with us

തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് സഹായിച്ചത് ; പിന്നെ എന്റെ പേര് എവിടെയും പറയാത്തതിന് കാരണം അതാകാം..; നയൻതാരയെ കുറിച്ച് നടി ചാർമിള!

News

തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് സഹായിച്ചത് ; പിന്നെ എന്റെ പേര് എവിടെയും പറയാത്തതിന് കാരണം അതാകാം..; നയൻതാരയെ കുറിച്ച് നടി ചാർമിള!

തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് സഹായിച്ചത് ; പിന്നെ എന്റെ പേര് എവിടെയും പറയാത്തതിന് കാരണം അതാകാം..; നയൻതാരയെ കുറിച്ച് നടി ചാർമിള!

ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ചാർമിള. നടിയുടെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. മകൻ പിറന്ന ശേഷം ചെന്നൈ വിട്ടുള്ള യാത്ര ചാർമിള കുറച്ചു. അഭിനയത്തിൽ തിളങ്ങി നിന്നിരുന്ന കാലത്ത് നടി നായൻതാരയ്ക്ക് വേണ്ടി ചെയ്ത ചില കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ചാർമിള ഇപ്പോൾ.

ഇപ്പോഴിതാ, നയൻതാരയെ തമിഴ് സിനിമയിലെ അണിയറപ്രവർത്തകർക്ക് പരിചയപ്പെടുത്തി കൊടുത്തത് താനാണ് എന്നാണ് ചാർമിള പറയുന്നത്. ഞാനൊരിക്കൽ ഒരു പരിപാടിയിൽ‌ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു നയൻതാരയെ ആദ്യമായി കണ്ടത്. അന്ന് ഞാൻ തമിഴിലും തിളങ്ങി നിൽക്കുന്ന താരമായിരുന്നു. നയൻതാര അന്ന് മലയാളത്തിൽ കുറച്ച് സിനിമകൾ ചെയ്ത് കഴിഞ്ഞ സമയമായിരുന്നു. അന്ന് പരിപാടിയിൽ വെച്ച് കണ്ടപ്പോൾ നയൻതാര എന്നോട് പറഞ്ഞു.

അവർക്ക് തമിഴ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. ചേച്ചി എനിക്ക് തമിഴ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇപ്പോൾ മോഹൻലാൽ സാറിനോടൊപ്പം സിനിമയൊക്കെ ചെയ്തിരുന്നു.

ചേച്ചി ഒന്ന് എന്നെ തമിഴ് സിനിമയിൽ പരിചയപ്പെടുത്താൻ‌ സഹായിക്കാമോയെന്ന്. അന്ന് ഞാൻ നമ്പറൊക്കെ വാങ്ങി തമിഴ് സിനിമയിലെ ചിലർക്ക് കൊടുത്തു. അങ്ങനെയാണ് അവർ നയൻതാരയെ തമിഴിലേക്ക് ക്ഷണിച്ചത്. നയൻതാര പക്ഷെ അത് എവിടേയും പറഞ്ഞിട്ടില്ല. ചിലപ്പോൾ അവർക്ക് അത് അറിയില്ലായിരിക്കും. കാരണം താരങ്ങളെ കാസ്റ്റ് ചെയ്യുമ്പോൾ അവർ പറയില്ല ഇങ്ങനെ ചാർമിള പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നൊന്നും. അവർ പറയുക തങ്ങൾ കഷ്ടപ്പെട്ട് കണ്ടുപിടിച്ച നമ്പറാണ് എന്നൊക്കെയാണ്.

അതുകൊണ്ടായിരിക്കാം ചിലപ്പോൾ നയൻതാര എന്റെ പേര് എവിടേയും പറയാത്തത് ചാർമിള പറഞ്ഞു‌. മനസിനക്കരെ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് നയൻതാര. പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കാരിയായ ഡയാന മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് സിനിമ ലോകത്തെ പകരക്കാരില്ലാത്ത താരമായി മാറി.

ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരിയുടെ പേര് മാറ്റി നയൻതാര എന്ന പേര് താരത്തിന് സമ്മാനിച്ചത് സംവിധായകനായ ജോൺ ഡിറ്റോയാണ്. അടുത്തിടെയാണ് നയൻതാര വിവാഹിതയായത്.

സംവിധായകൻ വിഘ്നേഷ് ശിവനെയാണ് ഏറെ നാളുകളായുള്ള പ്രണയത്തിന് ശേഷം നയൻതാര വിവാഹം ചെയ്തത്. മഹാബലിപുരത്ത് ഹിന്ദു ആചാരപ്രകാരമാണ് വിവാഹചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ചാർമിള എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് എന്നും ഓർമ വരുന്നത് കാബൂളിവാലയിലും കേളിയിലും ധനത്തിലുമെല്ലാം കണ്ട മുഖമാണ്. നാൽപത്തിയേഴുകാരിയായ ചാർമിള ഇപ്പോൾ മലയാളത്തിലും സിനിമകൾ ചെയ്യുന്നുണ്ട്. മലയാള സിനിമകൾക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷ സിനിമകളിലും ചാർമിള അഭിനയിച്ചിട്ടുണ്ട്. ഇതുവരെ മലയാള ചലച്ചിത്രമേഖലയിൽ 38 ഓളം ചിത്രങ്ങൾ അവർ പൂർത്തിയാക്കിയിട്ടുണ്ട്.

എസ്‌ബി‌ഐയിൽ ജോലി ചെയ്തിരുന്ന വെറ്റിനറി ഡോക്ടർ മനോഹാരനും ചെന്നൈയിലെ ഒരു തമിഴ് കത്തോലിക്കാ കുടുംബത്തിലെ വീട്ടമ്മയായ ഹെയ്‌സിനുമാണ് ചാർമിളയുടെ മാതാപിതാക്കൾ. മകനും അമ്മയ്ക്കും ഒപ്പമാണ് ചാർമിള ഇപ്പോൾ കഴിയുന്നത്.

1990കളിൽ നടൻ ബാബു ആന്റണിയുമായി ചാർമിള പ്രണയത്തിലായിരുന്നു. പിന്നീട് 1995 ൽ കിഷോർ സത്യയെ വിവാഹം കഴിക്കുകയും 1999 ൽ വിവാഹമോചനം നേടുകയും ചെയ്തു. തുടർന്ന് 2006ൽ എഞ്ചിനീയറായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും 2016 ൽ വിവാഹമോചനം നേടി.

about charmila

More in News

Trending

Recent

To Top