Connect with us

എന്റെ ആദ്യത്തെ കുഞ്ഞ്.. എന്റെ കൂടപിറപ്പ്.. ;എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം; എന്റെ കഷ്ടപ്പാടിന്റെ… ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്; ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ; ആര്യയുടെ സന്തോഷത്തിനൊപ്പം ആരാധകരും!

News

എന്റെ ആദ്യത്തെ കുഞ്ഞ്.. എന്റെ കൂടപിറപ്പ്.. ;എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം; എന്റെ കഷ്ടപ്പാടിന്റെ… ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്; ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ; ആര്യയുടെ സന്തോഷത്തിനൊപ്പം ആരാധകരും!

എന്റെ ആദ്യത്തെ കുഞ്ഞ്.. എന്റെ കൂടപിറപ്പ്.. ;എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം; എന്റെ കഷ്ടപ്പാടിന്റെ… ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്; ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ; ആര്യയുടെ സന്തോഷത്തിനൊപ്പം ആരാധകരും!

മലയാളി പ്രക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബം​ഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യയായി എത്തിയപ്പോഴാണ് ആര്യയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് ബി​ഗ് ബോസ് സീസൺ 2 വിലെ മികച്ച മത്സരാർത്ഥിയായിരുന്നു.

എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റയിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ താരത്തിന്റെ സഹോദരിയുടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ച് കൊണ്ട് ഒരു കുറിപ്പിട്ടിരുന്നു. സോഷ്യൽ മീഡയയിൽ ഏറെ വൈറലായിരുന്നു ആ കുറിപ്പ്. അച്ഛനോടൊള്ള സ്നേഹവും കടമയും വാത്സല്യവും ഒക്കെ നിറഞ്ഞതായിരുന്നു.

“അച്ഛൻ്റെ അസാന്നിധ്യത്തിൽ ആര്യ ആണ് അച്ഛൻ്റെ സ്ഥാനത്ത് നിന്ന് അനിയത്തിയെ അഖിലിന്റെ കൈപിടിച്ച് കൊടുക്കുന്നത്. ആര്യ പങ്കുവച്ച കുറിപ്പ് വായിക്കാം പൂർണ്ണമായി…

ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്. സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്‌നമാണിത്. എന്റെ കഷ്ടപ്പെടാന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്.. ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്.. എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം.

എന്റെ ആദ്യത്തെ കുഞ്ഞ്.. എന്റെ കൂടപിറപ്പ്.. എനിക്ക് വെറുതെ ശാന്തമായി ഇരിക്കാൻ കഴിയില്ല. അവന്റെ കൈകൾ പിടിച്ച് അവൾ സ്വപ്‌നത്തിലേക്ക് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം’ ആര്യ കുറിച്ചു. അഞ്ജനയും അഖിലും ഒരുപാട് സ്‌നേഹത്തോടെയും സന്തോഷത്തോടെയും മനോഹരമാക്കിയ കാഴ്ചയാണിത് എന്ന് പറഞ്ഞാണ് സേവ് ദ ഡേറ്റിന്റെ വീഡിയോ ആര്യ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇൻസ്റ്റയിലൂടെ തന്റെ പുതിയ ചുവട് വെയ്പ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ വിശേഷങ്ങൾ കൂടുതൽ പ്രക്ഷകരുമായി പങ്കുവെക്കാൻ വേണ്ടി കൂടിയാണ് പുതിയൊരു തുടക്കം കുറിക്കുന്നതെന്നും ആര്യ പറഞ്ഞു. ബഡായി ടോക്കീസ് എന്ന യൂട്യൂബ് ചാനലിന് തുടക്കം കുറിക്കുകയാണ് താൻ എന്ന് താരം പറഞ്ഞത്. ചാനലിലൂടെ വീഡിയോസും അപലോഡ് ചെയ്തിട്ടുണ്ട്.

അഭിനയ രം​ഗത്തേക്ക് ആര്യ എത്തിയിട്ട് 15 വർഷത്തിധികമായി. മോഡലിങ്ങിൽ തുടങ്ങി സീരിയലിൽ എത്തി അവിടെ നിന്ന് ആങ്കറിങ്ങിൽ വന്നു. പിന്നീടാണ് കോമഡി ആർട്ടിസ്റ്റായി എത്തുന്നത്. ബഡായി ബം​ഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിരുന്നു അതിൽ. അത് ഒരു സ്‍ക്രിപ്റ്റഡ് ക്യാരക്ടരായിരുന്നു.

ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാൻ റിയൽ ലൈഫിലും ഇങ്ങനെ ആയിരിക്കും എന്നാണ്. ഇതിന് ഒരു മാറ്റം വന്നത് ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയപ്പോഴായിരുന്നു. പക്ഷേ ബിഗ് ബോസിലൂടെ എന്റെ വ്യക്തിത്വം പലർക്കും ഇഷ്‍ടപ്പെട്ടില്ലെന്നും ആര്യ പറഞ്ഞു. നെ​ഗറ്റീവ്സും പോസിറ്റീവ്സും ലഭിച്ചെന്നും ആര്യ പറഞ്ഞു.

അനിയത്തിയുടെ വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരവും ബന്ധുക്കളും സുഹൃത്തുക്കളും. അതിൻ്റെ തുടക്കമെന്നോണം അനിയത്തിയുടെ ഹൽദി പരിപാടി അടിച്ചു പൊളിച്ച് കളറാക്കിയിരിക്കുകയാണ്. ഇതിന്റെ ഫോട്ടോസും വീഡിയോസും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. വർക്കലയിലെ വിൽമൗണ്ട് റിസോർട്ടിൽ വെച്ചാണ് ഹൽദി ചടങ്ങുകൾ ആഘോഷമാക്കിയത്.

​ബി​ഗ് ബോസ് സീസൺ 2 വിലെ താരങ്ങളായ ആർ ജെ രഘു, അലക്സാണ്ടർ എന്നിവരും പരിപാടിയിലുണ്ടായിരുന്നു. വെളള കുർത്തിയിൽ വളരെ സിംബിൾ ലുക്കിലാണ് താരം റെഡിയായത്. വെഡ്ഡിങ് എലമൻ്റ്സ് ഫോട്ടോ​ഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജൂലൈ 14 ബുധനാഴ്ചയാണ് വിവാഹം. അഖിലാണ് അഞ്ജനയുടെ വരന്‍. 2020 ഡിസംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതിനും രണ്ടു വര്‍ഷം മുമ്പേ അച്ഛന്‍ ബാബു ഇരുവരേയും വിട്ടുപോയിരുന്നു.

about arya babu

Continue Reading
You may also like...

More in News

Trending

Recent

To Top