Connect with us

ക്യാൻസറിന് സർജറി ചെയ്ത് വരുന്നവഴിയും അഭിനയിച്ചു; സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഡ്രസ് മുഴുവനും ചോര; എത്ര ക്യാഷ് കൊടുത്താലും നമ്മളെ വിട്ടുപോയവരെ തിരിച്ചു കിട്ടില്ലല്ലോ ; അമ്മയെക്കുറിച്ച് സീമ ജി നായര്‍!

News

ക്യാൻസറിന് സർജറി ചെയ്ത് വരുന്നവഴിയും അഭിനയിച്ചു; സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഡ്രസ് മുഴുവനും ചോര; എത്ര ക്യാഷ് കൊടുത്താലും നമ്മളെ വിട്ടുപോയവരെ തിരിച്ചു കിട്ടില്ലല്ലോ ; അമ്മയെക്കുറിച്ച് സീമ ജി നായര്‍!

ക്യാൻസറിന് സർജറി ചെയ്ത് വരുന്നവഴിയും അഭിനയിച്ചു; സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഡ്രസ് മുഴുവനും ചോര; എത്ര ക്യാഷ് കൊടുത്താലും നമ്മളെ വിട്ടുപോയവരെ തിരിച്ചു കിട്ടില്ലല്ലോ ; അമ്മയെക്കുറിച്ച് സീമ ജി നായര്‍!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. സിനിമകളിലും സീരിയല്‍ ലോകത്തുമെല്ലാം സജീവമാണ് സീമ ജി നായര്‍. അതിൽകൂടുതൽ മലയാളികൾ ഇഷ്ടപെട്ടതിനു കാരണം ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള സേവന പ്രവര്‍ത്തങ്ങളുടെ പേരിലാണ് . നടി ശരണ്യ മുതല്‍ നന്ദുവരെയുള്ളവരുടെ അതിജീവിതത്തിന് കരുത്ത് പകരാന്‍ സീമ ജി നായര്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചുള്ള സീമ ജി നായരുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മ പോയിട്ട് 28 വര്‍ഷമായെന്ന് സീമ പറയുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അമ്മയെന്നും സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

“ഇന്ന് അമ്മയുടെ ശ്രാദ്ധം..കണ്ണെത്താ ദൂരത്തേക്ക് പോയിട്ട് 28 വര്‍ഷം ..എനിക്ക് ‘അമ്മ മാത്രം ആയിരുന്നില്ല എന്റെ പ്രിയപ്പെട്ട കൂട്ടുകാരികൂടി ആയിരുന്നു ..എന്തും തുറന്നു പറയാവുന്ന ബന്ധം .കേരളത്തിലെ പ്രശസ്തയായ നാടക നടി ..സ്ത്രീകള്‍ അഭിനയ രംഗത്തേക്ക് കടന്നു വരാതിരുന്ന കാലത്തു ഈ ഒരുജീവിത മാര്‍ഗം തിരഞ്ഞെടുത്ത അപൂര്‍വം സ്ത്രീകളില്‍ ഒരാള്‍ ..അമ്മയുടെ മനസായിരുന്നു എനിക്കും ..അമ്മയില്‍ നിന്നാണ് സഹജീവികളോട് കരുണയോടെ പെരുമാറണം എന്ന് ഞാന്‍ പഠിച്ചത്.

നാടകത്തിനു പോയികിട്ടുന്ന തുച്ഛമായ രൂപയുടെ കൂടെ കുറെ കടം കൂടി മേടിച്ചിട്ടായിരിക്കും നാടകം കഴിഞ്ഞു വരുമ്പോള്‍ വരുന്നത്. അതെല്ലാം മറ്റുള്ളവരെസഹായിക്കാന്‍ വേണ്ടിയായിരുന്നു. എത്ര പേരുടെ വയറു നിറച്ചിട്ടുണ്ട്. എത്ര കുടുംബങ്ങളെ പോറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ക് ഭക്ഷണം കൊടുക്കുമ്പോള്‍.

അവരുടെ വയറു നിറയുമ്പോള്‍ .അവരുടെ കണ്ണുകളിലെ തിളക്കം കാണുമ്പോള്‍ ഞാന്‍ നോക്കി നിന്നിട്ടുണ്ട് അന്ന് ‘അമ്മ ‘ പറയുമായിരുന്നു നമ്മള്‍ മറ്റുള്ളവര്‍ക് ഭക്ഷണം കൊടുക്കുമ്പോള്‍ ചുമ്മാവിളമ്പിയാല്‍ പോരാ, അതില്‍ സ്‌നേഹവും നിറക്കണമെന്ന്. ഞാന്‍ അക്ഷരം പ്രതി ഇന്നും അതനുസരിക്കുന്നു.

എത്ര ഉയരത്തില്‍ ചെന്നാലും ഗുരുത്വം വിറ്റു തിന്നരുതെന്ന്. ആ വാക്കുകള്‍ ഇന്നും എന്നും ഞാന്‍ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കാന്‍സര്‍ ബാധിതയായി 52 വയസ്സില്‍ ആണ്. അമ്മവിട്ട് പോകുന്നത്. അന്ന് കൊച്ചിന്‍ സംഘമിത്രയില്‍ ആണ് ഞങ്ങള്‍.

കാന്‍സര്‍ സര്‍ജറി കഴിഞ്ഞു RCC യില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ആണ് അമ്മയ്ക്ക് പകരം വന്ന സൗദാമിനിചേച്ചിയെ കൂട്ടാതെ വണ്ടി നേരെവിട്ട് കൊല്ലത്തു വരുന്നത് ഡ്രൈവര്‍ മറന്നുപോയി ചേച്ചിയെ കൂട്ടാന്‍. അന്ന് മൊബൈല്‍ ഒന്നും ഇല്ലല്ലോ. ആസമയത് ഞങ്ങളും കൊല്ലത്തെത്തി ഞാന്‍ അന്ന് സംഘമിത്രയില്‍ അഭിനയിക്കുന്നുണ്ട്.

എങ്ങനെ നാടകം ചെയ്യും.പ്രധാന വേഷം ചെയ്യേണ്ട ആളില്ല. ഒട്ടും മടി കൂടാതെ ‘അമ്മ പറഞ്ഞു ഞാന്‍ ചെയ്യാമെന്ന് . എല്ലാരും ഞെട്ടി നില്‍ക്കുവാണ്. നെഞ്ചില്‍ ട്യൂബൊക്കെ ഇട്ടിട്ടുണ്ട്. ആരൊക്കെ എത്രയൊക്കെ പറഞ്ഞിട്ടും അതും കൊണ്ട് എന്റെ ‘അമ്മ നാടകം ചെയ്തു.സീന്‍ കഴിഞ്ഞിറങ്ങി വരുമ്പോള്‍ ഇട്ടഡ്രെസ്സില്‍ ചോരയായിരുന്നു. മരിച്ചാല്‍ അവിടെ മരിച്ചു വീഴട്ടെ.

അന്നം തന്ന പ്രസ്ഥാനത്തിനോടുള്ള നന്ദി..എഴുതാന്‍ ഒരുപാടുണ്ട് അമ്മയെക്കുറിച്ചു. അത് ഇന്നൊന്നും തീരില്ല..എന്റെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ വിചാരിച്ചിട്ടുണ്ട് അമ്മ ഉണ്ടായിരുന്നുവെങ്കില്‍ ആ നെഞ്ചില്‍ ഒന്ന് ചേര്‍ന്നു കിടക്കമായിരുന്നുവെന്ന്.

എത്ര ക്യാഷ് കൊടുത്താലും നമ്മളെ വിട്ടുപോയവരെ തിരിച്ചു കിട്ടില്ലല്ലോ .സത്യത്തില്‍ ഒന്ന് കാണാന്‍. ആ വര്‍ത്തമാനം കേള്‍ക്കാന്‍ കൊതിച്ചു പോയിട്ടുണ്ട്. മരണം സത്യമാണ്. അതുകൊണ്ട്ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു. ഈ ഫോട്ടോ അമ്മക്ക് നാടകത്തിനു നല്ല നടിക്കുള്ള അവാര്ഡകിട്ടിയപ്പോള്‍ മനോരമ പത്രത്തില്‍ വന്ന ഫോട്ടോയാണ് ..

അമ്മമരിച്ചപ്പോള്‍ ചരമകോളത്തില്‍ വന്നതും ഈ ഫോട്ടോയാണ്??
എന്റെ ജീവിതത്തിലെ റോള്‍ മോഡല്‍. കേരളത്തിലെ ഓരോ വൃദ്ധസദനങ്ങളും സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട് എങ്ങനെ ഇവര്‍ക്കൊക്കെ അമ്മമാരെ നടതള്ളാന്‍ പറ്റുന്നെന്ന്.

ആ കണ്ണുകളിലെ ദൈന്യത കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ട് എങ്ങനെ ഈ മക്കള്‍ക്കൊക്കെ സമാധാനമായി ഉറങ്ങാന്‍ പറ്റുന്നുവെന്ന്.പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കും.നാളെ പച്ചിലയും പഴുക്കും എന്ന് അവര്‍ മറക്കുന്നു.എന്റെ ‘അമ്മ എന്റെ എല്ലാം.ഇന്നുരാവിലെ ബലിയിടുമ്പോള്‍ നെഞ്ച് പൊട്ടുന്ന വേദനയായിരുന്നു.കാര്‍മ്മികന്‍ പറയുന്ന ഓരോ വാക്കുകളും കേട്ട് കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ കണ്ണുകള്‍ നിറയുകയായിരുന്നു.ഇപ്പോളും ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല, ‘അമ്മ’

about seema g nair

Continue Reading
You may also like...

More in News

Trending

Recent

To Top