Malayalam
ആരാധകരെ ആവേശത്തിലാഴ്ത്തി ‘ആര്‍സി 15’ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും വിവരം
ആരാധകരെ ആവേശത്തിലാഴ്ത്തി ‘ആര്‍സി 15’ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും വിവരം
തെന്നിന്ത്യയിലേറെ ആരാധകരുള്ള താരമാണ് രാം ചരണ്‍. രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തോടെ രാജ്യമൊട്ടാകെ രാം ചരണിന് സ്വീകാര്യത ലഭിച്ചു. രാം ചരണിന്റെ സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ രാം ചരണിന്റെ പുതിയ സിനിമയായ ‘ആര്‍സി 15’ന്റെ അപ്‌ഡേറ്റാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍സി 15’. 2021ന്റെ ആദ്യപാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. ‘ആര്‍സി 15’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണമടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് ഷങ്കര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് ഷങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് നായിക. അഞ്!ജലിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാവും.
ഷങ്കറിന്റെ രാം ചരണ്‍ ചിത്രത്തിന് തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി പതിപ്പുകളുമുണ്ടാകും. എസ് തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തിരു ആര്‍ രത്‌നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാം ചരണ്‍, കിയാര അദ്വാനി, അഞ്!ജലി എന്നിവര്‍ക്കു പുറമേ ജയറാം, സുനില്‍, നവീന്‍ ചന്ദ്ര, തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.
