Connect with us

എനിക്ക് അറിയാമായിരുന്നു ആളുകള്‍ ആഘോഷിക്കുന്നത് എന്നെപ്പോലെയുള്ള ആളുകളെയല്ല, അവര്‍ക്ക് വേണ്ടത് മാസ് ഡയലോഗും അടിക്കുന്നവരെയാണ് ; മനസ്സ് തുറന്ന് റിയാസ് സലിം !

TV Shows

എനിക്ക് അറിയാമായിരുന്നു ആളുകള്‍ ആഘോഷിക്കുന്നത് എന്നെപ്പോലെയുള്ള ആളുകളെയല്ല, അവര്‍ക്ക് വേണ്ടത് മാസ് ഡയലോഗും അടിക്കുന്നവരെയാണ് ; മനസ്സ് തുറന്ന് റിയാസ് സലിം !

എനിക്ക് അറിയാമായിരുന്നു ആളുകള്‍ ആഘോഷിക്കുന്നത് എന്നെപ്പോലെയുള്ള ആളുകളെയല്ല, അവര്‍ക്ക് വേണ്ടത് മാസ് ഡയലോഗും അടിക്കുന്നവരെയാണ് ; മനസ്സ് തുറന്ന് റിയാസ് സലിം !

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രിയായി 40-ാം ദിവസം ബിഗ് ബോസ് വീടിന് അകത്തെത്തിയ റിയാസിനെ ഉൾകൊള്ളാൻ ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർക്ക് പറ്റിയിരുന്നില്ലെങ്കിലും ക്രമേണ തന്നെ വെറുത്തവരെ കൂടെ ഫാനാക്കി മാറ്റാൻ ഈ ഇരുപത്തിനാലുകാരന് കഴിഞ്ഞു.

ബിഗ് ബോസ് വിജയി ആവാൻ ഏറെ അർഹതയുണ്ടായിരുന്ന റിയാസിന് പക്ഷേ ഷോയിൽ സെക്കന്റ് റണ്ണർ അപ്പ് സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. ഒന്നാം സ്ഥാനം ദിൽഷ പ്രസന്നൻ നേടിയപ്പോൾ, പ്രേക്ഷക പ്രീതി സ്വന്തമാക്കായിത് റിയാസ് ആയിരുന്നു.


ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് റിയാസ് അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റുള്ളവര്‍ എല്ലാവരും തന്നെ ലൈവിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ കാത്തിരുന്നത് റിയാസ് സലിമിനെയാണ്. റിയാസ് ബിഗ് ബോസിലേയ്ക്ക് എത്തിയതുപോലും തികച്ചും യാദൃശ്ചികമായാണ്. ഇപ്പോള്‍ തന്റെ നിലപാടുകളെക്കുറിച്ചും ബിഗ് ബോസ് ഗെയിമിനെക്കുറിച്ചും റിയാസ് മനസ് തുറക്കുകയാണ്. പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിലാണ് റിയാസ് എത്തുന്നത്.ഷോയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നത് വളരെ യാദൃശ്ചികമായാണ്. മണിക്കൂറുകള്‍ക്ക് മുന്‍പാണ് എനിക്ക് ബിഗ് ബോസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത്. അവിടെ എത്തണം എന്ന് പറഞ്ഞിട്ട്. അത്യാവശ്യ സാധനങ്ങള്‍ പോലും എടുക്കാന്‍ പറ്റിയിരുന്നില്ല. ഒന്‍പത് വര്‍ഷമായി ഞാന്‍ കാണുന്ന പരിപാടിയാണ്.

അത് ഞാന്‍ കാണുന്നത് എനിക്കത് ഇഷ്ടമുള്ള ഷോ ആയിരുന്നത് കൊണ്ടാണ്. അല്ലാതെ ഈ ഒന്‍പത് വര്‍ഷവും ഞാനത് പഠിക്കുകയായിരുന്നില്ല. കണ്ട് തുടങ്ങുന്നത് ഹിന്ദി ബിഗ് ബോസാണ്. എനിക്കതില്‍ പങ്കെടുക്കമെന്നും വിന്നറാകണമെന്നുമൊക്കെ വലിയ ആഗ്രഹമാണുണ്ടായിരുന്നത്. പക്ഷേ അപ്പോഴും എനിക്ക് അറിയാമായിരുന്നു ആളുകള്‍ ആഘോഷിക്കുന്നത് എന്നെപ്പോലെയുള്ള ആളുകളെയല്ല. അവര്‍ക്ക് വേണ്ടത് മാസ് ഡയലോഗും ബീജിയമും ഇടുന്ന മനുഷ്യരെയാണ്. ഇപ്പോള്‍ പോലും ഇത്രയും ആളുകള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ അംഗീകരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.

തെറ്റായ കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ആളുകളെ മാത്രമാണ് പലപ്പോഴും ആളുകള്‍ ആഘോഷിക്കുന്നത്. അത് ഇവിടെ പ്രകടമായി കാണാനും കഴിയും. ബിഗ് ബോസിന്റെ തന്നെ പഴയ സീസണുകള്‍ നോക്കിയാല്‍ മനസ്സിലാകും, ഏറ്റവും കൂടുതല്‍ മാസ്സ് ഡയലോഗുകള്‍ പറഞ്ഞ, ശരിയായ ഒരു കാര്യം പോലും പുറത്തേയ്ക്ക് പറയാതെ നില്‍ക്കുന്നവരാണ് പുറത്ത് ആഘോഷിക്കപ്പെടുന്നതും വിജയിക്കപ്പെടുന്നതും. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് പലപ്പോഴും പലരും കാണിക്കുന്നത്.

ചെറിയ പ്രായത്തിലുള്ള കുട്ടികളാണ് പലപ്പോഴും ഇവരുടെ ആരാധകരായി മാറുന്നത്. ഒരു 14 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍. അവര്‍ ഇത് തിരിച്ചറിയാന്‍ തന്നെ ഒരുപാട് വൈകും. പ്രായമായാലും മനസ്സിലാകാത്ത മനുഷ്യരുണ്ട്. അങ്ങനെയുള്ളവരില്‍ ചിലരെയെങ്കിലും തിരുത്താന്‍ ഈ ഷോയിലൂടെ.പലര്‍ക്കും കഴിയും പക്ഷേ അവരാരും ഇതൊന്നും ചെയ്യില്ല.

വീട്ടില്‍ നിന്നും ഇത്തരം അംഗീകാരം ലഭിക്കേണ്ടതുണ്ട്. നമ്മുടെ മക്കള്‍ എത്ര വ്യത്യസ്തരാണെങ്കിലും അവരെ അഗീകരിക്കാനും അവര്‍ക്ക് സ്‌പേസ് കൊടുക്കാനും മാതാപിതാക്കളും സുഹൃത്തുക്കളും തയ്യാറായെങ്കില്‍ മാത്രമേ ജീവിക്കാനുള്ള താല്‍പ്പര്യം അവര്‍ക്ക് ഉണ്ടാകുകയുള്ളൂ. കാരണം ചുറ്റുമുള്ള മനുഷ്യര്‍ക്ക് നമ്മളെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ന്തെുകൊണ്ട് സമൂഹത്തിനും നമ്മളെ അംഗീകരിച്ചുകൂടാ എന്നൊരു തോന്നല്‍ നമുക്കുണ്ടാകും. അല്ലെങ്കില്‍ ആരും അംഗീകരിക്കില്ല എന്ന് മാത്രമാകും നമ്മളും ചിന്തിക്കുക. പല കാര്യങ്ങളും ആളുകള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അത് സ്വാഭാവികമാണ്.

പക്ഷേ സമൂഹത്തിനെ പെട്ടെന്ന് തിരുത്താനും അംഗീകരിപ്പിക്കാനും കഴിയില്ല. പക്ഷേ അവനവന്റെ മക്കളെ ആദ്യം മനസ്സിലാക്കാനും അംഗീകരിക്കാനും ശ്രമിക്കേണ്ടത് മക്കള്‍ തന്നെയാണ്.ന്യൂ നോര്‍മല്‍ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഇത്തവണെ ബിഗ് ബോസ് ആരംഭിച്ചത്. അതിലേക്ക് പലതരം ലൈംഗികതകളുള്ള ആളുകളെ ഉള്‍പ്പെടുത്തി. ഈ സമൂഹത്തില്‍ അതൊക്കെ തന്നെ വലിയ കാര്യമാണ് . കഴിഞ്ഞ സീസണുകളില്‍ ട്രാന്‍സ്ജന്‍ഡറായ ഒരു വ്യക്തി മാത്രമാണ് ഷോയുടെ ഭാഗമായിരുന്നത്. എന്നാല്‍ ഇത്തവണ സ്വവര്‍ഗ്ഗാനുരാഗികളും ഷോയുടെ ഭാഗമായെത്തി.

രണ്ട് ലെസ്ബിയന്‍സാണെങ്കിലും ഒരു ഗെ ആണെങ്കിലും അവര്‍ സ്വയം വെളിപ്പെടുത്തിയാണ് എത്തിയത്. പക്ഷേ അശ്വിന്‍ താനൊരു ഗെ ആണെന്ന് ഇതിന് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഷോയില്‍ എത്തിയപ്പോഴാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടാണ് റിയാസിന്റെ സപ്പോര്‍ട്ടൊക്കെ വളരെ പെട്ടെന്ന് കുറഞ്ഞ് പോയത്. അശ്വിന്‍ പുറത്തേയ്ക്ക് പോയപ്പോള്‍ പോലും അയാളെ അംഗീകരിക്കാന്‍ ആരും ഉണ്ടായില്ല.

ഇതിന് പുറത്തും എനിക്ക് ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും ഇനിയും ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ബിഗ് ബോസിന്റെ തുടര്‍ച്ചയ്ക്ക് മറ്റുപല കാര്യങ്ങളും ചെയ്യാനുമുണ്ട്. എന്റെര്‍ടെയിന്‍മെന്റിന്റേയും മീഡിയയുടേയും ഭാഗമായി നില്‍ക്കുക എന്നതൊക്കെയാണ് എനിക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ സിനിമയില്‍ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്യണം എന്നുമുണ്ട്. അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. പണ്ട് മുതലുള്ള ആഗ്രഹമൊന്നും അല്ല അത്. ഇനി മുന്നോട്ട് പോകുമ്പോള്‍ എനിക്ക് ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതെനിക്ക് പറ്റും എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ഇതൊക്കെ എന്റെ സ്വപ്‌നങ്ങളാണ്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top