നടനവിസ്മയം മോഹൻലാലിൻറെ സൂപ്പര്ഹിറ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു . മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് പലിശക്കാരനായ എടത്തല മത്തായി, തന്റെ പാടം നികത്താനുള്ള ശ്രമത്തിലാണ്. അധികൃതരും നാട്ടുകാരും ഇതിന് എതിരാണ്.വർഷങ്ങളായി തുടരുന്ന ഈ തടസം നീക്കാൻ മത്തായി കണ്ടെത്തുന്ന മാർഗമാണ് നെയ്യാറ്റിൻകര ഗോപൻ.
ആദ്യം എതിരാളിയായ വരുന്ന ഗോപൻ പതിയെ നാട്ടുകാരുടെ ഇഷ്ടക്കാരനാകുന്നു. ഇതിനിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ” ആറാട്ടിന്റെ ” കഥ മുന്നേറുന്നത് . മോഹൻലാലിൻറെ ഇൻട്രോ തൊട്ട് സെക്കൻഡ് ഹാഫിന്റെ പകുതിവരെ മോഹൽലാലിന്റെ തന്നെ പഴയ സിനിമകളിലെ രംഗങ്ങളും ഡയലോഗുകളും ഉൾപ്പെടുത്തി ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്നുണ്ട്.
ലാലേട്ടന്റെ എനർജി, സ്ക്രീൻ പ്രെസൻസ്, കൊള്ളാവുന്ന ആക്ഷൻ, ബിജിഎം ഒക്കെ സിനിമയെ അടിപൊളിയാക്കുന്നുണ്ട്. ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞായറാഴ്ച വൈകുനേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
സ്റ്റാര്‍ മാജിക്കിലൂടെയാണ് ശ്രീവിദ്യ താരമായി മാറിയത്. ചുരുക്കം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് സംവിധായകന് രാഹുല്‍ രാമചന്ദ്രനുമായുള്ള ശ്രീവിദ്യയുടെ വിവാഹനിശ്ചയം നടന്നത്....
മലയാള സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ധന്യ മേരി വര്‍ഗീസ്. ഡാൻസറായ ധന്യ നൃത്തത്തിലൂടെയും മോഡലിംഗിലൂടെയുമാണ് സിനിമയിലേക്ക് എത്തുന്നത്. തിരുടി...
മലയാളത്തില്‍ നാല് സീസണുകളാണ് ബിഗ് ബോസ്സിൽ പിന്നിട്ടത്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെക്കുന്ന യുട്യൂബ് ചാനലുകളൊക്കെ...