Connect with us

എയറിലായിരുന്നു ഞാന്‍, കയറിയില്‍ക്കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു ; കടുവയിലെ ഫൈറ്റ് സീനിനെ കുറിച്ച് ഷാജോണ്‍ !

Movies

എയറിലായിരുന്നു ഞാന്‍, കയറിയില്‍ക്കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു ; കടുവയിലെ ഫൈറ്റ് സീനിനെ കുറിച്ച് ഷാജോണ്‍ !

എയറിലായിരുന്നു ഞാന്‍, കയറിയില്‍ക്കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു ; കടുവയിലെ ഫൈറ്റ് സീനിനെ കുറിച്ച് ഷാജോണ്‍ !

മിമിക്രിയിൽ നിന്ന് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് കലാഭവൻ ഷാജോൺ .1998-ൽ കലാഭവൻ മണി നായകനായി അഭിനയിച്ച മൈ ഡിയർ കരടി എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചെറുവേഷങ്ങളിൽ കോമഡി റോളുകൾ അഭിനയിച്ചു.

2012-ലെ മൈ ബോസ് എന്ന ചിത്രത്തിൽ നായകനായ ദിലീപിൻ്റെ കൂട്ടുകാരനായി ആദ്യാവസാനം വേഷമിട്ടു. സിനിമ ഹിറ്റായതോടെ വലിയ വേഷങ്ങൾ ഷാജോണിനെ തേടിയെത്തി.2013-ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. അതോടെ കരിയറില്‍ നിരവധി പൊലീസ് കഥാപാത്രങ്ങള്‍ താരം തുടര്‍ന്നും ചെയ്‌തെങ്കിലും ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രം ഷാജോണിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കടുവയിലും ഷാജോണ്‍ പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നത്. എങ്കിലും ചിത്രത്തില്‍ മികച്ച പ്രകടനം തന്നെയാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിലെ വലിയൊരു ഫൈറ്റ് സ്വീകന്‍സിലും ഷാജോണ്‍ ഉണ്ട്. ചിത്രത്തിലെ ഫൈറ്റ് രംഗത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ഷാജോണ്‍.

https://youtu.be/yfFFDZJLiu8

ഷാജി കൈലാസിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുകയെന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും അതിന് പറ്റിയെന്നത് വലിയ സന്തോഷമാണെന്നും ഷാജോണ്‍ പറഞ്ഞു. പിന്നെ ഇതൊരു അടിപ്പടമാണ്. ആറടിയാണ്. അതില്‍ ഒരെണ്ണത്തില്‍ ആദ്യാവസാനം എനിക്ക് പങ്കെടുക്കേണ്ടി വന്നു. അതിന്റെ ഒരു ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല എന്നുള്ളതാണ് സത്യം, ഷാജോണ്‍ പറഞ്ഞു.

ശരിക്കും അടി കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ലാലേട്ടന്‍, രാജു ഇവര്‍ക്കൊപ്പമൊക്കെ അഭിനയിക്കുമ്പോള്‍ നമുക്ക് ധൈര്യമാണെന്നും ദേഹത്ത് കൊള്ളില്ലെന്ന് ഉറപ്പാണെന്നുമായിരുന്നു ഷാജോണിന്റെ മറുപടി.

ഈ സിനിമ തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. വലിയ സ്വപ്നമായിരുന്നു ഷാജി സാറിനൊപ്പം ഒരു സിനിമ. അത് ഇപ്പോഴാണ് സാധ്യമായത്. പിന്നെ ലാലേട്ടനും രാജുവിനുമെല്ലാമൊപ്പം ഫൈറ്റ് ചെയ്യുമ്പോള്‍ നമുക്ക് ധൈര്യമാണ്. അടി അങ്ങനെയൊന്നും നമ്മുടെ ദേഹത്ത് കൊള്ളില്ല. രാജു ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചാല്‍ നമുക്ക് ധൈര്യമായിട്ട് അതിന് സമ്മതം പറയാം. കാരണം നമുക്കറിയാം നമുക്കൊന്നും പറ്റില്ല എന്ന്.

പിന്നെ എയറിലായിരുന്നു ഞാന്‍. കയറിയില്‍ക്കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു മാസ്റ്റര്‍. എനിക്കാണെങ്കില്‍ പേടിയായിരുന്നു. രാജു പറയും ഒന്നും പറ്റില്ല ചേട്ടാ ഇങ്ങനെ നിന്നോ, ആ ദൂരത്ത് നിന്നോ, ഇവിടെ വന്ന് വീഴ്, ഇത്ര ദൂരം കീപ്പ് ചെയ്ത് നിന്നോ എന്നൊക്കെ. അങ്ങനെ ചെയ്താല്‍ നമുക്ക് സേഫ് ആയി വീട്ടില്‍ പോകാം. അല്ലെങ്കില്‍ അടി ഉറപ്പാണ്. തിയേറ്ററില്‍ ഇരുന്ന് വിസിലടിച്ച് കാണാന്‍ പറ്റുന്ന പക്കാ അടിപ്പടം തന്നെയാണ് ഇതെന്നും ഷാജോണ്‍ പറഞ്ഞു.

More in Movies

Trending

Recent

To Top