Connect with us

‘സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്‌ബെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ അദ്ദേഹം മിക്കപ്പോഴും കട്ട് ചെയ്യും’; ജയറാമിനെ കുറിച്ച് രാജസേനന്‍

Malayalam

‘സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്‌ബെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ അദ്ദേഹം മിക്കപ്പോഴും കട്ട് ചെയ്യും’; ജയറാമിനെ കുറിച്ച് രാജസേനന്‍

‘സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്‌ബെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ അദ്ദേഹം മിക്കപ്പോഴും കട്ട് ചെയ്യും’; ജയറാമിനെ കുറിച്ച് രാജസേനന്‍

മലയാള സിനിയിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകളിലൊന്നാണ് ജയറാമും രാജസേനനും. ജയറാമിനെ നായകനാക്കി 16 സിനിമകളാണ് രാജസേനന്‍ ചലച്ചിത്ര പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ മിക്ക സിനിമകളും വലിയ വിജയങ്ങളായി മാറുകയും ചെയ്തു എന്നത് ചരിത്രം. ഇന്നും ആരാധകരുള്ള ചിത്രങ്ങളാണ് അതില്‍ പലതും. എന്നാല്‍ ഇന്ന് തങ്ങള്‍ ഫോണില്‍ പോലും സംസാരിക്കാറില്ലെന്നാണ് രാജസേനന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നത്.

സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ എന്തുകൊണ്ടാണ് അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. വഴക്കില്ലാതെ തനിയെ മനസ്സുകള്‍ അകന്ന് പോയതാണ്. എന്നില്‍ നിന്നും നടന്ന് അകന്നുപോയ വ്യക്തിയാണ് ജയറാം.നമ്മുടെഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്‌ബോള്‍, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പുള്ളി എന്നോട് എപ്പോഴും പ്രതികരിക്കുന്നത്.

സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്‌ബെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ അദ്ദേഹം മിക്കപ്പോഴും കട്ട് ചെയ്യും’ എന്നാണ് രാജസേനന്‍ അഭിമുഖത്തില്‍ വളരെ വേദനയോടെ പറയുന്നത്. ഞാന്‍ ഫോണ്‍ വിളിക്കുന്നത് ജയറാമിന് ബുദ്ധിമുട്ടാകുന്നതായും ഞാന്‍ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായി പുള്ളി തെറ്റിദ്ധരിച്ചതാണോ എന്നായിരുന്നു ആദ്യം കരുതിയിരുന്നതെന്നും രാജസേനന്‍ പറയുന്നു.പിന്നീട് ഇത് പല പ്രാവശ്യമായപ്പോള്‍ അത് തോന്നലല്ല എന്ന് തനിക്ക് മനസിലായെന്നാണ് രാജസേനന്‍ പറയുന്നത്.

അതേസമയം ഞങ്ങള്‍ തമ്മില്‍ വഴക്കോ ആശയക്കുഴപ്പമോ സാമ്ബത്തിക ഇടപാടുകളോ ഇല്ലെന്നും രാജസേനന്‍ വ്യക്തമാക്കുന്നുണ്ട്. 1213 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി അസൗകര്യം മൂലം കണ്ടില്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണിലെങ്കിലും സംസാരിക്കുമായിരുന്നു. അത്രയ്ക്ക് അടുപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് പിന്നെ എവിടെ പോയെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഞാനുമായി എന്താണ് പ്രശ്‌നമെന്ന് നേരിട്ട് പറയാന്‍ ജയറാമിന് ബുദ്ധിമുട്ടാണെങ്കില്‍ അത് ചാനലിലൂടെ വേണമെങ്കില്‍ പറയാമായിരുന്നു. പക്ഷെ എന്നാല്‍ വളരെ ബോധപൂര്‍വം ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കാന്‍ ജയറാം ശ്രമിക്കുന്നുണ്ടെന്ന് പിന്നീട് ബോധ്യപ്പെട്ടതായും അദ്ദേഹം പറയുന്നു.പത്മരാജനിലൂടെയാണ് സിനിമയില്‍ വന്നതെങ്കിലും രാജസേനന്റെ സിനിമകളാണല്ലോ ജയറാമിനെ ഇത്രയും താരപദവിയിലേക്ക് എത്തിച്ചത് , എന്ന ചോദ്യം ഒരുവിധം എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് ചോദിക്കുന്നതാണ്.

പക്ഷെ അവിടെ ബ്രില്യന്റായി എന്തെങ്കിലും പറഞ്ഞു ഊരി വരികയാണ് ജയറാം എന്നാണ് രാജസേനന്‍ അഭിപ്രായപ്പെടുന്നത്. തന്നെക്കുറിച്ചുള്ള ചര്‍ച്ച അവിടെ വച്ച് അവസാനിപ്പിക്കുകയും പകരം മറ്റ് സംവിധായകരുടെ പേര് സ്ഥിരമായി പറയാറുണ്ടന്നും രാജസേനന്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള അഭിമുഖങ്ങളില്‍ കാണുമ്‌ബോള്‍ എനിക്ക് ചിരിയാണ് വരുന്നത്.

ഇങ്ങനെ പറയുമ്‌ബോള്‍ ജയറാമിന് കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്’ എന്നും രാജസേനന്‍ പറയുന്നു. മലയാളത്തിലെ ഒരുകാലത്തെ വലിയ ഹിറ്റ്കൂട്ടുകെട്ടിലൊന്നാണ് ജയറാമും രാജസേനനും. മേലേപ്പറമ്ബില്‍ ആണ്‍വീട്, കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, സിഐഡി ഉണ്ണികൃഷ്ണന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങിയ ജയറാമിനെ ജനപ്രീയ താരമാക്കി മാറ്റിയ പല സിനിമകളുടേയും സംവിധാനം രാജസേനന്‍ ആയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top