എനിക്ക് ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ എവിടെ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല; ഷോയിൽ എത്തിയ അന്ന് മുതൽ അവിടെ എൻ്റെ സെക്ഷ്വാലിറ്റി ചർച്ചയായി; എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പറയുന്നത് മോശം കാര്യമാണെന്ന് ആളുകൾ കരുതി; റിയാസ് സലീമിനും പറയാനുണ്ട്!

ബിഗ് ബോസ് സീസൺ ഫോർ കഴിഞ്ഞെങ്കിലും മത്സരാർത്ഥികളുടെ ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ കേൾക്കാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഇപ്പോഴിതാ, റിയാസ് സലീമിന്റെ അഭിമുഖം വൈറലാകുകയാണ്.
ആദ്യത്തെ ഒരാഴ്ച ഭയങ്കര നെഗറ്റീവ് കമന്റുകൾ ആയിരുന്നു തനിക്കെതിരെ വന്നതെന്ന് ബിഗ് ബോസ് മത്സരാർഥി റിയാസ് സലിം. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിയാസ് പറഞ്ഞ വാക്കുകൾ കേൾക്കാം..
“ഞാൻ ടാസ്കിൽ മാത്രമാണ് ഗെയിം കളിക്കുന്നത്. അല്ലാത്തപ്പോൾ ആ വീട്ടിൽ റിയൽ ആയി തന്നെയാണ് നിന്നിട്ടുള്ളത്. അതായത് ഞാൻ പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെ. ഞാൻ ബിഗ് ബോസിലേക്ക് വന്ന അന്നു മുതൽ എന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് അവിടേയും സംസാരം ഉണ്ടാരുന്നു. നമ്മൾ എൽജിബിറ്റിക്യൂഐപ്ലസിനെക്കുറിച്ചൊക്കെ വീണ്ടും വീണ്ടും സംസാരിക്കേണ്ടി വരുന്നത്, അവർക്ക് ഇനിയും നമ്മുടെ നാട്ടിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതു കൊണ്ടാണെന്നും റിയാസ് പറഞ്ഞു.
ആദ്യത്തെ ഒരാഴ്ച എനിക്ക് ഭയങ്കര നെഗറ്റീവ് കമന്റുകൾ ആയിരുന്നു. അത് ഞാൻ ഷോയിൽ നിന്ന് പുറത്തുവന്നതിന് ശേഷമാണ് മനസിലാക്കിയത്. എല്ലാ പ്രൊമോയിലും ഫോട്ടോകൾക്കും എല്ലാം വരുന്ന എല്ലാ കമന്റുകളും ഹോമോഫോബികും ട്രാൻസ്ഫോബിക്കും ആയിരുന്നു. ഞാൻ വന്ന അന്നുമുതൽ ആളുകൾ ആ ഒരു വിഭാഗത്തെ ഡീഗ്രേഡ് ചെയ്യുകയായിരുന്നു. എനിക്ക് വേണ്ടി ആരും സംസാരിക്കുന്നു പോലുമില്ലായിരുന്നു. എന്നേ അത്രയും അടുത്തറിയാവുന്ന ആളുകൾ മാത്രമാണ് എന്നെ സപ്പോർട്ട് ചെയ്തത്. കാരണം അത്രയും നെഗറ്റീവ് ആയിരുന്നു.
റിയാസിന്റെ സുഹൃത്താണെന്ന് പറയാൻ, അല്ലെങ്കിൽ റിയാസിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പറയുന്നത് പോലും എന്തോ ചീത്ത കാര്യമാണെന്നാണ് ആളുകൾ കരുതിയിരുന്നത്. പിന്നെ ഒരു മാറ്റം വന്നു. ഞാൻ കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ, അല്ലെങ്കിൽ ഞാൻ ആരാണെന്ന് മനുഷ്യൻമാർക്ക് മനസിലായി തുടങ്ങിയപ്പോൾ. പിന്നീട് ആളുകൾ എന്നെ സ്വീകാരിക്കാൻ തുടങ്ങി. ഇപ്പോൾ എനിക്ക് ഭയങ്കര സന്തോഷമുണ്ട്, ആളുകൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയപ്പോൾ.
ഞങ്ങൾക്കൊന്നും റിയാസിനെ തീരെ ഇഷ്ടമില്ലായിരുന്നു, പക്ഷേ നിങ്ങളാണ് യഥാർഥ വിജയി എന്നായിരുന്നു എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ആളുകൾ പറഞ്ഞത്. ഈ സീസൺ ഒരു ന്യൂ നോർമൽ സീസൺ ആയിരുന്നു. ന്യൂ നോർമൽ എന്ന കാര്യം ഏതെങ്കിലും തരത്തിൽ മുന്നോട്ട് വയ്ക്കണമെന്ന് ആഗ്രഹിച്ച ആളായിരിക്കണം വിജയി എന്നായിരിക്കണം ആളുകൾ വിചാരിച്ചത്.
എനിക്ക് ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ എവിടെ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. ബിഗ് ബോസ് എന്ന് പറയുന്നത് എപ്പോഴും എന്റെ സ്വപ്നമായിരുന്നു. അവിടെ എങ്ങനെ വോട്ട് മേടിക്കണമെന്ന് എനിക്ക് അറിയാം. കാരണം 9 വർഷമായി ബിഗ് ബോസ് കാണുന്ന ഒരാളാണ് ഞാൻ. ഏറ്റവും കുറവ് സ്വീകാര്യത ലഭിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് ഞാൻ സംസാരിച്ചത്.
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും...