Connect with us

ഭർത്താവിന്റെ നാണത്തിനു വിലയിട്ട് സംസാരിക്കിക്കുന്നവർ ; ഇവൾക്കൊക്കെ ഇത് തന്നേ പണി? ; ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിൻ്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ…; ദുർഗ്ഗ കൃഷ്ണയ്ക്ക് നേരെ അധിക്ഷേപം; ഉശിരൻ മറുപടിയുമായി സംവിധായകൻ!

News

ഭർത്താവിന്റെ നാണത്തിനു വിലയിട്ട് സംസാരിക്കിക്കുന്നവർ ; ഇവൾക്കൊക്കെ ഇത് തന്നേ പണി? ; ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിൻ്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ…; ദുർഗ്ഗ കൃഷ്ണയ്ക്ക് നേരെ അധിക്ഷേപം; ഉശിരൻ മറുപടിയുമായി സംവിധായകൻ!

ഭർത്താവിന്റെ നാണത്തിനു വിലയിട്ട് സംസാരിക്കിക്കുന്നവർ ; ഇവൾക്കൊക്കെ ഇത് തന്നേ പണി? ; ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിൻ്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ…; ദുർഗ്ഗ കൃഷ്ണയ്ക്ക് നേരെ അധിക്ഷേപം; ഉശിരൻ മറുപടിയുമായി സംവിധായകൻ!

നടി ദുർഗ്ഗ കൃഷ്ണയുടെ ലിപ് ലോക്കിൻ്റെ പേരിൽ ഏറെ ചർച്ചയായ സിനിമയാണ് കുടുക്ക് 2025. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടതോടെ വീണ്ടും നടിയുടെ നേർക്കുള്ള സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്.

ചിത്രത്തിൻ്റെ ടീസറിൽ നടി ദുർഗ്ഗയും കൃഷ്ണ ശങ്കറുമായുള്ള ലിപ് ലോക്ക് രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ റാം എന്ന നടനും നടി സ്വാസികയുമായുള്ള കിടപ്പറ രംഗങ്ങളും സിനിമയിലുണ്ട്.

അതേസമയം, സൈബറാക്രമണങ്ങൾ ഏൽക്കുന്നത് ദുർഗ്ഗയ്ക്കാണ്. അടുത്തിടെ പുറത്തിറങ്ങി ഏറെ ചർച്ചയായ ഉടൽ എന്ന സിനിമയിലും ദുർഗ്ഗ കൃഷ്ണ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചത് അധിക്ഷേപങ്ങൾക്ക് കാരണമായിരുന്നു. അന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ദുർഗ്ഗ കൃഷ്ണ തൻ്റെ കഥാപാത്ര തെരഞ്ഞെടുപ്പുകളെ കുറിച്ച് വ്യക്തമാക്കിയിരുന്നതുമാണ്.

ഇപ്പോൾ നടിക്ക് നേർക്കുണ്ടാകുന്ന സൈബറാക്രമണങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കുടുക്ക് 2025 സിനിമയുടെ സംവിധായകൻ ബിലഹരി. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിലഹരി പ്രതികരിച്ചിരിക്കുന്നത്. ബിലഹരി കുറിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ വായിക്കാം.

“ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി, കണ്ടൻ്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല!! ഞങ്ങളുടെ അഭിനേത്രി ദുർഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോൾ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ്. കാരണം താഴെയുള്ള കമന്റ്സ് പറയും .. ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയിൽ ചെയ്ത ചുംബന രംഗത്തിന്റെ പേരിൽ ആ പെൺകുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടൽ കൂടി ഇറങ്ങിയപ്പോൾ ചാപ്പയടിക്ക് ശക്തി കൂടി.

എത്ര മനുഷ്യർ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകൾ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് അറ്റ്ലീസ്റ്റ് ഞങ്ങളുടെ സഹപ്രവർത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ് . ഇത്രയധികം സൈബർ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓൺലൈൻ തെരുവുകളിൽ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിൻ്റെ ഭർത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാൻ ഇവനൊക്കെ ആരാണ് സത്യത്തിൽ.

ഈ അഭിനയിക്കുന്നവർ ഒക്കെ റോബോട്ടുകൾ അല്ല. ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിൽ നൂറായിരം മനസികാവസ്‌ഥയോടെ ഒരു കൂട്ടം മനുഷ്യർക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത് .. ആ സമയം കുടുംബത്തിനെ തെറി വിളിച്ച് , ഭർത്താവിന്റെ നാണത്തിനു വിലയിട്ട് , ആ പെൺകുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാൻ ശ്രമിച്ചൊടുവിൽ ശുക്ലം കളയുന്ന പോൽ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തിൽ പറയാൻ കഴിയുന്നത് ” നിൻ്റെയൊക്കെ ചിലവിൽ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത്.

എൻ്റെ സ്വകാര്യതയിൽ എൻ്റെ അമ്മയ്ക്കോ, ഭാര്യക്കോ, ഭർത്താവിനോ, അച്ഛനോ, കുഞ്ഞിനോ ആർക്കും സ്‌പേസ് ഇല്ല, അതെൻ്റെ മാത്രമിടമാണ്. അവിടെ പ്രസക്തം എൻ്റെ / ആ നടിയുടെ തീരുമാനങ്ങൾ ആണ് .. നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിർത്താനും ഞങ്ങൾക്ക് മനസ്സില്ല. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് “. ആ തല്ക്കാലം ഇത്രേ ഒള്ളൂ. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട, അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല. കാര്യം മാത്രമാണ് പ്രസക്തം.

about durgga

Continue Reading
You may also like...

More in News

Trending

Recent

To Top