Connect with us

അയ്യോ ഈ കുട്ടി അഖിലിന് ഇതെന്തുപറ്റി?; ജാസ്മിൻ അടുത്തോട്ട് വന്നപ്പോഴുള്ള മുഖത്തെ ഭാവം; ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ; ജാസ്മിന്‍ പങ്കുവച്ച ചിത്രങ്ങൾക്ക് പിന്നിൽ ഇങ്ങനെ ഒരു തമാശയുണ്ട്…!

TV Shows

ബി​ഗ് ബോസ് മലയാളികൾക്ക് ഇപ്പോൾ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ്. നാലാം സീസൺ അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികളുടെ വിശേഷങ്ങളെല്ലൊം സോഷ്യൽ മീഡിയയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഒരോ മത്സരാർത്ഥികൾക്കും അവരുടേതായ ഫാൻ ബേസുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ന്യൂ നോർമൽ എന്ന കൺസെപ്റ്റിലാണ് ഇത്തവണ ഷോ കൊണ്ട് വന്നത്.

ഷോയുടെ തുടക്കത്തിൽ വ്യത്യസ്തരായ 17 പേരുമായി തുടങ്ങിയെങ്കിലും 20 പേരാണ് ഇത്തവണ ഷോയിലുണ്ടായിരുന്നത്. വീടിനുള്ള വ്യത്യസ്ത അഭിപ്രായങ്ങളും വാക്കു തർക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും പുറത്ത് ഇറങ്ങിയപ്പോൾ എല്ലാവരും വളരെ നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. മത്സരാർത്ഥികൾ പരസ്പരം കാണുമ്പോൾ ഫോട്ടോസും റീൽസുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.

കഴിഞ്ഞ ദിവസം ജാസ്മിൻ അത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത് ആരാധകർ ഏറെ ഗൗരവത്തോടെയാണ് കണ്ടത് . കുട്ടി അഖിലും നവീൻ അറക്കലുമാണ് ജാസ്മിനൊപ്പമുള്ളത്. ഫോട്ടോയിൽ അഖിലിന്റെ മുഖത്തെ ഭാവത്തെക്കുറിച്ചാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ജാസ്മിന്‍ അടുത്തേയ്ക്ക് വരുമ്പോള്‍ അഖിലിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍ കണ്ട് ചിരിയടക്കാനാകുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ‘ദ ഗാങ്ങ്’ എന്ന അടിക്കുരിപ്പോടെയാണ് ജാസ്മിന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉടനെതന്നെ മൂന്നുപേരും ഒന്നിച്ചുള്ള കൂടുതൽ ഫോട്ടോഷൂട്ടുകള്‍ കാണാനാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

about biggboss

More in TV Shows

Trending

Malayalam