TV Shows
ദിൽഷയുടെ ലുക്കിൽ വന്ന മാറ്റത്തിനു കാരണം പ്ലാസ്റ്റിക് സര്‍ജറിയോ?; അത്രയും പണം എന്റെ കയ്യിലില്ലായിരുന്നു ; ദില്‍ഷയുടെ പുത്തൻ സിനിമയും ഉടൻ എത്തും ; ആരാധകർ ആഗ്രഹിച്ച മറുപടിയുമായി ദിൽഷാ പ്രസന്നൻ!
ദിൽഷയുടെ ലുക്കിൽ വന്ന മാറ്റത്തിനു കാരണം പ്ലാസ്റ്റിക് സര്‍ജറിയോ?; അത്രയും പണം എന്റെ കയ്യിലില്ലായിരുന്നു ; ദില്‍ഷയുടെ പുത്തൻ സിനിമയും ഉടൻ എത്തും ; ആരാധകർ ആഗ്രഹിച്ച മറുപടിയുമായി ദിൽഷാ പ്രസന്നൻ!
ചരിത്രം കുറിച്ചു കൊണ്ട് ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ വനിത വിന്നറായി മാറിയിരിക്കുകയാണ് ദില്‍ഷ പ്രസ+ന്നന്‍. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷ വിജയകിരീടം നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു കഴിഞ്ഞു പോയത്. ആദ്യ മൂന്ന് സീസണുകളിൽ മലയാളികൾക്ക് ഉണ്ടായിരുന്ന പരാതികൾ എല്ലാം മാറ്റിയാണ് നാലാം സീസൺ എത്തിയത്.
ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചിട്ടും മലയാളികൾക്കിടയിൽ ചർച്ചകൾക്ക് അവസാനമായിട്ടില്ല. രണ്ടു ദിവസം ബ്രേക്ക് എടുത്തിട്ടാണ് ദില്‍ഷ ഇന്റർവ്യൂകൾ നൽകാൻ സമ്മതിച്ചത്. ഇപ്പോഴിതാ ഒരു പ്രമുഖ ഓൺലൈൻ മീഡിയയ്ക്ക് ദിൽഷാ നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറലാകുന്നത്.
ഡി ഫോര്‍ ഡാന്‍സും സീരിയലുമൊക്കെ കഴിഞ്ഞ് ബിഗ് ബോസിലേക്ക് എത്തിയപ്പോൾ ദില്‍ഷയെ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ മേക്കോവറിന് പിന്നിലെന്താണ്? എന്ന ചോദ്യത്തിനാണ് ദില്‍ഷ മറുപടി പറയുന്നത്.
എനിക്കറിയില്ല.ഞാന്‍ പോലും പറയാറുണ്ട് എന്റെ പഴയ ഫോട്ടോയൊന്നും നിങ്ങള്‍ കണ്ടിട്ടില്ലല്ലോ എന്ന്. ചിലര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല. പിന്നെ എനിക്ക് തടി വച്ചിട്ടുണ്ട്. പല്ലിന് ക്ലിപ്പുടകയും ചെയ്തു. പല്ലിന് ക്ലിപ്പട്ടതോടെ മുഖത്തിന്റെ ഷെയ്പ്പ് തന്നെ മാറിയെന്നും ദില്‍ഷ പറയുന്നു.
അല്ലാതെ വേറൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ദില്‍ഷ പറഞ്ഞു. നല്ല സിനിമകള്‍ വരുന്നുണ്ട്. സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇഷ്ടപ്പെട്ട സിനിമ വരുമ്പോള്‍ ചെയ്യുമെന്നും സിനിമയാണ് തനിക്ക് ഇഷ്ടമെന്നും ദില്‍ഷ പറയുന്നു. യാത്ര ഒരുപാട് ഇഷ്ടമാണെന്നും താന്‍ ഇനിയും യാത്രകള്‍ നടത്തുമെന്നും പറഞ്ഞ ദില്‍ഷ ബിഗ് ബോസ് താരങ്ങളുമായി യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെന്നും താനും അവര്‍ക്കൊപ്പമുണ്ടാകുമെന്നും ഉറപ്പ് പറയുന്നുണ്ട്.
നേരത്തെ താന്‍ വിന്നറായപ്പോള്‍ സഹമത്സരാര്‍ത്ഥിമാരില്‍ ആരും സന്തോഷിച്ച് കണ്ടിരുന്നില്ലെന്ന് ദില്‍ഷ പറഞ്ഞിരുന്നു. അത്ര വലിയൊരു ട്രോഫി കൈയ്യില്‍ കിട്ടിയിട്ടും ഞാന്‍ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല എന്നാണ് ദില്‍ഷ പറഞ്ഞത്. ആരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തില്‍ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്.
ദില്‍ഷയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയതോടെ താരത്തോട് സോറി പറഞ്ഞു നിമിഷ എത്തിയിരുന്നു. നിമിഷക്ക് പിന്നാലെ ജാസ്മിനും ദില്‍ഷയോട് സോറി പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്രോറിയിലൂടെയാണ് ജാസ്മിനും ദില്‍ഷയോട് സോറി പറഞ്ഞിട്ടുള്ളത്. ഒരു മനുഷ്യന്‍ എന്ന നിലക്ക് ദില്‍ഷയോട് അങ്ങനെ ചെയ്തത് മോശമായി പോയി എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
about biggboss
