Connect with us

ആ നിമിഷം ഗ്ലാമർ വേഷം ധരിക്കാൻ തീരുമാനിച്ചു,വേണ്ടി വന്നാൽ… ആരാധകരെ ഞെട്ടിച്ച് നമിത

Malayalam

ആ നിമിഷം ഗ്ലാമർ വേഷം ധരിക്കാൻ തീരുമാനിച്ചു,വേണ്ടി വന്നാൽ… ആരാധകരെ ഞെട്ടിച്ച് നമിത

ആ നിമിഷം ഗ്ലാമർ വേഷം ധരിക്കാൻ തീരുമാനിച്ചു,വേണ്ടി വന്നാൽ… ആരാധകരെ ഞെട്ടിച്ച് നമിത

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നമിത. നമിത എന്ന് പറയുന്നതിനേക്കാൾ ഉപരി പുലിമുരുകനിലെ ജൂലിയായിട്ടാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു.

ഇപ്പോൾ ഇതാ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നമിത തുറന്ന് പറയുകയാണ് . തമിഴിൽ ഒട്ടുമിക്ക നായികമാരും ഗ്ലാമർ വേഷത്തിൽ അഭിനയിക്കുന്നു. അത് അവർ തിരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. ഞാൻ ചെയ്തപ്പോൾ അതു കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ടാവും. ഗ്ലാമർ വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നെങ്കിൽ എനിക്ക് അത് സന്തോഷമാണ്. നായികയായി അഭിനയിച്ചാണ് തുടക്കം ഗ്ലാമർ വേഷം വന്നപ്പോൾ മാറിനിന്നില്ല.അങ്ങനെ കാണാനാണ് താത്പര്യം. ഗ്ലാമർ കാട്ടാൻ ഞാൻ ഒരുക്കമാണെനന്ന് താരം പറയുന്നു

കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് അത്തരം ഒരു സാഹചര്യം ഇതുവരെ അഭിമുഖീകരിച്ചില്ലെന്നാണ് താരം പറയുന്നത് . അഞ്ചു ഭാഷയിൽ അഭിനയിച്ചു. ഒരു നോട്ടം കൊണ്ടുപോലും മോശം അനുഭവം ഉണ്ടായില്ല. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി പലരും പറയാറുണ്ട്. ഒരുപക്ഷേ അവർക്ക് നേരിട്ടുണ്ടാവും. ഒതുങ്ങിയ സ്വഭാവമാണ് എന്റേത്. സിനിമയിൽ അധികം സൗഹൃദങ്ങളില്ല. ഒരാളുമായി അത്രപെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനും കഴിയില്ല. ആവശ്യമില്ലാതെ ഒരിടത്തും പോവില്ല. ഷൂട്ടില്ലെങ്കിൽ വീട്ടിലുണ്ടാവും. അധികം പുറത്തുപോവാറുമില്ല. ഞാൻ, ഭർത്താവ്, വീട്ടുകാർ. ഇതാണ് എന്റെ ലോകം. ഞങ്ങളുടെ കുഞ്ഞുലോകത്ത് സന്തോഷകരമായി ഇരിക്കാനാണ് താത്പര്യം.സിനിമയിലെ നമിതയല്ല ജീവിതത്തിലേതെന്നും നമിത പറയുന്നു

അതിനിടെ നിര്‍മ്മാതാവാകുന്നതിന്റെ ത്രില്ലിലാണ് താരം. ബൗ വൗയെന്ന ചിത്രത്തിലൂടെയാണ് നമിത നിർമ്മാതാവാകുന്നത് . നമിതയും ഒരു നായയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സൗത്ത് ഇന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗർ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിക്കുന്നത്.

2017 നവംബറിലായിരുന്നു നമിത സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം കഴിക്കുന്നത്. വിവാഹം തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത് മാറിയെങ്കിലും അധികം വൈകാതെ സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊട്ട് എന്ന സിനിമയിലൂടെയാണ് നമിത തിരിച്ച് വരവ് നടത്തിയത്.

More in Malayalam

Trending

Recent

To Top