Connect with us

കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റോഡപകടത്തിൽ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍;’ഇത് ചെറിയ വർത്തയാണോ? വിമർശനവുമായി ബിജുമേനോൻ!

Actor

കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റോഡപകടത്തിൽ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍;’ഇത് ചെറിയ വർത്തയാണോ? വിമർശനവുമായി ബിജുമേനോൻ!

കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റോഡപകടത്തിൽ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍;’ഇത് ചെറിയ വർത്തയാണോ? വിമർശനവുമായി ബിജുമേനോൻ!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബിജുമേനോൻ. വില്ലനായും സഹനടനായും നായകനായും ഹാസ്യ നടനായുമെല്ലാം മലയാളികളുടെ ഇഷ്ടം സമ്പാദിച്ച അപൂർവ നടന്മാരിൽ ഒരാൾ. ശബ്ദസൗന്ദര്യവും അഭിനയ മികവും ഒത്തുചേർന്ന മലയാള സിനിമയുടെ പ്രിയ നടന്.

ഇപ്പോഴിതാ കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റോഡപകടത്തിൽ മരിച്ചത് 1000 കാല്‍നട യാത്രക്കാര്‍. മലയാള മനോരമ പാത്രത്തിൽ വന്ന വാർത്ത ചെറിയ കോളത്തില്‍ ഒതുക്കിക്കിയതിൽ വിമർശിച്ച് ബിജു മേനോൻ. ‘ഇത് ചെറിയ വർത്തയാണോ?’ എന്ന് ചോദിച്ചുകൊണ്ടാണ് താരം വാർത്ത പങ്കുവച്ചത്.

2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേര്‍ മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര്‍ മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തെന്നും പത്രത്തിലെ വാർത്തയിൽ പറയുന്നു.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു പ്രതികരണവുമായി എത്തിയത്. ‘റോഡിൽ ഒരു സുരക്ഷയും ഇല്ലാത്ത നാട്… കേരളം’, ‘റോഡുകളുടെ അശാസ്ത്രീയത വലിയ രീതിയിൽ ഇതിൽ ഘടകങ്ങളാകുന്നു’, ‘ചെറുതാണെന്നു തോന്നിയതുകൊണ്ടാണല്ലോ അവർ ഒരു കോളം വാർത്ത മൂലയിൽ ഒതുക്കുന്നത്’, ‘സാധാരണക്കാരുടെ മരണം ഈ രാജ്യത്ത് ഒരു വാർത്തയെ അല്ല’. എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.

More in Actor

Trending

Recent

To Top