Connect with us

”കമ്മട്ടിപ്പാടം’ കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹം ; പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍ മണികണ്ഠന്‍ ആചാരിയെക്കുറിച്ച് ലാല്‍ ജോസ്!

Movies

മഴവില്‍ മനോരമയിലെ ‘നായിക നായകന്‍’ ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് ‘സോളമന്റെ തേനീച്ചകള്‍’ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘സോളമന്റെ തേനീച്ചകളിലെ മണികണ്ഠന്‍ ആചാരിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ച് ലാല്‍ ജോസ്. അറുമുഖന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മണികണ്ഠനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് തന്റെ ആഗ്രഹമായിരുന്നു എന്നും പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍ ആണ് മണികണ്ഠന്‍ എന്നും താരം ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു.

”കമ്മട്ടിപ്പാടം’ കണ്ടപ്പോള്‍ മുതല്‍ മണികണ്ഠന്‍ ആചാരിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്. പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍’. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സോളമന്‍ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി ജി പ്രഗീഷ് ആണ്.

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ ‘നാല്‍പ്പത്തിയൊന്ന്’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും പ്രഗീഷ് ആയിരുന്നു. ജോണി ആന്റണി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.

അജ്മല്‍ സാബു ചിത്രത്തിന് ഛായാഹ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാ സാഗറും ലാല്‍ ജോസും ഒന്നിക്കുന്നത്.

Continue Reading
You may also like...

More in Movies

Trending