Connect with us

അങ്ങനൊരു പേടി എനിക്കില്ല ;പൃഥ്വിരാജ് ആ വേഷം ചെയ്‌യതിട്ടുണ്ടല്ലോ ; നടിമാര്‍ ചെയ്യുമ്പോഴാണോ പ്രശ്‌നം ?

Actress

അങ്ങനൊരു പേടി എനിക്കില്ല ;പൃഥ്വിരാജ് ആ വേഷം ചെയ്‌യതിട്ടുണ്ടല്ലോ ; നടിമാര്‍ ചെയ്യുമ്പോഴാണോ പ്രശ്‌നം ?

അങ്ങനൊരു പേടി എനിക്കില്ല ;പൃഥ്വിരാജ് ആ വേഷം ചെയ്‌യതിട്ടുണ്ടല്ലോ ; നടിമാര്‍ ചെയ്യുമ്പോഴാണോ പ്രശ്‌നം ?

പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കടുവയുടെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ . സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് . പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഭാര്യയെ ആണ് സംയുക്ത അവതരിപ്പിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ചിത്രത്തിലെ സംയുക്തയുടെ കഥാപാത്രം.

അമ്മ കഥാപാത്രങ്ങളിലേക്ക് ലേബല്‍ ചെയ്യപ്പെടുമോയെന്ന പേടി തനിക്കില്ലെന്ന് പറയുകയാണ് സംയുക്ത. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഒരു അഭിനേതാവിന്റെ യാത്രയെന്നും ലേബല്‍ ചെയ്യപ്പെടുമോ എന്നതിനെ പറ്റി താന്‍ കോണ്‍ഷ്യസല്ലെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.

കടുവയിലെ ഈ ഒരു കഥാപാത്രം കാരണം അങ്ങനെ ലേബല്‍ഡാവും എന്ന് വിചാരിക്കുന്ന ആളല്ല ഞാന്‍. ദിസ് ഈസ് ദി അഡ്വഞ്ചര്‍ എബൗട്ട് ദിസ് ജേര്‍ണി. ആളുകള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് ബ്രേക്ക് ചെയ്യണം. ആ ഒരു കാലഘട്ടമൊക്കെ കഴിഞ്ഞുവെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു ലേബല്‍ വരുമെന്നുള്ള പേടി എനിക്കില്ല. അതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല.ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അതിനെ പറ്റി കോണ്‍ഷ്യസും അല്ല, എനിക്ക് അതിനെ പറ്റി പേടിയുമില്ല. മാറ്റത്തിന്റെ കാലമാണ്. ഇത് ചെയ്തുനോക്കാം. വെള്ളിനക്ഷത്രം ചെയ്യുന്ന സമയത്ത് പൃഥ്വിരാജ് അച്ഛനായാണല്ലോ അഭിനയിച്ചത്. സോറി നടിമാര്‍ ചെയ്യുമ്പോഴാണല്ലോ പ്രശ്‌നം,’ സംയുക്ത പറഞ്ഞു.

More in Actress

Trending

Recent

To Top