Connect with us

കുറിയിലെ കഥാപാത്രം ചോദിച്ചുവാങ്ങിയത്; കാരണം വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ!

Movies

കുറിയിലെ കഥാപാത്രം ചോദിച്ചുവാങ്ങിയത്; കാരണം വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ!

കുറിയിലെ കഥാപാത്രം ചോദിച്ചുവാങ്ങിയത്; കാരണം വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ!

മലയാളികളുടെ പ്രിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. 2003ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തുന്നത്. ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് വേണ്ടിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി തിരക്കഥ എഴുതുന്നത്. ചിത്രം ബോക്‌സോഫീസ് ബ്ലോക്ബസ്റ്ററായിരുന്നു. 2016ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകനായി തെരഞ്ഞെടുത്തത് വിഷ്ണു ഉണ്ണികൃഷ്ണനെയായിരുന്നു. നവംബര്‍ 11ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വമ്പന്‍ വിജയമായിരുന്നു.

ഇപ്പോഴിതാ വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘കുറി’യുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ് . ത്രില്ലര്‍ അനുഭവം നല്‍കുന്ന ചിത്രമായിരിക്കും കുറി എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. സുരഭി ലക്ഷ്മി ബെന്‍സി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.


കുറിയിലെ കഥാപാത്രം ചോദിച്ചുവാങ്ങിയതാണെന്നും പറഞ്ഞ വേഷമല്ല താൻ ചെയ്തതെന്നും പറഞ്ഞിരിക്കുകയാണ് വിഷ്ണു. കുറി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണു.

കുറി സിനിമയിൽ ഞാൻ ചെയ്യുന്ന വേഷം പുതുതായി ജോലിക്ക് കയറിയ ഒരു സിവിൽ പൊലീസ് ഓഫീസറാണ്. ഇതിൽ മൂന്നു കുറികളുണ്ട്. ഭാഗ്യക്കുറി, കല്യാണക്കുറി, ചിട്ടി വിളിക്കുന്ന കുറി. ഇത് മൂന്നും കണക്ട് ആവുന്ന ഒരു ഇൻസിഡന്റും ഉണ്ട്.
അതാണ് കുറി സിനിമ. അതിൽ സോഷ്യലി റെലവന്റ് ആയിട്ടുള്ള ഒരു കാര്യമൊക്കെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. അതിലേക്കാണ് ഈ സിനിമ എത്തുന്നത്. എന്താണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. സസ്പെൻസ് ആണ്.

ഒരു പൊലീസ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയാണ് ഇത്.ഡ്രാമ ത്രില്ലർ എന്നൊക്കെ പറയാം. ഫാമിലി സബ്ജക്ട് ആണ്. അതാണ് ഞാൻ പറഞ്ഞത് കല്യാണക്കുറിയുണ്ട്, ഒരാളുടെ കല്യാണം നടക്കാൻ പോകുന്നുണ്ട്. വേറെ ഒരാൾ ചിട്ടി വിളിക്കുന്നുണ്ട്. വേറെ ഒരാൾ ഭാഗ്യക്കുറി എടുക്കുന്നുണ്ട്. ഇതെല്ലാം കണക്ട് ആയി ഒറ്റ ഇൻസിഡന്റിൽ എത്തുന്നു. കഥ പറഞ്ഞപ്പോൾ തന്നെ ഭയങ്കര എന്ററസ്റ്റിംഗ് ആയി തോന്നിയിരുന്നു. എന്നോട് പറഞ്ഞ ക്യാരക്ടർ അല്ല ഞാൻ ചെയ്തത്. ഞാൻ മറ്റേ വേഷം ചെയ്തോളാം എന്ന് പറഞ്ഞ് ചെയ്തതാണ്,’ വിഷ്ണു പറഞ്ഞു.

കോക്കഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ആര്‍ പ്രവീണാണ് കുറി സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

More in Movies

Trending

Recent

To Top