Connect with us

അയാള്‍ തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ അയാള്‍ക്ക് എന്തുകൊണ്ട് വിക്ടിമിനെ പരിഗണിച്ച് കൂടാ…, ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എങ്കില്‍ പ്രതി ഭയക്കേണ്ട കാര്യമില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി

Malayalam

അയാള്‍ തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ അയാള്‍ക്ക് എന്തുകൊണ്ട് വിക്ടിമിനെ പരിഗണിച്ച് കൂടാ…, ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എങ്കില്‍ പ്രതി ഭയക്കേണ്ട കാര്യമില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി

അയാള്‍ തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ അയാള്‍ക്ക് എന്തുകൊണ്ട് വിക്ടിമിനെ പരിഗണിച്ച് കൂടാ…, ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എങ്കില്‍ പ്രതി ഭയക്കേണ്ട കാര്യമില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചോര്‍ന്നോ എന്ന് പരിശോധിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ എന്തിനാണ് ദിലീപ് അന്വേഷണത്തെ ഭയക്കുന്നത് എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല എങ്കില്‍ പ്രതി ഭയക്കേണ്ട കാര്യമില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ട് എന്ന് അതിജീവിത സംശയം പ്രകടിപ്പിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുകയാണ് കോടതി ചെയ്യേണ്ടത് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. തെറ്റ് ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്ന ആള്‍ ഇരയെ കൂടി പരിഗണിച്ചാണ് നില്‍ക്കേണ്ടത്. അയാള്‍ തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ അയാള്‍ക്ക് എന്തുകൊണ്ട് വിക്ടിമിനെ പരിഗണിച്ച് കൂടാ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

ഒരുപാട് ആശ്വാസവും സന്തോഷവും ഉണ്ട്. കാരണം നമ്മള്‍ ആദ്യം മുതലെ പറയുന്നത് ഇങ്ങനെ ഒരു സംഭവം ലീക്കായി എന്ന് ഒരു വിക്ടിം കോടതിയോട് അപേക്ഷിക്കുമ്പോള്‍ ആ വിക്ടിമിന്റെ സംശയം തീര്‍ത്ത് കൊടുക്കുക എന്നത് കോടതിയുടെ ഉത്തരവാദിത്തമാണ്. പക്ഷെ അത് അങ്ങനെ സംശയിക്കേണ്ടതില്ല എന്ന് പറയുമ്പോള്‍ അതില്‍ നമുക്ക് പല സംശയങ്ങളും തോന്നും. എന്തിനാണ് അങ്ങനെ പറയുന്നത്. വിക്ടിമിന് വേണ്ടിയാണ് ഈ കേസ് നടത്തുന്നത്.

കോടതി പറയും വിക്ടിമിനെ പോലെ തന്നെ അക്യൂസ്ഡിനും അവകാശമുണ്ട് എന്ന്. ഉണ്ട് ഇല്ലെന്നല്ല പക്ഷെ ഇവിടെ ഏറ്റവും അധികം, പ്രത്യേകിച്ച് ഇങ്ങനെയുള്ള പീഡന കേസുകളില്‍ ഏറ്റവും കൂടുതല്‍ സാമൂഹികമായും മാനസികമായും ശാരീരികമായും ബാധിക്കപ്പെടുന്നത് തീര്‍ച്ചയായും വിക്ടിം തന്നെയാണ്. അപ്പോള്‍ ആ വിക്ടിം സംശയിക്കുന്നു ഇത് ലീക്കായിട്ടുണ്ട്, ആരൊക്കയോ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് സംശയിക്കുന്നുണ്ട് എന്ന്് പറയുമ്പോള്‍ കോടതി അത് മുഖവിലക്കെടുക്കണം എന്നാണ് ആദ്യം മുതലെ നമ്മള്‍ ആവശ്യപ്പെട്ട് കൊണ്ടേയിരുന്നത്.

പക്ഷെ അത് ഇങ്ങനെ നിഷ്‌കരുണം യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ തള്ളിക്കളയുമ്പോളാണ് നമ്മള്‍ അറിയാതെ പലതും നമ്മുടെ നാവില്‍ നിന്ന് വീണ് പോകുന്നത്. തീര്‍ച്ചയായിട്ടും ഹൈക്കോടതിയില്‍ നമുക്ക് ഒരു വിശ്വാസ്യത ഉണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ്‌സിനോടൊക്കെ സംസാരിക്കുമ്പോള്‍ എല്ലാവരും പറഞ്ഞത് ഇത് തന്നെയാണ് ലാസ്റ്റ് ഹൈക്കോടതിയില്‍ കേസ് സംസാരിച്ചപ്പോള്‍ നമുക്ക് ചെറിയ ഒരു വിശ്വാസമുണ്ട്.

നമുക്ക് അത് നന്നായിട്ട് അവിടെ പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കോടതിയില്‍ നമുക്ക് വിശ്വസിക്കാം. തീര്‍ച്ചയായിട്ടും നമുക്ക് അനുകൂലമായി തന്നെ തീരുമാനം അവിടെ ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ ഞാനും ആഗ്രഹിക്കുകയാണ് അങ്ങനെ ഒരു തീരുമാനം ഉണ്ടാകണേ എന്ന്. അത് സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം. അത് ക്ലിയര്‍ ചെയ്യുക എന്നുള്ളത് ഞങ്ങളുടെ എല്ലാവരുടേയും ആവശ്യമാണ്. അത് വിക്ടിമിന്റെ മാത്രമല്ല.

കോടതി ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇനിയും അന്വേഷണം കൂട്ടാനുള്ള സമയം കൂടിയാണ് വേണ്ടത്. അത് കോടതിയുടെ ഉത്തരവാദിത്തമാണ്. ഇനി എത്ര തന്നെ സമയം നീണ്ട് പോയാലും ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നേ പറ്റൂ. അതില്‍ ആരെങ്കിലും ഇങ്ങനെ ഒരു മാനിപുലേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ നമുക്ക് സമയമില്ല, ഉള്ളത് വെച്ച് വെച്ചുകെട്ടി അങ്ങോട്ട് പോകാം എന്ന് പറയുന്നത് ശരിയല്ലല്ലോ.

അതൊരു നീതിനിഷേധിക്കാന്‍ ഉണ്ടാക്കുന്ന കാരണം മാത്രമാണ്. അങ്ങനെ ഒരു നീതി നിഷേധിക്കാന്‍ പാടില്ല. സമയമുണ്ട്. സമയം നമ്മുടെ കൈയിലാണ് ഉള്ളത്. ആ സമയം ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ച കോടതി തീര്‍ച്ചയായിട്ടും ഇത്രയും സമയത്തിനുള്ളില്‍ ഇത് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന് പറയുമ്പോള്‍ അതിനും കൂടിയുള്ള സന്മനസ് കോടതി കാണിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ഒരു തെറ്റ് അവിടെ സംഭവിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് ഇവരെല്ലാവരും ഭയപ്പെടുന്നത്. എത്രകാലം വരെയെങ്കിലും അന്വേഷണം പോട്ടെ. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എത്രകാലം നീണ്ടുപോയാലും ഞാന്‍ നീതിയോടൊപ്പം നിയമത്തോടൊപ്പം എന്റെ ജീവിതത്തിന്റെ അവസാനം വരെ സംഭവിക്കും എന്ന് പറയുമ്പോള്‍ അല്ലേ നമുക്ക് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയോട് വിശ്വാസം വരൂ. ഇത് അതല്ലല്ലോ ചെയ്യുന്നത്. എല്ലാ രീതിയിലും അത് ചെയ്യാന്‍ പാടില്ല എന്നല്ലേ.

അവരുടെ ആവശ്യങ്ങള്‍ മാത്രമാണ് അവര്‍ സംസാരിക്കുന്നത്. വിക്ടിമിനെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. തെറ്റ് ചെയ്തിട്ടില്ലാത്ത ഒരാള്‍ വിക്ടിമിനെ കൂടി പരിഗണിക്കണം. അയാള്‍ തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ അയാള്‍ക്ക് എന്തുകൊണ്ട് വിക്ടിമിനെ പരിഗണിച്ച് കൂടാ. തീര്‍ച്ചയായിട്ടും ആ പെണ്‍കുട്ടിക്ക് ന്യായം കിട്ടണം. ഞാനല്ല ഇത് ചെയ്തത്. പക്ഷെ ആരാണ് പള്‍സര്‍ സുനിക്ക് ആ ക്വട്ടേഷന്‍ കൊടുത്തത് എന്ന് തെളിയിക്കപ്പെടേണ്ട കാര്യമാണ്. ആ വീഡിയോ ആരാണ് പുറത്ത് കൊണ്ടുപോയത്, ഹാഷ് വാല്യു വിഷയത്തില്‍ ആരാണ് ഇടപെടല്‍ നടത്തിയത്, എങ്ങനെയാണ് രാത്രി 9.45 ന് ഈ വീഡിയോ കണ്ടതായിട്ട് അതില്‍ കാണുന്നത്. ഇതൊക്കെ അക്യൂസ്ഡിന്റെ ഉത്തരവാദിത്തമല്ലേ. അവര്‍ക്ക് കൂടി ഇത് തെളിയിക്കപ്പെടേണ്ടതല്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top