Malayalam
ഇവരില്ലായിരുന്നെങ്കില്‍ അടിത്തട്ട് ഒരിക്കലും സിനിമയാക്കാന്‍ പറ്റില്ലായിരുന്നു… ഇവരുടെ തൊഴിലാണ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്; ഷൈന്‍ ടോം ചാക്കോ
ഇവരില്ലായിരുന്നെങ്കില്‍ അടിത്തട്ട് ഒരിക്കലും സിനിമയാക്കാന്‍ പറ്റില്ലായിരുന്നു… ഇവരുടെ തൊഴിലാണ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്; ഷൈന്‍ ടോം ചാക്കോ
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നാണ് സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ‘അടിത്തട്ട്’.
പൂര്‍ണമായും നടുക്കടലിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ അടിത്തട്ടിനായി പ്രവര്‍ത്തിച്ച റിയല്‍ ഹീറോസിനുള്ള നന്ദി അറിയിച്ചിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.
ഇവരാണ് ശെരിക്കുമുള്ള ഹീറോസ്… കടല്‍ പോരാളികള്‍ !ഇവരില്ലായിരുന്നെങ്കില്‍ അടിത്തട്ട് ഒരിക്കലും സിനിമയാക്കാന്‍ പറ്റില്ലായിരുന്നു…
ഇവരുടെ തൊഴിലാണ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്…, ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സതും ചേര്‍ന്നാണ് നിര്‍മിച്ചത്.
ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ
ഇവരാണ് ശെരിക്കുമുള്ള ഹീറോസ്… കടല്‍ പോരാളികള്‍ ! ഇവരില്ലായിരുന്നെങ്കില്‍ അടിത്തട്ട് ഒരിക്കലും സിനിമയാക്കാന്‍ പറ്റില്ലായിരുന്നു… ഇവരുടെ തൊഴിലാണ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്… അടിത്തട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് മുതല്‍ ഇവരൊപ്പമുണ്ട് കൂടെ… മാനസികവും ശാരീരികവുമായി കരുത്ത് പകര്‍ന്ന് നല്‍കിക്കൊണ്ട്.. ഇവര്‍ വീശുന്ന വലയുടെ ഒപ്പം കൂടിയാണ് ഞങ്ങള്‍ രാവും പകലും ഷൂട്ട് ചെയ്തിരുന്നത്…
കടലില്‍ ഷൂട്ട് ചെയ്യുമ്‌ബോള്‍ ഉണ്ടാവുന്ന ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ഞങ്ങള്‍ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങള്‍ക്കും ഇവര്‍ കൂടെ ഉണ്ടായിരുന്നു… അത്രയും ബുദ്ധിമുട്ടും സാഹസികതയും നിറഞ്ഞ ജോലിയാണ് ദൈനന്ദിനം ഇവര്‍ ചെയുന്നത്… ഈ സുഹൃത്തുക്കളാണ് മത്സ്യത്തൊഴിലാളികള്‍… സിനിമ റിലീസ് ആയ ഈ വേളയില്‍ ഞങ്ങള്‍ക്ക് കിട്ടുന്ന മികച്ച പ്രേക്ഷക പ്രതികരണങ്ങളില്‍ ഓര്‍മ്മിക്കപ്പെടേണ്ടത് ഇവരാണ് ശരിക്കുള്ള നായകന്‍മാര്‍ എന്നാണ് !
