Connect with us

വിജയിയായത് അർഹതപ്പെട്ട വ്യക്തിയല്ല ; മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റേത് പട്ടി ഷോ’; തുറന്നടിച്ച് ഡെയ്സിയും മണികണ്ഠനും !

TV Shows

വിജയിയായത് അർഹതപ്പെട്ട വ്യക്തിയല്ല ; മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റേത് പട്ടി ഷോ’; തുറന്നടിച്ച് ഡെയ്സിയും മണികണ്ഠനും !

വിജയിയായത് അർഹതപ്പെട്ട വ്യക്തിയല്ല ; മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റേത് പട്ടി ഷോ’; തുറന്നടിച്ച് ഡെയ്സിയും മണികണ്ഠനും !

ഗ്രാന്റ് ഫിനാലെ കഴിഞ്ഞിട്ടും ബി​ഗ് ബോസ് നാലാം സീസൺ മലയാളികളുടെ ചർച്ചകൾക്കിടയിലുണ്ട്. വിജയിയെ തെരഞ്ഞെടുത്തത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുകയാണ്. ദിൽഷ പ്രസന്നനാണ് നാലാം സീസണിൽ വിജയിയായത്.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ ബ്ലെസ്ലിയും റിയാസുമെത്തി. തുടക്കം മുതൽ നന്നായി കളിച്ചിരുന്ന മത്സരാർഥിയായിരുന്നു ദിൽഷ . എന്നാൽ, അവസാനമായപ്പോഴേക്കും ദിൽഷയ്ക്ക് വോട്ട് സംഘടിപ്പിച്ച് കൊടുക്കുന്നതിന് പുറത്തായ മത്സരാർഥി റോബിന്റെ ഇടപെടലുണ്ടായി. വലിയ ഫാൻ ബേസൊന്നും ഇല്ലാതിരുന്ന മത്സരാർഥിയായിരുന്നു ദിൽഷ. പക്ഷെ ആരുടേയും പിന്തുണയില്ലാതെ തുടക്കം മുതൽ ​ഗെയിം കളിച്ച് ഫാൻസുണ്ടാക്കിയവരാണ് ബ്ലെസ്ലിയും റിയാസും. ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചപ്പോഴും വലിയ സന്തോഷമൊന്നും സഹമത്സരാർഥികൾക്ക് ഉണ്ടായിരുന്നില്ല.

മോഹൻലാൽ ക്ഷണിച്ചശേഷമാണ് പലരും സ്റ്റേജിലേക്ക് കയറി വന്ന് സന്തോഷം പങ്കിട്ടത് പോലും. മാത്രമല്ല ഫിനാലെ കഴിഞ്ഞ് പുറത്ത് വന്ന മത്സരാർഥികളെല്ലാം തന്നെ ദിൽഷയുടെ വിജയത്തിൽ അതൃപ്തിയുള്ളവരാണ്. അവരുടെ പ്രതികരണത്തിൽ നിന്ന് തന്നെ അത് വ്യക്തമാണ്.

മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റെ പ്രഹസനം ആവശ്യമില്ലാത്തത്’ എന്നാണ് മത്സരാർഥികളായിരുന്ന ഡെയ്സി ഡേവിഡും മണികണ്ഠനും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഫിനാലെ അടിപൊളിയായിരുന്നു.പക്ഷെ വിജയിയായത് അർഹതപ്പെട്ട വ്യക്തിയല്ല. അതിന്റെ സങ്കടമുണ്ട്. മാത്രമല്ല മലയാളി പ്രേക്ഷകർക്ക് എത്രത്തോളം സാക്ഷരതയുണ്ടെന്ന് എന്നതും വിജയിയെ പ്രഖ്യാപിച്ചപ്പോൾ മനസിലായി. പല കാര്യങ്ങളും മലയാളി ഇനിയും പഠിക്കാനുണ്ട്. ഞാനടക്കമുള്ള എല്ലാവരും റിയാസ് വിജയിയാകണമെന്നാണ് ആ​ഗ്രഹിച്ചിരുന്നത്.

ഇപ്പോഴും അവനാണ് ഞങ്ങളുടെ മനസിലെ വിജയി. ദിൽഷയ്ക്ക് അർഹതയുണ്ട്. പക്ഷെ ഇത്തരത്തിൽ വോട്ട് നേടി ജയിക്കുന്നതിൽ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. നിലപാടുകളൊക്കെ ദിൽഷ പറയുന്ന വ്യക്തി തന്നെയായിരുന്നു. അതിൽ എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പുറത്ത് നിന്ന് കളികണ്ടിട്ടാണ് റിയാസ് അകത്തേക്ക് പോയത്. റോബിൻ, ബ്ലെസ്ലി ഫാൻസിനെ കുറിച്ചും റിയാസിന് ധാരണയുണ്ടായിരുന്നു.’

എന്നിട്ടും ഫാൻസുള്ള വ്യക്തിക്ക് പിന്നാലെ പോകാതെ അവൻ അവന്റെ നിലപാടുകൾ പറയാനും അതിൽ ഉറച്ച് നിൽക്കാനും ധൈര്യം കാണിച്ചു. പേടിയില്ലാതെ അവൻ സംസാരിക്കാറുണ്ട്. ദിൽഷ-റോബിൻ പ്രണയം അവരുടെ സ്ട്രാറ്റർജിയാണോ എന്നതിൽ കമന്റ് പറയാനില്ല. ബ്ലെസ്ലിയും ഞാനും തമ്മിൽ പ്രശ്നങ്ങളില്ല. നഷ്ടങ്ങൾ സംഭവിച്ച് കഴിഞ്ഞു. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല.

വ്യക്തി വൈരാ​ഗ്യം എനിക്ക് ബ്ലെസ്ലിയോടില്ല. ‘മോശമായി ഒരാൾ ശരീരത്തിൽ തൊട്ടാൽ മനസിലാക്കാൻ ദിൽഷയ്ക്ക് അറിയാം. ദിൽഷ ബ്ലെസ്ലിയെ മോശക്കാരനാക്കാത്തിടത്തോളം മറ്റുള്ളവർ കാര്യങ്ങൾ വളച്ചൊടിച്ച് പ്രശ്നം സൃഷ്ടിക്കുന്നത് മോശം പ്രവണതയാണ് . ദിൽഷയ്ക്ക് വേണ്ടി റോബിൻ പ്രഹസനം കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. തലയടിച്ച് പൊട്ടിക്കുമെന്ന് പറയുന്നതെല്ലാം പട്ടി ഷോയാണ്’ ഡെയ്സി ഡേവിഡ് പറഞ്ഞു. ദിൽഷ ജയിച്ചതിൽ സന്തോഷമുണ്ട്. വിധി എന്താണോ അത് നമ്മൾ മാനിക്കണം.

ഹൗസിൽ മത്സരാർഥികൾ കളിച്ചപ്പോൾ പ്രേക്ഷകരും പുറത്ത് കളിച്ചുവെന്ന് പറയുന്നതാണ് ശരിയെന്നാണ്’ വൈൽഡ് കാർഡായി വന്ന് പുറത്തായ മത്സരാർഥി മണികണ്ഠൻ‌ ദിൽഷയെ കുറിച്ച് പറഞ്ഞത്.കഴിഞ്ഞ ദിവസം വിന്നറിനെ മോഹൻലാൽ പ്രഖ്യാപിച്ചത് മുതൽ വലിയ രീതിയിൽ ഡീ​ഗ്രേഡിങ് ദിൽഷയ്ക്ക് നേരെ നടക്കുന്നുണ്ട്. അത് മനസിലാക്കി ലൈവിൽ വന്ന് തന്നെ അതൊന്നും ബാധിക്കില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. തന്റെ നൂറ് ദിവസത്തെ അധ്വാനമാണ് ഈ വിജയമെന്നും ദിൽഷ പറഞ്ഞിരുന്നു.

about biggboss

More in TV Shows

Trending

Recent

To Top