Connect with us

ജി എസ് ടി നികുതി കൃത്യമായി ഫയല്‍ ചെയ്തതിന് മോഹന്‍ലാലിന് പിന്നാലെ മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

Malayalam

ജി എസ് ടി നികുതി കൃത്യമായി ഫയല്‍ ചെയ്തതിന് മോഹന്‍ലാലിന് പിന്നാലെ മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

ജി എസ് ടി നികുതി കൃത്യമായി ഫയല്‍ ചെയ്തതിന് മോഹന്‍ലാലിന് പിന്നാലെ മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു.

ഇത്രയധികം വര്‍ഷം കൊണ്ട് സിനിമയില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. എന്നാല്‍ അതൊന്നും തന്നെ മഞ്ജുവിനെ ബാധിച്ചിട്ടേയില്ലായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ആണ് മഞ്ജു വാര്യര്‍ സിനിമയിലേയ്ക്ക് മടങ്ങി വന്നത്. തുടക്കത്തിലെ പോലെ തന്നെ രണ്ടാം വരവിലും മഞ്ജു പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ ആദ്യ വരവില്‍ കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റമായിരുന്നു. ഇതെല്ലാം തന്നെ വൈറലുമായിരുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ജി എസ് ടി നികുതി കൃത്യമായി ഫയല്‍ ചെയ്തതിനാണ് മഞ്ജു വാര്യര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് നടിയെ സര്‍ക്കാര്‍ അഭിനന്ദിച്ചത്. നേരത്തെ നടന്‍ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച വാര്‍ത്ത നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമാകാന്‍ അനുവദിച്ചതിന് നന്ദി പറയുകയാണെന്നും അഭിമാന നിമിഷമാണിതെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിശ്ചിത തിയതികളില്‍ കൃത്യമായി നികുതി അടച്ചതിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നു എന്നും അഭിമാന നിമിഷമാണ് ഇതെന്നും ആന്റണി പെരുമ്പാവൂരും വ്യക്തമാക്കി.

എന്നാല്‍ ഈ വിവരം സോഷ്യല്‍ മീഡിയയിലും ആഘോഷമാക്കിയിരിക്കുകയാണ്. മഞ്ജുവിന്റെ മുന്‍ഭര്‍ത്താവായിരുന്ന ദിലീപിന്റെ പേരിലാണ് പലരും ടരോളുകളും കമന്റുകളുമായി എത്തുന്നത്. ഈ വിവരം ദിലീപ് എങ്ങനെ സഹിക്കും …, എന്ത് ചെയ്യും എന്നെല്ലാം തുടങ്ങി നിരവധി കമന്റുകളുമാണ് വാര്‍ത്തയ്ക്ക് ലഭിക്കുന്നത്. ഒപ്പം മഞ്ജുവിനെ അഭിനന്ദിക്കുവാനും ആരാധകര്‍ മറന്നിട്ടില്ല..

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ 40 ഓളം സിനിമകളില്‍ മഞ്ജു അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം.

അതേസമയം, നിലവില്‍ വെള്ളരിപ്പട്ടണം എന്ന ചിത്രമാണ് മഞ്ജുവാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഹേഷ് വെട്ടിയാരും മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top