ഈ സിനിമയില്‍ പറയാത്ത കാര്യങ്ങളും ജീവിതത്തിലുണ്ടായി; റോക്കട്രി ദി നമ്പി ഇഫക്റ്റ് ചിത്രത്തിനെ കുറിച്ച് നമ്പി നാരായണന്‍ !
ആർ മാധവൻ നായകനായും സംവിധായകനായും എത്തുന്ന ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ബഹുഭാഷാ ചിത്രം കാത്തിരിപ്പുകൾക്കൊടുവിൽ തീയേറ്ററുകളിൽ റിലീസായി. വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍റെ സംഭവബഹുലമായ ജീവിതകഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവയും മാധവൻ തന്നെയാണ് എഴുതിയത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലായി നിർമ്മിച്ച ചിത്രം അതിനുപുറമെ മലയാളം, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റിയും റിലീസ് ചെയ്തിരിക്കുന്നു.
ഇപ്പോഴിതാ തന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി ദി നമ്പി എഫക്ട്’ രണ്ടാം ഭാഗത്തിന് സാധ്യതയെന്ന് സൂചിപ്പിച്ച് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച മുഴുവന്‍ കാര്യങ്ങളും സിനിമയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഥയറിഞ്ഞ് ഇങ്ങോട്ട് ആവശ്യപ്പെട്ടാണ് ഷാറൂഖ് ഖാനും സൂര്യയും സിനിമയില്‍ അഭിനയിച്ചതെന്ന് ക്രിയേറ്റീവ് കോ ഡയറക്ടര്‍ പ്രജേഷ് സെന്‍ വ്യക്തമാക്കി ഗഗന്‍യാന്‍ പദ്ധതിക്ക് വരെ സഹായകരമായ വികാസ് എഞ്ചിന്റെ കണ്ടുപിടിത്തത്തിന് കിട്ടിയ രാജ്യദ്രോഹപ്പട്ടം…ഈ സിനിമയില്‍ പറയാത്ത കാര്യങ്ങളും ജീവിതത്തിലുണ്ടെന്ന് നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു. മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് റോക്കട്രി. മലയാളി വ്യവസായി വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്.
വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിനൊപ്പം മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് റോക്കട്രി നിര്‍മിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിനാണ് തീയേറ്ററുകളിലെത്തിയത്.
