ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചാറ്റ് ഷോയാണ് കോഫി വിത്ത് കരണ്‍. ഇപ്പോഴിതാ പ്രശസ്തമായ സെലിബ്രിറ്റി ചാറ്റ് ഷോയില്‍ ആദ്യമായി അതിഥിയായി എത്താന്‍ പോവുകയാണ് സാമന്ത റൂത്ത് പ്രഭു.കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ സെലിബ്രിറ്റി ചാറ്റ് ഷോയുടെ ഏഴാം സീസണിന്റെ പ്രിവ്യൂ ശനിയാഴ്ച പുറത്തിറങ്ങി.
നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്. ചാറ്റ് ഷോയില്‍ പങ്കെടുക്കുന്ന അതിഥികളുടെ പേരുകളും അവരുടെ ചില സംസാര ശകലങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് പ്രമോ പുറത്തുവിട്ടിരിക്കുന്നത്. സാറാ അലിഖാന് മുതല്‍ അനന്യ പാണ്ഡെ വരെ അതിഥികളായി വരുന്നുണ്ടെന്നാണ് പുതിയ പ്രമോയില്‍ നിന്നും മനസിലാകുന്നത്.
ഈ പ്രോമോ വീഡിയോയിലാണ് സാമന്ത വിവാഹ ജീവിതത്തെ കുറിച്ച് പറയുന്ന ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുഖകരമല്ലാത്ത ചില ദാമ്ബത്യ ജീവിതങ്ങളെ കുറിച്ച് കരണ്‍ ജോഹര്‍ കുറ്റപ്പെടുത്തി സംസാരിക്കവെയാണ് മറുപടിയുമായി സാമന്തയും വരുന്നത്. സുഖകരമല്ലാത്ത ചില ദാമ്ബത്യ ജീവിതങ്ങള്‍ സംഭവിക്കുന്നുവെങ്കില്‍ അതിന് കാരണക്കാര്‍ കരണ്‍ ജോഹര്‍ അടക്കമുള്ള സംവിധായകരാണെന്നും സാമന്ത തുറന്ന് പറയുന്നുണ്ട്.
കഭി ഖുഷി കഭി ഗും പോലുള്ള കരണ്‍ ജോഹറിന്റെ സിനിമകള്‍ കാരണമാണ് ആളുകള്‍ക്ക് വിവാഹങ്ങളെക്കുറിച്ച് വ്യത്യസ്തമായ ധാരണയുള്ളതെന്നും യഥാര്‍ഥ ജീവിതത്തില്‍ വിവാഹങ്ങള്‍ കെജിഎഫ് പോലെയാണെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. സാമന്തയുടെ കുറിക്ക് കൊള്ളുന്ന മറുപടി കരണിനും വലിയ അടിയായി. എപ്പിസോഡില്‍ രക്ഷാബന്ധന് സിനിമ താരം അക്ഷയ്കുമാറിനൊപ്പമാണ് സാമന്ത പങ്കെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സാമന്ത വിവാഹമോചിതയായത്. വളരെ അപ്രതീക്ഷിതമായിരുന്നു സാമന്തയും നടന് നാ?ഗചൈതന്യയും തമ്മിലുള്ള വേര്‍പിരിയല്‍. കാരണം വളരെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് ഇരുവരും.
ദാമ്ബത്യ ജീവിതത്തിന്റെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇരുവരും പരസ്പര സമ്മതപ്രകാരം പിരിഞ്ഞത്. കൈ നിറയെ സിനിമകളുമായി സാമന്ത തിരിക്കിലാണ്. കാത്ത് വാക്ക്ലെ രണ്ട് കാതല്‍ എന്ന തമിഴ് ചിത്രമായിരുന്നു ഏറ്റവും അവസാനം റിലീസിനെത്തിയ സാമന്തയുടെ സിനിമ.
മലയാളത്തിലെ വേറിട്ട നായികമാരിൽ ചുരുക്കം ചിലരിൽ ഒരാളാണ് നടി ഭാവന. എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമ. നിലപാടുകളിലുള്ള വ്യക്തതയും കൃത്യതയുമാണ്...
ലൈഗര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം അടുത്തിടെ താരം ചിത്രത്തിന്റെ പ്രമോഷനായി...
ടെലിവിഷന്‍ സീരീയല്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട സീരിയലായ രാമായണത്തില്‍ സീതയായി എത്തി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ദീപിക ചികില. സോ,്യല്‍ മീഡിയയില്‍ വളരെ...
തെന്നിന്ത്യന്‍ പ്രേക്ഷകരും വിജയ് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ദളപതി 67. ചിത്രത്തിന്റേതായി പുറത്തെത്തുന്ന എല്ലാ വിവരങ്ങളും വളരെപ്പെട്ടെന്നാണ്...
പ്രശസ്ത പോപ്പ് ഗായകനും നടനുമായ ഡാരിയസ് കാംപ്ബെല്‍ ഡാനിഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. അമേരിക്കയിലെ മിനസോട്ടയില്‍ വെച്ചായിരുന്നു അന്ത്യം. ഡാനിഷിന്റെ അപ്രതീക്ഷിത...