Connect with us

ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു, അമ്മ ഒരാളെ കണ്ടെത്തിത്തരും എന്ന് തന്നെയാണ് പറഞ്ഞിരുന്നു ; വിവാഹസ്വപ്‌നങ്ങളെക്കുറിച്ച് ജാന്‍വി കപൂര്‍!

Bollywood

ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു, അമ്മ ഒരാളെ കണ്ടെത്തിത്തരും എന്ന് തന്നെയാണ് പറഞ്ഞിരുന്നു ; വിവാഹസ്വപ്‌നങ്ങളെക്കുറിച്ച് ജാന്‍വി കപൂര്‍!

ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു, അമ്മ ഒരാളെ കണ്ടെത്തിത്തരും എന്ന് തന്നെയാണ് പറഞ്ഞിരുന്നു ; വിവാഹസ്വപ്‌നങ്ങളെക്കുറിച്ച് ജാന്‍വി കപൂര്‍!

2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാൻവിയുടെ സിനിമാ പ്രവേശനം. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ് ജാന്‍വി കപൂര്‍. ഇതിഹാസ താരം ശ്രീദേവിയുടെ മകളെന്ന ലേബലില്‍ നിന്നും പുറത്തുകടന്ന് അഭിനയത്തില്‍ സ്വന്തമായൊരു ഐഡന്റിറ്റി സൃഷ്ടിക്കാന്‍ ജാന്‍വിയുടെ ഇതുവരെയുള്ള സിനിമാജീവിതം കൊണ്ടു സാധിച്ചിട്ടുണ്ട്.

അമ്മയുടെ ശിക്ഷണത്തിലൂടെയാണ് ജാന്‍വി അരങ്ങേറ്റത്തിനായി തയ്യാറെടുത്തത്. എന്നാല്‍ ജാന്‍വിയുടെ ആദ്യ സിനിമ പുറത്തുവരുന്നതിന് മുമ്പ് തന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു. അമ്മയുടെ വേര്‍പാടിന്റെ വേദനയും പേറിയാണ് ജാന്‍വി കപൂര്‍ തന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയതും അരങ്ങേറിയതുമെല്ലാം2018-ല്‍ ജാന്‍വിയ്ക്ക് കേവലം 21 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ശ്രീദേവിയുടെ മരണം. കുട്ടിക്കാലം മുതല്‍ തന്നെ അമ്മയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ജാന്‍വി തന്റെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു.

കൗമാരകാലമായപ്പോള്‍ തന്നെ തന്റെ വിവാഹത്തെക്കുറിച്ചും പുരുഷസങ്കല്പത്തെക്കുറിച്ചുമെല്ലാം ജാന്‍വി അമ്മയുമായി സംസാരിച്ചിരുന്നു. അതേക്കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ജാന്‍വി വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിവാഹത്തെക്കുറിച്ച് അമ്മയുമായി ചര്‍ച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ജാന്‍വി പറയുന്നതിങ്ങനെ:’ ആണ്‍കുട്ടികളെക്കുറിച്ചുള്ള എന്റെ ധാരണകളോട് അമ്മയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. അമ്മ ഒരാളെ കണ്ടെത്തിത്തരും എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. കാരണം ഞാന്‍ എളുപ്പത്തില്‍ ആണ്‍കുട്ടികളുമായി ചങ്ങാത്തത്തിലാകും.’താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിവാഹത്തെക്കുറിച്ചും ജാന്‍വി തുറന്നുപറഞ്ഞു. ‘എനിക്ക് വളരെ റിയലായ അനുഭവമാണ് ആവശ്യം. ഫാന്റസിയോടോ ആര്‍ഭാടത്തോടോ താത്പര്യമില്ല. ഞാനുമായി വളരെയടുപ്പമുള്ള കുറച്ചു പേര്‍ക്കൊപ്പമായിരിക്കണം വിവാഹം.

എന്തായാലും വിവാഹം വളരെ പരമ്പരാഗതമായ രീതിയില്‍ തിരുപ്പതിയില്‍ നടക്കുമെന്ന് എനിക്കറിയാം. കാഞ്ചീവരം സാരി ഉടുത്ത് അതീവലളിതമായി ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരിക്കും വിവാഹം.

വിവാഹത്തിനു ശേഷം വലിയൊരു സദ്യയും കാണും. അതില്‍ ഇഡ്ഡ്‌ലി, സാമ്പാര്‍, തൈര് സാദം തുടങ്ങി എല്ലാ സൗത്ത് ഇന്ത്യന്‍ ഭക്ഷണവും ഉണ്ടായിരിക്കും. അതെനിക്ക് വളരെ പ്രിയപ്പെട്ടതാണ്.’ ജാന്‍വി കപൂര്‍ പറയുന്നു.

Also Read: ‘നിങ്ങളാണോ പുതിയ കാമുകി?’; സല്‍മാന്‍ ഖാനെ കെട്ടിപ്പിടിച്ചതിനും ചുംബിച്ചതിനും മറുപടി പറഞ്ഞ് ബിഗ് ബോസ് താരംഇഷാന്‍ ഖട്ടാറിനൊപ്പം ധടക്കിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അച്ഛന്‍ ബോണി കപൂര്‍ നിര്‍മ്മിക്കുന്ന മിലിയാണ് താരത്തിന്റെ അടുത്ത ചിത്രം. മലയാളത്തില്‍ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്റെ ഹിന്ദി റീമേക്കാണ് മിലി.

മിലിയെ കൂടാതെ, നടന്‍ രാജ്കുമാര്‍ റാവുവിനൊപ്പം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി, സിദ്ധാര്‍ത്ഥ് സെന്‍ഗുപ്തയുടെ ഗുഡ് ലക്ക് ജെറി, വരുണ്‍ ധവാന്‍ നായകനായ ബവാല്‍ എന്നീ സിനിമകളും ജാന്‍വിയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്.ഇതിനിടെ സഹോദരി ഖുഷി കപൂറും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്. സോയ അക്തറിന്റെ ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് ഖുഷി ബോളിവുഡിലേക്കെത്തുക. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെയും അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയുടെയും ആദ്യ ചിത്രം കൂടിയാണിത്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top