Connect with us

ബാത്ത്റൂമിൽ ഒക്കെ പോകുമ്പോൾ സൂക്ഷിക്കണം; ഒറ്റയ്ക്ക് നിൽക്കരുത്…; റോബിൻ കെയറിങ് കൂടിപ്പോയില്ലല്ലോ അല്ലെ…?; സ്വയം പ്രഖ്യാപിത രാജാവിന്റെ വാക്ക് കേട്ട് ബാത്ത് റൂമിൽ പോകുന്ന രാജകുമാരി: “ദിൽറോബ്” ട്രോളുകൾ വൈറലാകുന്നു!

TV Shows

ബാത്ത്റൂമിൽ ഒക്കെ പോകുമ്പോൾ സൂക്ഷിക്കണം; ഒറ്റയ്ക്ക് നിൽക്കരുത്…; റോബിൻ കെയറിങ് കൂടിപ്പോയില്ലല്ലോ അല്ലെ…?; സ്വയം പ്രഖ്യാപിത രാജാവിന്റെ വാക്ക് കേട്ട് ബാത്ത് റൂമിൽ പോകുന്ന രാജകുമാരി: “ദിൽറോബ്” ട്രോളുകൾ വൈറലാകുന്നു!

ബാത്ത്റൂമിൽ ഒക്കെ പോകുമ്പോൾ സൂക്ഷിക്കണം; ഒറ്റയ്ക്ക് നിൽക്കരുത്…; റോബിൻ കെയറിങ് കൂടിപ്പോയില്ലല്ലോ അല്ലെ…?; സ്വയം പ്രഖ്യാപിത രാജാവിന്റെ വാക്ക് കേട്ട് ബാത്ത് റൂമിൽ പോകുന്ന രാജകുമാരി: “ദിൽറോബ്” ട്രോളുകൾ വൈറലാകുന്നു!

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ആരാകും ഈ സീസണിലെ വിജയി എന്നറിയാനായി ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. താരങ്ങളും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുകയാണ് വിന്നറുടെ കരങ്ങള്‍ മോഹന്‍ലാല്‍ പിടിച്ചുയർത്തുന്ന നിമിഷത്തിനായി.

ഫെെനലിന് മുമ്പായി രസികനൊരു സർപ്രെെസും ബിഗ് ബോസ് ഇന്ന് താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം പുറത്തായ ജനകി മുതല്‍ ഏറ്റവും ഒടുവിലായി പുറത്തായ റോണ്‍സനെ അടക്കം തിരികെ ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്.

വളരെ വെെകാരികമായ രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിനായിരുന്നു റോബിന്‍ പുറത്താക്കപ്പെട്ടത്. തിരികെ വന്ന റോബിനും റിയാസും തമ്മിലുള്ള സംസാരം ചർച്ചയായി മാറിയിരിക്കുകയാണ്. നീയാണ് ഈ ഷോയെ ഇപ്പോള്‍ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും നീ നല്ല ഗെയിമറാണെന്നുമുള്ള റോബിന്‍റെ വാക്കുകള്‍ റിയാസിന് സന്തോഷം പകരുന്നതായിരുന്നു.

എന്നാൽ റിയാസ് റോബിൻ ചർച്ചകളെക്കാൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത് റോബിൻ ബ്ലെസ്ലി ഫൈറ്റ് ആണ്. ദിൽഷയെ ന്യായീകരിച്ചും ബ്ലെസ്ലിയെ കുറ്റപ്പെടുത്തിയും ആണ് കൂടുതലും റോബിൻ സംസാരിച്ചത്., ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ പ്രധിഷേധം അലയടിക്കുന്നത്.

ഇതിനിടയിൽ റോബിൻ ദിൽഷയോട് കാണിച്ച കരുതലും വൈറലാകുകയാണ്. ബാത്ത്റൂമിൽ പോകുമ്പോഴും സൂക്ഷിക്കണം എന്നെല്ലാം പറയുന്ന റോബിൻ ശരിക്കും ഒരു കരുതൽ ആങ്ങള ആയി മാറിയിരിക്കുകയാണ്.

ഇത്രകൂടുതൽ കരുതൽ ബിഗ് ബോസ് വീട്ടിൽ കാണിക്കേണ്ട കാര്യം എന്തായിരുന്നു എന്നാണ് പ്രേക്ഷകർക്കും ചോദിക്കാനുള്ളത്. 29 വയസുള്ള പെൺകുട്ടി ആണ് ദില്ഷാ എന്ന കാര്യമൊക്കെ നമുക്ക് ഒഴിവാക്കാം… ബിഗ് ബോസ് പോലെ ഒരു റിയാലിറ്റി ഷോയിലാണ് എല്ലാവരും ഉള്ളത്. അതുപോലെ എഴുപതോളം ക്യാമറ ഉണ്ട്. അതൊക്കെ റോബിൻ അങ്ങ് മറന്നുപോയതാണോ..? ഇത് ശരിക്കും ബ്ലെസ്ലി അത്രത്തോളം ഉപദ്രവകാരിയാണ് എന്ന് തോന്നിപ്പിക്കും വിധം ആയിപ്പോയി..

ഇതൊക്കെ ഇത്രത്തോളം ഉപദേശിക്കാൻ, ബ്ലെസ്ലിയ്ക്ക് ഒപ്പം ഓടിച്ചാടി നടക്കുന്ന ദിൽഷയ്ക്ക് യാതൊരു ബുദ്ധിമുട്ടും ബ്ലെസ്ലിയിൽ നിന്നും ഉണ്ടായിട്ടില്ല എന്നാണ് കാണിക്കുന്നത്., ദിൽഷയും അത്തരത്തിൽ ആരോടും പരാതി പറഞ്ഞിട്ടില്ല. നീ എന്നെ പ്രണയിക്കരുത്.. എന്ന് മാത്രമേ ദിൽഷാ പറയുന്നുള്ളൂ. അതല്ലാതെ ഒന്നും ദിൽഷാ പറഞ്ഞിട്ടില്ല…

കൃഷ്‌ണനും രാധയും എന്നെല്ലാം പറഞ്ഞ് ദിൽഷാ തന്നെ ബ്ലെസ്ലിയെ ചിട്ടിപ്പറ്റി നടക്കുന്നതും ബിഗ് ബോസ് ഷോ കാണുന്നവർക്കും ലൈവ് കാണുന്നവർക്കും അറിയാം. ഇനി ഈ വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയാം…

about biggboss

More in TV Shows

Trending

Recent

To Top